Image

ഹിൽവ്യൂ ചർച്ച് ഓഫ് ഗോഡിൻ്റെ വാർഷിക കൺവൻഷൻ ആഗസ്റ്റ് 1 ശനിയാഴ്ച തുടക്കം കുറിയ്ക്കുന്നു

രാജു തരകൻ Published on 31 July, 2026
ഹിൽവ്യൂ ചർച്ച് ഓഫ് ഗോഡിൻ്റെ വാർഷിക കൺവൻഷൻ  ആഗസ്റ്റ് 1 ശനിയാഴ്ച   തുടക്കം കുറിയ്ക്കുന്നു

ഡാളസ്: ചർച്ച് ഓഫ് ഗോഡ് ആൻഡേഴ്സൺ ഇന്ത്യാനയുടെ ഭാഗമായി ഗാർലൻഡിൽ 4405 ബ്രോഡ് വേ ബുലവാർഡിൽ പ്രവർത്തിക്കുന്ന ഹിൽവ്യൂ ചർച്ച് ഓഫ് ഗോഡിന്റെ കൺവെൻഷൻ ഓഗസ്റ്റ് ഒന്നാം തീയതി വൈകിട്ട് 6.30ന് ആരംഭിച്ച് രണ്ടാം തീയതി ഞായറാഴ്ച രാവിലെ 9 മണിക്കുള്ള ആരാധനയോടെ അവസാനിക്കും. ഈ കൺവെൻഷനിൽ പാസ്റ്റർ റെജി മാത്യു ദൈവവചനത്തിൽ നിന്ന് സംസാരിക്കുന്നതായിരിക്കും.

ബ്രദർ പ്രിൻസ് ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള വർഷിപ്പ് ടീം ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നതാണ്.

Church address
Hillview Church of God
4405 Broadway Blvd
Garland TX 75043
 

Join WhatsApp News
നീഗ്രോ ബൈബിൾ 2026-07-31 20:50:57
മനുഷ്യരെ വളഞ്ഞു പിടിച്ചു അടിമകളാക്കി ക്രിസ്തിയാനികളാക്കുവാൻ !! 1] നീഗ്രോ ബൈബിൾ 2] The Religious Instruction of the Negroes by Rev. Dr. Charles Colcock Jones.} ചങ്ങലകൾ ശരീരത്തെ ബന്ധിച്ചു അടിമകളാക്കുന്നു. ആശയങ്ങളും വിശ്വാസങ്ങളും തലച്ചോറിനെ ചങ്ങലകളാൽ ബന്ധിച്ചു അടിമകളാക്കി കാരാഗൃഹത്തിൽ അടക്കുന്നു. 1] നീഗ്രോ ബൈബിൾ :: നീഗ്രോ അടിമകളെ; അവരുടെ നിത്യ അടിമത്തം ദൈവത്താൽ നിശ്ചയിക്കപ്പെട്ടതാണെന്നു പഠിപ്പിക്കുവാൻ ബ്രിട്ടീഷ് മിഷനറിമാർ ഉപയോഗിച്ച നീഗ്രോ ബൈബിളാണ്. 1807ൽ നിലവിൽവന്ന ഇ കോപ്പി; the Museum of the Bible in Washington, D.C യിൽ പ്രദർശിപ്പിച്ചിരിക്കുന്നു. 1800ലെ British West-India Islandsലെ ആഫ്രിക്കയിൽനിന്ന് പിടിച്ചുകൊണ്ടുവന്ന് അടിമകളാക്കി പണിയെടുപ്പിച്ച നീഗ്രോ അടിമകൾക്കുവേണ്ടി നിർമ്മിച്ചതാണ് ഇ '' വിശുദ്ധ സത്യവേദപുസ്തകം'. ഇതിൻറ്റെ പ്രത്യേകതകൾ : 1-വളരെ തെറ്റുകൾ നിറഞ്ഞതും പരിതാപകരമായി പലതവണ തർജ്ജിമ ചെയ്യപ്പെടുകയും ചെയ്തതാണു 'ബിഷപ്പ് ബൈബിൾ'. വൻ കൃത്രിമങ്ങൾ ചേർത്ത് പുനരെഴുതിയ ;ബിഷപ്പ് ബൈബിൾ'' വീണ്ടും പുനരെഴുതിയതാണു -KJV-King James Version. അതിൽ നിന്നുള്ള ഏതാനും ഭാഗങ്ങൾ ആണ് നീഗ്രോ ബൈബിളിൽ ഉള്ളത്. 2:- പഴയ നിയമത്തിലെ 90%ഉം പുതിയ നിയമത്തിലെ 50% ഉം മാത്രമേ ഇ നീഗ്രോ ബൈബിളിലുള്ളു. അതായത് പ്രൊട്ടസ്റ്റെൻറ്റെ ബൈബിളിൽ 1189 അദ്ധ്യായങ്ങൾ ഉണ്ട്, ഇതിൽ 232 അദ്ധ്യായങ്ങളെ അടിമയുടെ ബൈബിളിൽ ഉള്ളു. അടിമകൾ പഠിച്ചു; അടിമത്തത്തിനെതിരെ വിപ്ലവം ഉണ്ടാകാതിരിക്കാൻ അവർക്കു വ്യാജ ബൈബിൾ കൊടുത്തു, നിത്യ അടിമകളാക്കി. -നമ്മുടെ ദൈവം സൃഷ്ട്ടിച്ച മനുഷ്യരെ അടിമകളാക്കിയ വിവരം ദൈവം അറിയുന്നുണ്ടോ!!! വിവിധ സഭക്കാരുടെ ബൈബിളിലെ പുസ്തകങ്ങളുടെ എണ്ണം ഇപ്രകാരമാണ്: ഹീബ്രു ബൈബിൾ =24, കാത്തലിക്ക് ബൈബിൾ =72*-73{ *ജെറമിയ & വിലാപങ്ങൾ ചില എഡിഷനിൽ ഒരു പുസ്തകമാണ്} പ്രൊട്ടസ്റ്റൻറ്റ് ബൈബിൾ =66, എത്തിയോപ്പ്യൻ ബൈബിൾ= 81,84,88, ഗ്രീക്ക് ഓർത്തഡോക്സ് ബൈബിൾ= 75-79. ഇവയെല്ലാം സത്യവേദപുസ്തകമാണെന്നാണ് എല്ലാവരുടെയും അവകാശവാദം. അടിമകൾക്കുള്ള ബൈബിളിൽനിന്നും നീക്കപ്പെട്ടവ എന്താണെന്നുള്ളതാണ് വലിയ പ്രത്യേകത. അവ എന്തെന്നുനോക്കാം, എന്തുകൊണ്ട് അവനീക്കി എന്നത് വായിച്ചാൽ പെട്ടെന്ന് പിടികിട്ടും: ഗലാത്യർ 3:28 ''അതിൽ യെഹൂദനും യവനനും എന്നില്ല; ദാസനും സ്വതന്ത്രനും എന്നില്ല, ആണും പെണ്ണും എന്നുമില്ല; നിങ്ങൾ എല്ലാവരും ക്രിസ്തുയേശുവിൽ ഒന്നത്രേ.''- ഇത് അടിമബൈബിളിൽ നിന്നും നീക്കം ചെയ്തു. എന്നാൽ; അടിമകളെ എന്നും കാരുണ്യവാനായ യേശുവിൻറ്റെ അടിമയാക്കി നിർത്തുവാൻ അടിമ മുതലാളിമാർ;നീഗ്രോ ബൈബിളിൽ പ്രത്യേകതയോടെ എടുത്തുപറയുന്നു, നോക്കുക: എഫെസ്യർ 6:5 ദാസന്മാരേ, ജഡപ്രകാരം യജമാനന്മാരായവരെ ക്രിസ്തുവിനെപ്പോലെ തന്നേ ഹൃദയത്തിന്റെ ഏകാഗ്രതയിൽ ഭയത്തോടും വിറയലോടും കൂടെ അനുസരിപ്പിൻ. *ഫിലോമോന് എഴുതിയ ലേഖനമാണ് അടിമ മുതലാളിമാരുടെ മാഗ്നാകാർട്ട. 2] {The Religious Instruction of the Negroes by Rev. Dr. Charles Colcock Jones.} റവ. ഡോ. ചാൾസ് കോൾകോക്ക് ജോൺസൺ അമേരിക്കയിലെ ജോർജിയയിലെ പ്ലാൻറ്ററും ആയിരുന്നു. അയാളുടെ തോട്ടങ്ങളിൽ നൂറുകണക്കിന് മനുഷ്യരെ അടിമകളാക്കി കഠിനവേല ചെയ്യിച്ച ഒരു ധനികനായ പാസ്റ്ററും ആയിരുന്നു. ബൈബിൾ ശരിയായി പഠിപ്പിച്ചാൽ; മനുഷരെ നിത്യമായി അടിമകളാക്കി ഉപയോഗിക്കാം എന്ന് ജോൺസൺ പ്രചരിപ്പിച്ചു. പുതിയ നിയമത്തിൽ അടിമത്തം ഇല്ല എന്ന് പറയുന്നവർക്ക് :: എഫെസ്യർ 6:5: "അടിമകളേ, നിങ്ങളുടെ ഭൗമിക യജമാനന്മാരെ അനുസരിക്കൂ..." കൊലോസ്യർ 3:22 ദാസന്മാരേ, ജഡപ്രകാരമുള്ള യജമാനന്മാരെ സകലത്തിലും അനുസരിപ്പിൻ; മനുഷ്യരെ പ്രസാദിപ്പിക്കുന്നവരെപ്പോലെ ദൃഷ്ടിസേവകളാലല്ല കർത്താവിനെ ഭയപ്പെട്ടുകൊണ്ടു ഹൃദയത്തിന്റെ ഏകാഗ്രതയോടെ അത്രേ അനുസരിക്കേണ്ടതു.23 നിങ്ങൾ ചെയ്യുന്നതു ഒക്കെയും മനുഷ്യർക്കെന്നല്ല കർത്താവിന്നു എന്നപോലെ മനസ്സോടെ ചെയ്‍വിൻ. 24 അവകാശമെന്ന പ്രതിഫലം കർത്താവു തരും എന്നറിഞ്ഞു കർത്താവായ ക്രിസ്തുവിനെ സേവിപ്പിൻ. 1 പത്രോസ് 2:18 വേലക്കാരേ, പൂർണ്ണഭയത്തോടെ യജമാനന്മാർക്കു, നല്ലവർക്കും ശാന്തന്മാർക്കും മാത്രമല്ല, മൂർഖന്മാർക്കും കൂടെ കീഴടങ്ങിയിരിപ്പിൻ. തീത്തൊസ് 2:9–10 ദാസന്മാർ നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ ഉപദേശത്തെ സകലത്തിലും അലങ്കരിക്കേണ്ടതിന്നു യജമാനന്മാർക്കു കീഴടങ്ങി സകലവിധത്തിലും പ്രസാദം വരുത്തുന്നവരും 10 എതിർപറകയോ വഞ്ചിച്ചെടുക്കയോ ചെയ്യാതെ സകലത്തിലും നല്ല വിശ്വസ്തത കാണിക്കുന്നവരുംമായി ഇരിപ്പാൻ (കല്പിക്ക). *അടിമയുടെ പാട്ട് : നല്ല ദേവനെ നിനക്കായി ഞാൻ വേല ചെയ്യും അന്ത്യംവരെ ......andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക