Image

ഫ്ലോറിഡ ജയിലിൽ കഴിയുന്ന മുൻ ഒക്ലഹോമ ഡോക്ടർ നേഹ ഗുപ്ത സുരക്ഷ ആവശ്യപ്പെട്ട് അപേക്ഷ നൽകി

പി പി ചെറിയാൻ Published on 01 August, 2026
ഫ്ലോറിഡ ജയിലിൽ കഴിയുന്ന മുൻ ഒക്ലഹോമ ഡോക്ടർ നേഹ ഗുപ്ത സുരക്ഷ ആവശ്യപ്പെട്ട് അപേക്ഷ നൽകി

നാലു വയസ്സുള്ള മകളെ കൊലപ്പെടുത്തി മുങ്ങിമരണമായി ചിത്രീകരിച്ച കേസിൽ വിചാരണ നേരിടുന്ന ഇന്ത്യൻ വംശജയായ മുൻ ഒക്ലഹോമ പീഡിയാട്രീഷ്യൻ നേഹ ഗുപ്ത ജയിലിൽ സുരക്ഷ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു.

ഫ്ലോറിഡ ജയിലിൽ സഹതടവുകാരിൽ നിന്നു തനിക്ക് ആക്രമണവും വധഭീഷണിയും നേരിടേണ്ടി വന്നുവെന്ന് അവർ കോടതി പരാതിയിൽ വ്യക്തമാക്കി. മറ്റു തടവുകാരിൽ നിന്നു തന്നെ മാറ്റിനിർത്തണമെന്നാണ് പ്രതിയുടെ ആവശ്യം. സെപ്റ്റംബറിലാണ് ഈ കേസിന്റെ അടുത്ത കോടതി വിചാരണ നിശ്ചയിച്ചിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക