Image

വോട്ട് ഫോര്‍ ചേയ്ഞ്ച്! സണ്ണി കല്ലൂപ്പാറ ഫോമാ എമ്പയര്‍ റീജിയന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി

Published on 30 July, 2026
വോട്ട് ഫോര്‍ ചേയ്ഞ്ച്! സണ്ണി കല്ലൂപ്പാറ ഫോമാ എമ്പയര്‍ റീജിയന്‍  വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി

ന്യൂയോര്‍ക്ക്: ഫോമാ എമ്പയര്‍ റീജിയന്റെ റീജീയണല്‍  വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കാന്‍ സണ്ണി കല്ലൂപ്പാറ എന്ന സണ്ണി പി. നൈനാനും. സേവനരംഗത്തും കലാ-സാംസ്‌കാരിക-സാമൂഹിക രംഗങ്ങളിലും സമാനതകളില്ലാത്ത അംഗീകാരങ്ങള്‍ കരസ്ഥമാക്കിയ സണ്ണി കല്ലൂപ്പാറ ഫോമാ നാഷണല്‍ കമ്മിറ്റി അംഗമായി രണ്ടുവട്ടം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫോമായുടെ എമ്പയര്‍ റീജിയന്‍ ട്രഷററുമായിരുന്നു.

ഫോമയ്ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ അധികാരത്തിന്റെ ആവശ്യമില്ല എന്ന് തെളിയിച്ച സണ്ണി കല്ലൂപ്പാറ ഫോമാ എന്ന ഈടുറ്റ ജനകീയ പ്രസ്ഥാനത്തിനുവേണ്ടി ഇതുവരെ ചെയ്യാന്‍ സാധിച്ച എന്റെ എളിയ സേവനങ്ങളെ വിലയിരുത്തിയാണ് പ്രിയപ്പെട്ട എല്ലവരോടും വോട്ട് അഭ്യര്‍ത്ഥിക്കുന്നത്.

അമേരിക്കന്‍ മലയാളികളുടെ ആശയും അഭിനിവേശവുമായ ഫോമായുടെ ഇതുവരെയുള്ള കണ്‍വന്‍ഷനുകളുടെ മൂന്നും നാലും കമ്മിറ്റികളില്‍ സജീവമായി പ്രവര്‍ത്തിച്ച വ്യക്തിയാണ്. അവയുടെയൊക്കെ ചരിത്ര വിജയത്തിന് പിന്നിലെ ഇദ്ദേഹത്തിന്റെ ക്രിയാത്മക പങ്കാളിത്തത്തെപ്പറ്റി ഫോമായുടെ മുന്‍കാല നേതാക്കള്‍ക്കും അറിയാവുന്നതാണ്. നിലവില്‍ മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്ലാന്‍ഡ് കൗണ്ടിയുടെ (മാര്‍ക്) പ്രസിഡന്റാണ് സണ്ണി കല്ലൂപ്പാറ.

ഫോമാ ചിക്കാഗോ കണ്‍വന്‍ഷനില്‍ നാടക മത്സരത്തിന്റെ ചെയര്‍ പേഴ്സണ്‍ ഉള്‍പ്പെടെ നാല് കമ്മറ്റികളില്‍ പ്രവര്‍ത്തിച്ചു. ഫിലാഡല്‍ഫിയ കണ്‍വന്‍ഷനിലെ കോ-ഓഡിനേറ്ററായും തിളങ്ങി. ഫോമാ ഷിക്കാഗോ കണ്‍വന്‍ഷന്‍ ബെസ്റ്റ് കപ്പിള്‍ മല്‍രത്തിന്റെ ജഡ്ജായിരുന്നു. ഫ്‌ളോറിഡാ കണ്‍വന്‍ഷനിലെ നാടക മത്സരത്തില്‍ മികച്ച നടനുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്. 'ആരും പറയാത്ത കഥ' എന്ന  നാടകത്തിലെ അഭിനയ മികവിനായിരുന്നു ഈ അംഗീകാരം.

ന്യൂയോര്‍ക്ക് സെന്റ് തോമസ് മാര്‍ത്തോമ്മാ ചര്‍ച്ച് (യോങ്കേഴ്സ്) യുവജന സഖ്യം സെക്രട്ടറിയായും സംഘടനയുടെ വൈസ് പ്രസിഡന്റ്, നോര്‍ത്ത് ഈസ്റ്റ് റീജണല്‍ സെക്രട്ടറി, ഭദ്രാസന അസംബ്ലി മെമ്പര്‍, നോര്‍ത്ത് അമേരിക്ക ഭദ്രാസന യുവജനസഖ്യം ആദ്യ ട്രഷറര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് അസംബ്ലി അംഗവുമായിരുന്നു.

ഫിലഡല്‍ഫിയയിലെ മാനുഷി നാടകോത്സവത്തില്‍ വ്യുവേഴ്സ് ചോയിസ് ബെസ്റ്റ് ആക്റ്ററായി. വെസ്റ്റ്ചെസ്റ്ററിലെ യൂണിഫെസ്റ്റ് 91ല്‍ കലാപ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു. വാഷിങ്ടണ്‍ ഡി.സിയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഫിലിംഫെസ്റ്റ് വേദിയില്‍ നിന്ന് ബെസ്റ്റ് ആക്ടര്‍ അവാര്‍ഡും സ്വന്തമാക്കി. ഇദ്ദേഹം സംഘാടന മികവിന്റെ സുതാര്യതയോടെയാണ്  ജനവിധി തേടുന്നത്.
 

Join WhatsApp News
ഫോമേട്ടൻ 2026-07-30 17:52:03
എന്തര് ചെയ്ഞ്ച്? ഇപ്പോൾ എല്ലാം തല്ലിപ്പൊളിഞ്ഞ് കിടക്കുകയാണോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക