Image

ടൈംസ് സ്‌ക്വയറില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി IOC USA റാലി

പി പി ചെറിയാന്‍ Published on 31 July, 2026
ടൈംസ് സ്‌ക്വയറില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി IOC USA റാലി

ന്യൂയോര്‍ക്ക്: ഇന്ത്യയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (IOC) USA ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറില്‍ പൊതുപ്രകടനവും റാലിയും സംഘടിപ്പിച്ചു. വിദ്യാഭ്യാസ രംഗത്തെ സുതാര്യത, ഭരണഘടനാപരമായ ഭരണം, ജനാധിപത്യ ഉത്തരവാദിത്തം, എല്ലാവര്‍ക്കും തുല്യ അവസരം എന്നിവ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

ഇന്ത്യന്‍-അമേരിക്കന്‍ ദേശീയ പതാകകളും 'ജനാധിപത്യം സംരക്ഷിക്കുക', 'വിദ്യാര്‍ത്ഥികള്‍ക്ക് നീതി നല്‍കുക' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളും ഏന്തിയാണ് അമേരിക്കയിലുടനീളമുള്ള പ്രവര്‍ത്തകര്‍ ടൈംസ് സ്‌ക്വയറില്‍ ഒത്തുചേര്‍ന്നത്.

വിദ്യാര്‍ത്ഥികളുടെ ഈ പോരാട്ടം ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നിര്‍ണായകമായ നിമിഷമാണെന്നും, വ്യക്തി കേന്ദ്രീകൃത രാഷ്ട്രീയത്തില്‍ നിന്ന് തത്വങ്ങളിലേക്കും ഉത്തരവാദിത്തങ്ങളിലേക്കും ദേശീയ ചര്‍ച്ചകളെ മാറ്റാന്‍ ഇതിന് സാധിച്ചെന്നും ഐ.ഓ.സി. യു.എസ്.എ. വൈസ് ചെയര്‍മാന്‍ ജോര്‍ജ്ജ് എബ്രഹാം വ്യക്തമാക്കി. യുവാക്കളുടെ സമാധാനപരമായ പ്രതിഷേധങ്ങളെ ഭരണകൂടങ്ങള്‍ അടിച്ചമര്‍ത്താതെ ജനാധിപത്യപരമായ ചര്‍ച്ചകളിലൂടെ നേരിടണമെന്ന് ഐ.ഓ.സി. യു.എസ്.എ.  നാഷണല്‍ പ്രസിഡന്റ് മൊഹീന്ദര്‍ സിംഗ് ഗില്‍സിയാനും അഭിപ്രായപ്പെട്ടു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക