
ഇത് ആരതിയുടെ ( ശരിയായ പേര് വെയ്ക്കുന്നില്ല ) കഥയാണ്. അല്ല ജീവിതാനുഭവം ആണ്. 2017 ൽ വിധവയായ അവൾ fb യിലൂടെ യാണ് എന്നെ പരിചയപ്പെട്ടത്. മക്കൾ രണ്ടു പേരും വിദേശത്ത്. വല്ലപ്പോഴും അവർ നാട്ടിൽ വരുമ്പോൾ മാത്രം അവൾ ജീവിതം ഒരു ഉത്സവം പോലെ കൊണ്ടാടും. അവർ പോയി ക്ക ഴിഞ്ഞാൽ ഒരു തരം വിഷാദത്തിലേക്ക് അവൾ മുഖം കുത്തി വീഴും. പിന്നെ ദിനരാത്രങ്ങൾ വിരസമാകും. അങ്ങനെ തുടർന്നപ്പോൾ ആണ് ഒരു കൂട്ട് തേടിയാലോ എന്നൊരു ചിന്ത അവളിൽ ഉദിച്ചത്. ഒരു ഭാഗ്യപരീക്ഷണം മാത്രമാകും അതെങ്കിലും ശ്രമിച്ചു നോക്കാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു.
ഏറെ പ്രതീക്ഷാവഹമായ പ്രൊഫൈലുകൾ ഒന്നും തന്നെ കണ്ടില്ല. കിട്ടിയത് ഒരിക്കലും ഡിവോഴ്സ് കിട്ടാത്ത ലിവിങ് ടുഗെതർ ആഗ്രഹിക്കുന്ന ചിലരെ മാത്രം. അങ്ങനെ ആ മോഹം ഉപേക്ഷിച്ച സമയത്താണ് അവൾ സന്തോഷപൂർവം എന്നെ വിളിച്ചത്. ഗുരുവായൂരിൽ നിന്ന് ഒരാൾ വിളിച്ചു. പാലക്കാട് വാട്ടർ അതോറിറ്റിയിയിൽ എഞ്ചിനീയർ. വിരമിക്കാൻ 4 മാസങ്ങൾ കൂടിയേ ബാക്കിയുള്ളു. അയാൾക്ക് ഭാര്യ ഇല്ല. മൂന്നു വർഷങ്ങൾക്കു മുൻപ് മരിച്ചു പോയി പെൻഷൻ നോമിനി ആയി ഒരാൾ വേണം അതിനാണ് വിവാഹം ആലോചിക്കുന്നത് എന്നും അയാൾ പറഞ്ഞത്രെ . സ്വന്തമായി അയാൾക്ക് ഒരു ഹോണ്ട സിറ്റി കാറും ഒരു രണ്ടു നില വീടും ഉണ്ടെന്നു കേട്ടപ്പോൾ നിന്നെ സാക്ഷാൽ ഗുരുവായൂരപ്പൻ അനുഗ്രഹിച്ചത് പോലെ തോന്നുന്നു എന്ന് ഞാൻ അവളോട് പറഞ്ഞു.
ഇനിയെങ്കിലും സങ്കടങ്ങൾക്ക് അറുതി വരുമല്ലോ. അവളുടെ നമ്പറിലേക്കു അയാളുടെ വീഡിയോ കോൾ വന്നു. പൊട്ടിപ്പൊളിഞ്ഞ ഏതോ ഒരു കെട്ടിടത്തിൽ നിന്നായിരുന്നു ആദ്യം വിളിച്ചത് എന്നവൾ പറഞ്ഞു.. പിന്നെ അയാൾ ബസിൽ ഒരു ഒഫീഷ്യൽ യാത്രക്ക് പോകുന്നു എന്നവൾ പറഞ്ഞപ്പോൾ എനിക്കെന്തോ ഒരു സംശയം തോന്നി. അയാൾക്ക് യാത്രയ്ക്കായി സ്വന്തം ഹോണ്ട സിറ്റി കാർ അല്ലെങ്കിൽ ഒരു ഒഫീഷ്യൽ വാഹനം ഉണ്ടാകുമല്ലോ.
സംസാരം തുടങ്ങിയപ്പോഴേ ഗുരുവായൂരിലേക്കു അവൾക്കു ക്ഷണം കിട്ടി. വൈകുന്നേരം ആയപ്പോൾ led ബൾബുകൾ നിറയെ പ്രകാശം പരത്തുന്ന ഒരു ഇരുനില ക്കെട്ടിട്ടത്തിന്റെ ചിത്രവും വന്നു. മുറ്റത്ത് ഒരു കാറും കിടപ്പുണ്ട്. അത് AI ചിത്രമായിരുന്നു എന്ന് കണ്ടപ്പോൾ ഞാൻ ഇടപെട്ടു. താങ്കളുടെ ജോബ് ഡീറ്റെയിൽസ് സ്ഥലം ഇവ ഇടാൻ പറഞ്ഞു. കുറച്ചു കഴിയട്ടെ എന്ന് മറുപടി. പക്ഷെ ഒരു ഡീറ്റൈൽസും പിന്നെ വന്നില്ല. എഞ്ചിനീയർ ആണെന്നും രണ്ടു നില വീട് ഉണ്ടെന്നും കേട്ടാൽ ഗുരുവായൂരപ്പനെ ദർശിച്ചതിനു ശേഷം അയാളെ കാണാൻ ആരെങ്കിലും ഒക്കെ ചെല്ലുമായിരിക്കുമൊ?. എന്തായാലും ഞങ്ങൾ അത് അവിടെ വെച്ച് അവസാനിപ്പിച്ചു.
അതിനു പിറ്റേന്നാണ് ഗുരുവായൂരിൽ ഒരു സ്ത്രീയുടെ കൊലപാതകം ഉണ്ടായത്. ആ എഞ്ചിനീയർ സാറിനെ ഒറ്റയ്ക്ക് കാണാൻ ഒരു സ്ത്രീ ചെന്നാൽ എന്തായിരിക്കും സംഭവിക്കുക.? നിശ്ചയമില്ല. അത് കൊണ്ട് സ്ത്രീകൾ ജാഗ്രതൈ. ഇങ്ങനെ ഒന്നും കണ്ടു മോഹിച്ചു പോകരുതേ..ഡീറ്റെയിൽസ് പറയാത്ത ഒരാളെയും വിശ്വസിക്കരുത് ഗുരുവായൂരപ്പൻ ഒന്നും അറിയുന്നുണ്ടാകില്ല. പക്ഷെ ആ സന്നിധിയിലേക്ക് ഇങ്ങനെ ഒക്കെ സ്ത്രീകളെ വിളിച്ചു വരുത്തുന്ന ഒരു ഗൂഢസംഘം തന്നെ ഉണ്ടാകുമോ എന്ന് ഇപ്പോൾ സംശയം തോന്നുന്നു.
ജോബ് ഡീറ്റെയിൽസ് ചോദിച്ചപ്പോൾ "നീ ഒരു ഭയങ്കരി ആണല്ലോ" എന്നായിരുന്നു മറുപടി. ഞാൻ ഒരു ഭയങ്കരി ആണ്. അത്ര സാധു ഒന്നുമല്ല .ജീവിതം ആവശ്യപ്പെടുമ്പോൾ ഭയങ്കരി ആയല്ലേ പറ്റു. ചിന്തകൾക്ക് പ്രാധാന്യം കൊടുത്തല്ലേ പറ്റു.
ആരതിയുടെ പ്രൊഫൈൽ ഞങ്ങൾ പിറ്റേന്ന് തന്നെ ഒഴിവാക്കി. നിയോഗങ്ങൾക്ക് ഒരാളുടെ ജീവിതത്തെ വളരെയേറെ സ്വാധീനിക്കാൻ സാധിക്കും. എങ്കിലും ഇന്ന് ഒഴിവാക്കേണ്ടതിനെ നാളേയ്ക്ക് മാറ്റി വെക്കരുത്. നോ പറയേണ്ടിടത്ത് കൃത്യമായി തന്നെ അത് പറയുക. അല്ലെങ്കിൽ പരാജയം ഉറപ്പ്. പിന്നെ കരഞ്ഞിട്ട് കാര്യമില്ല.
ചിത്രം കടപ്പാട്. ( അയാൾ അയച്ചത് നഷ്ടമായി )
