Image

അഭിഷേകിന്റെയും കരിഷ്മയുടെയും ബന്ധം തകര്‍ത്തത് ആ സ്ത്രീ; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

Published on 30 July, 2026
 അഭിഷേകിന്റെയും കരിഷ്മയുടെയും ബന്ധം തകര്‍ത്തത് ആ സ്ത്രീ; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

 

വിവാഹനിശ്ചയം വരെ കഴിഞ്ഞ അഭിഷേക് ബച്ചന്‍-കരിഷ്മ കപൂര്‍ ബന്ധം മുടക്കിയത് കരിഷ്മയുടെ അമ്മ ബബിതയാണെന്ന് വെളിപ്പെടുത്തല്‍. നടന്‍ മുഹമ്മദ് ഉമര്‍ മുക്രിയുടെ മകള്‍ നസിം മുക്രിയാണ് ബോളിവുഡിനെ ഞെട്ടിച്ച ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. വിക്കി ലാല്‍വനിയുമായുള്ള പോഡ്കാസ്റ്റിലാണ് നസിമിന്റെ വെളിപ്പെടുത്തല്‍.  

'ഹാം മേ നെ പ്യാര്‍ കിയ'യുടെ ചിത്രീകരണത്തിനിടയിലാണ് കരിഷ്മയും അഭിഷേകും പ്രണയത്തിലായതെന്നാണ് പറയുന്നതെങ്കിലും ഇരുവരും അതിനും മുന്‍പേ ഇഷ്ടത്തിലായിരുന്നുവെന്ന് നസിം പറയുന്നു. തുടക്കം മുതല്‍ തന്നെ ബബിത ഈ ബന്ധത്തെ എതിര്‍ത്തിരുന്നുവെന്നും നസിം കൂട്ടിച്ചേര്‍ത്തു.

അക്കാലത്ത് അഭിഷേകിനെക്കാള്‍ വലിയ താരം കരിഷ്മയായിരുന്നുവെന്നും കരിഷ്മയെ വിവാഹം കഴിക്കണമെങ്കില്‍ കോടികള്‍ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന് ബബിത ആവശ്യപ്പെട്ടുവെന്നും ഇതോടെയാണ് വിവാഹം മുടങ്ങിയതെന്നും നസിം പറയുന്നു.

പ്രണയത്തിലായിട്ടും അഭിഷേകിനോട് പണം ആവശ്യപ്പെട്ടതിനെ കരിഷ്മ അനുകൂലിച്ചോ എന്ന വിക്കിയുടെ ചോദ്യത്തിന് ''ബബിത കര്‍ക്കശക്കാരിയായ അമ്മയാണ്' എന്നായിരുന്നു മറുപടി.

''ബബിതയുടെ നിയന്ത്രണം സഹിക്കാന്‍ വയ്യാതെയാണ് സഹോദരി കരീന സ്വന്തമായി താമസിക്കാന്‍ തുടങ്ങിയത്. കരിഷ്മയ്ക്ക് അതിനുള്ള ധൈര്യമുണ്ടായില്ല. ബബിത ഒരു ഹിറ്റ്‌ലര്‍ ആയിരുന്നു''- നസിം പറഞ്ഞു.

അഭിഷേക് കോടികള്‍ വരുന്ന പണം വിവാഹത്തിന് മുന്‍പ് കരിഷ്മയുടെ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്നും വിവാഹമോചനം സംഭവിച്ചാല്‍ ഇതിന് പുറമെ മറ്റൊരു സംഖ്യയും നല്‍കണമെന്നുമായിരുന്നു ബബിതയുടെ ആവശ്യം. ബച്ചന്‍ കുടുംബം ഈ ആവശ്യം നിരസിച്ചു. അങ്ങനെ ബന്ധം അവസാനിപ്പിക്കുകയും കരീന സഞ്ജയ് കപൂറിനെ വിവാഹം കഴിക്കുകയുമായിരുന്നുവെന്നും നസിം വിശദീകരിച്ചു.

''വിവാഹത്തിന് മുന്‍പ് അഭിഷേക് പണം കൈമാറണം എന്നതായിരുന്നു കരാര്‍. കൂടാതെ, വിവാഹമോചനം ഉണ്ടായാല്‍ കരിഷ്മയ്ക്ക് ഒരു നിശ്ചിത തുക ലഭിക്കാനും അര്‍ഹതയുണ്ടാകുമായിരുന്നു... എന്നാല്‍ ബച്ചന്‍ കുടുംബം അതിനോട് യോജിച്ചില്ല. അങ്ങനെ വിവാഹനിശ്ചയം മുടങ്ങി.''നസിം കൂട്ടിച്ചേര്‍ത്തു

നസിമിന്റെ വെളിപ്പെടുത്തലുകള്‍ കരിഷ്മയോ, അഭിഷേകോ,ബബിതയോ ബച്ചന്‍ കുടുംബത്തിലെ മറ്റാരെങ്കിലുമോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ബന്ധം അവസാനിപ്പിക്കാനുള്ള കാരണവും ഇതുവരെയും ആരും പൊതുവിടത്തില്‍ തുറന്ന് പറഞ്ഞിട്ടുമില്ല.

പല കഥകളും പ്രചരിച്ചുവെങ്കിലും താരങ്ങള്‍ മനസ് തുറക്കാത്തതിനെ തുടര്‍ന്ന് അവ കഥകളായി തന്നെ ശേഷിക്കുകയായിരുന്നു.ബാഹ്യ സമ്മര്‍ദത്തെ തുടര്‍ന്ന് ബന്ധം അവസാനിപ്പിക്കാന്‍ അഭിഷേകും കരിഷ്മയും നിര്‍ബന്ധിതരാകുകയായിരുന്നുവെന്ന് സംവിധായകന്‍ സുനീല്‍ ദര്‍ശന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

കരിഷ്മ കപൂറും അഭിഷേക് ബച്ചനും തമ്മിലുണ്ടായിരുന്ന പ്രണയബന്ധത്തെക്കുറിച്ചും പിന്നീട് വിവാഹം മുടങ്ങാനുമുണ്ടായ സാഹചര്യത്തെക്കുറിച്ചും 'ഹാം മേ നെ പ്യാര്‍ കിയ'സംവിധായകനായ സുനീല്‍ ദര്‍ശനും ഇതേ പോഡ്കാസ്റ്റ് ചാനലില്‍ സംസാരിച്ചിരുന്നു. വിവാഹം വേണ്ടെന്ന തീരുമാനമെടുക്കുന്ന സമയത്ത് താനും കരിഷ്മയുടെ വീട്ടില്‍ ഉണ്ടായിരുന്നുവെന്ന് സുനീല്‍ ദര്‍ശന്‍ പറഞ്ഞു.

''എന്റെ ചിത്രമായ ഏക് റിഷ്തായുടെ ചിത്രീകരണത്തിനും മുന്‍പേ തന്നെ ഇവരുടെ പ്രണയം ആരംഭിച്ചിരുന്നു. പിന്നീട് അത് വളര്‍ന്നു. ഹാ മേംനേ ഭി പ്യാര്‍ കിയാ എന്ന ചിത്രത്തിന്റെ ആലോചന നടക്കുന്ന സമയത്ത് വിവാഹം തീരുമാനിച്ചിരുന്നു. അമിതാഭ് ബച്ചന്റെ മകനും രാജ് കപൂറിന്റെ പേരക്കുട്ടിയും ചേരുമ്പോള്‍ അതൊരു മനോഹരമായ കൂട്ടുകെട്ടായിരുന്നു', അദ്ദേഹം പറഞ്ഞു.വേണ്ടെന്നുവെക്കുന്ന സമയത്ത് അവിചാരിതമായി കരിഷ്മയുടെ വീട്ടില്‍ ഞാനുമുണ്ടായിരുന്നു.

ആ വിവാഹം മുടങ്ങിയത് നിര്‍ഭാഗ്യകരമാണ്. പിന്നീട് പുതുവത്സരാഘോഷത്തിനായി കരിഷ്മ ബാങ്കോക്കിലേക്ക് പോയി, പെട്ടെന്നാണ് സഞ്ജയ് കപൂറിനെ വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത കേട്ടത്. ആ തീരുമാനം എനിക്ക് ഒരിക്കലും മനസിലായില്ല,'' അദ്ദേഹം വ്യക്തമാക്കി.

ഇരുവരുടെയും വേര്‍പിരിയലിന് പിന്നിലെ കാരണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, ''ആളുകള്‍ കരിഷ്മയുടെ അമ്മ ബബിതയെയോ, അഭിഷേകിന്റെ അമ്മ ജയാ ബച്ചനെയോ, കരിഷ്മയെയോ അഭിഷേകിനെയോ ഒക്കെ കുറ്റപ്പെടുത്താറുണ്ട്. എന്നാല്‍ ഇതെല്ലാം വിധിക്ക് വിട്ടുകൊടുക്കണമെന്നാണ് എനിക്ക് തോന്നുന്നത്. അവര്‍ തമ്മില്‍ വളരെ ഗാഢമായ ബന്ധമായിരുന്നു. പ്രണയം ഓരോ ആളുകളിലും ഓരോ രീതിയിലാണ് അനുഭവപ്പെടുന്നത്. അവര്‍ക്കിടയില്‍ നിരന്തരം അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു,'' സുനീല്‍ ദര്‍ശന്‍ പറഞ്ഞു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക