
നടനും തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യുടെ മകന്‍ ജെയ്സണ്‍ സഞ്ജയ്, സുന്ദീപ് കിഷന്‍ നായകനാകുന്ന 'സിഗ്മ' എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി നല്‍കിയ ആദ്യ അഭിമുഖത്തില്‍, ഒരു അന്താരാഷ്ട്ര താരവുമായി സിനിമ ചെയ്യാന്‍ അവസരം ലഭിച്ചാല്‍ തന്റെ അച്ഛന്‍ വിജയിയെ ഹോളിവുഡിലേക്ക് കൊണ്ടുപോകുമെന്നാണ് ജേസണ്‍ പറഞ്ഞത്. ബിഹൈന്‍ഡ്വുഡ്‌സ് തമിഴിന് യ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജേസണ്‍ ഇക്കാര്യം പങ്കുവെച്ചത്.
'ജെയ്സണ്‍ സ്റ്റാതം 'സിഗ്മ' കണ്ടിട്ട് ഇഷ്ടപ്പെട്ട് നിങ്ങളോടൊപ്പം സിനിമ ചെയ്യാന്‍ ആഗ്രഹിച്ചാല്‍, തമിഴ് സിനിമയില്‍ നിന്ന് ആരെയാണ് അദ്ദേഹത്തോടൊപ്പം അഭിനയിപ്പിക്കാന്‍ തിരഞ്ഞെടുക്കുക?' എന്ന ചോദ്യത്തിന് ഒരു നിമിഷം പോലും ആലോചിക്കാതെ 'എന്റെ അച്ഛന്‍ (വിജയ്). ഇരുവരും ഒരുമിച്ചാല്‍ അത് മികച്ചൊരു കൂട്ടുകെട്ടായിരിക്കും,' എന്നായിരുന്നു ജേസന്റെ മറുപടി. ഇതിന് പിന്നാലെ, 'ഇത് കേട്ടാല്‍ ആളുകള്‍ ട്രോളുകളും മീമുകളും തുടങ്ങും,' എന്നും അദ്ദേഹം തമാശയായി കൂട്ടിച്ചേര്‍ത്തു.
വിജയ്യുടെ വേട്ടൈക്കാരന്‍ എന്ന ചിത്രത്തിലാണ് നേരത്തെ ജേസണ്‍ സിനിമയില്‍ മുഖം കാണിച്ചിട്ടുള്ളത്. നാന്‍ അടിച്ചാല്‍ താങ്ക മാട്ടേന്‍.. പാട്ടില്‍ വിജയ് സ്‌റ്റൈലില്‍ ഡാന്‍സ് കളിച്ച് അന്ന് ഏറെ ശ്രദ്ധ നേടിയിരുന്നു ജേസണ്‍. ഇപ്പോള്‍ സിഗ്മയിലേക്ക് എത്തുമ്പോള്‍ വേട്ടക്കൈാരനിലെ ആ സ്പെഷ്യല്‍ പെര്‍ഫോമന്‍സ് ഓര്‍ക്കുന്നവര്‍ ഏറെയാണ്. തമന്‍ എസ് ആണ് സിഗ്മ സ്റ്റൈലിന് സംഗീതം നല്‍കിയിരിക്കുന്നത്. ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരനാണ് ചിത്രം നിര്‍മിക്കുന്നത്.
2024 നവംബറിലായിരുന്നു ജേസണ്‍ സഞ്ജയ്യുടെ സംവിധാന സംരംഭത്തിന്റെ പ്രഖ്യാപനം നടന്നത്. ഈ വര്‍ഷം തന്നെ സിഗ്മ തിയേറ്ററിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫാരിയ അബ്ദുള്ള, രാജു സുന്ദരം, സമ്പത്ത് രാജ്, ശിവ് പണ്ഡിറ്റ്, യോഗ് ജാപ്പി, അന്‍ബു താസന്‍, കിരണ്‍ കൊണ്ട, മഗലക്ഷ്മി സുദര്‍ശന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.