Image

അനുവാദമില്ലാതെ അയാള്‍ കാരവാനിലേയ്ക്ക് കടന്നുവന്നു, ഷര്‍ട്ടൂരി: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കാജല്‍

Published on 01 August, 2026
 അനുവാദമില്ലാതെ അയാള്‍ കാരവാനിലേയ്ക്ക് കടന്നുവന്നു, ഷര്‍ട്ടൂരി: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കാജല്‍


പ്രേക്ഷകരുടെ ഇഷ്ടനടിമാരില്‍ ഒരാളാണ് തെന്നിന്ത്യന്‍ താരസുന്ദരി കാജല്‍ അഗര്‍വാള്‍. ഇപ്പോഴിതാ ഒരു ആരാധകനില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവയ്ക്കുകയാണ് താരം.

അടുത്തിടെ ഒരു സഹ സംവിധായകന്‍ തന്റെ അനുവാദമില്ലാതെ കാരവാനിലേക്ക് കടന്നുവന്നുവെന്നും എന്നിട്ട് അയാള്‍ ഷര്‍ട്ട് ഊരി മാറ്റി തന്നെ ടാറ്റൂ കാണിച്ചുവെന്നുമാണ് കാജല്‍ തുറന്നു പറഞ്ഞത്. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.

കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ്. ഒരു സിനിമയുടെ ഷൂട്ടിംഗ് പാക്കപ്പ് ചെയ്ത ശേഷം, ഞാന്‍ കാരവാനില്‍ വിശ്രമിക്കുകയായിരുന്നു. അപ്പോഴാണ് ആ സിനിമയിലെ സഹസംവിധായകനായി പ്രവര്‍ത്തിക്കുന്ന ഒരാള്‍ അനുവാദമില്ലാതെ എന്റെ കാരവാനിലേക്ക് കടന്നുവന്നത്.

അയാള്‍ ഉടന്‍ തന്നെ തന്റെ ഷര്‍ട്ട് ഊരി മാറ്റി നെഞ്ചില്‍ പതിപ്പിച്ചിരുന്ന എന്റെ പേരുള്ള ടാറ്റൂ എന്നെ കാണിച്ചു. ആ സംഭവം എന്നെ വല്ലാതെ ഞെട്ടിച്ചു. എന്റെ കൈയും കാലുമൊക്കെ വിറയ്ക്കാന്‍ തുടങ്ങി. അയാള്‍ അയാളുടെ ശരീരത്തില്‍ എന്റെ പേര് ടാറ്റൂ ചെയ്തതില്‍ എനിക്ക് സന്തോഷമുണ്ടായിരുന്നു. എന്നാല്‍, ഒരു സ്ത്രീ തനിച്ചിരിക്കുമ്പോള്‍ അനുവാദമില്ലാതെ അകത്തേക്ക് കടന്നുവന്നത് തീര്‍ത്തും അനുചിതമായ കാര്യമാണ്. എത്ര വലിയ ആരാധകനായാലും ഇത്തരം പെരുമാറ്റം അംഗീകരിക്കാനാവില്ല. ഇത്തരത്തിലുള്ള കാര്യങ്ങള്‍ ക്രിമിനല്‍ നടപടികളിലേക്ക് നയിച്ചേക്കാമെന്ന് ഞാന്‍ അയാള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും അയാളെ തിരിച്ചയക്കുകയും ചെയ്തു- കാജല്‍ പറഞ്ഞു.

അനുവാദമില്ലാതെ എന്റെ സ്വകാര്യ ഇടത്തേക്ക് കടന്നുവന്നത് സ്വകാര്യത ലംഘിക്കുന്ന നടപടിയായി തോന്നിയെന്നും കാജല്‍ കൂട്ടിച്ചേര്‍ത്തു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക