Image

യു/എ സർട്ടിഫിക്കറ്റുമായി വിസ്മയയുടെ ‘തുടക്കം’; റിലീസ് ഓഗസ്റ്റ് 7-ന്

Published on 30 July, 2026
യു/എ സർട്ടിഫിക്കറ്റുമായി വിസ്മയയുടെ ‘തുടക്കം’; റിലീസ് ഓഗസ്റ്റ് 7-ന്

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ചലച്ചിത്ര അരങ്ങേറ്റ ചിത്രമായ ‘തുടക്കം’ സെൻസറിംഗ് പൂർത്തിയാക്കി. U/A 16+ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന്റെ ദൈർഘ്യം 2 മണിക്കൂറും 19 മിനിറ്റും (139.35 മിനിറ്റ്) ആണ്. ചിത്രം ഓഗസ്റ്റ് 7-ന് തിയേറ്ററുകളിൽ എത്തും. നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണിത്.

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രം ‘2018’ എന്ന മെഗാഹിറ്റിന് ശേഷം ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയാണ്. കുട്ടിക്കാനത്ത് ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രം ഒരു കൊച്ചു കുടുംബ ചിത്രമാണെന്ന് സംവിധായകൻ വ്യക്തമാക്കിയെങ്കിലും, വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ ചിത്രത്തെ കാത്തിരിക്കുന്നത്. ‘എമ്പുരാൻ’ എന്ന ചിത്രത്തിന് ശേഷം ആശിഷ് ജോ ആന്റണി അഭിനയ രംഗത്ത് സജീവമാകുന്ന ചിത്രം കൂടിയാണിത്.

ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജേക്സ് ബിജോയ് സംഗീതവും ജോമോൻ ടി. ജോൺ ഛായാഗ്രഹണവും ചമൻ ചാക്കോ എഡിറ്റിംഗും നിർവ്വഹിക്കുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക