
ആരാണ് ആ ബോയ്‌സ്. പുതുമുഖ താരനിരയുമായി എത്തുന്ന 'മെറിബോയ്‌സ്' എന്ന ചിത്രത്തിന്റെ കാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. കേന്ദ്ര കഥാപാത്രമായ മെറിയുടെ കഥയിലെ ബോയ്‌സ് ആരൊക്കെയാണെന്ന ആകാംക്ഷ ഉണര്‍ത്തിയാണ് പുതിയ പോസ്റ്റര്‍ എത്തിയിരിക്കുന്നത്.
പുതുമുഖ താരങ്ങള്‍ക്ക് അവസരം ഒരുക്കിക്കൊണ്ട് മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിക്കുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്ററാണ് പുറത്തിറങ്ങിയത്. കുഞ്ചാക്കോ ബോബന്‍ നായകനായി എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയിലെ താരം ഐശ്വര്യ രാജ് ആണ് മെറി ബോയ്‌സിലെ നായിക മെറിയായെത്തുന്നത്. വരും ദിവസങ്ങളില്‍ മറ്റു ക്യാരക്ടര്‍ പോസ്റ്ററുകളും പുറത്തിറക്കും.
നവാഗതനായ മഹേഷ് മാനസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഉടന്‍ റിലീസിനെത്തും. മുന്‍നിര താരങ്ങള്‍ അണിനിരക്കുന്ന ചിത്രങ്ങളാണ് മാജിക് ഫ്രെയിംസ് എപ്പോഴും പ്രേക്ഷകര്‍ക്ക് നല്‍കിയിരുന്നത്. ഇതില്‍ നിന്നെല്ലാം വിഭിന്നമായ രീതിയിലാണ് മാജിക് ഫ്രെയിംസ് 38-ാ മത്തെ ചിത്രമായ മെറി ബോയ്‌സ് ഒരുക്കുന്നത്.
ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ശ്രീപ്രസാദ് ചന്ദ്രന്റേതാണ്. കീര്‍ത്തന പി.എസ്, ശ്വേതാ വാര്യര്‍, പാര്‍വതി അയ്യപ്പദാസ്, ആതിര രാജീവ്, എന്നീ പുതുമുഖതാരങ്ങള്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. പുതിയ കാലഘട്ടത്തിലെ പുതിയ തലമുറയുടെ വ്യക്തിബന്ധങ്ങളുടെ കഥ പറയുന്ന ചിത്രമായിരിക്കും മെറി ബോയ്‌സ്. സൗഹൃദവും പ്രണയവുമെല്ലാം നിറഞ്ഞുനില്‍ക്കുന്ന ഒരു കാമ്പസ് ചിത്രം. വിശാഖ് നായര്‍, റോഷന്‍ അബ്ദുള്‍ റഹൂഫ്, സാഫ്ബോയ്, ഷോണ്‍ ജോയ്, ബിന്ദു പണിക്കര്‍, മൂര്‍, അഖില്‍ കലവൂര്‍, ശ്രീജിത്ത് രവി, ജയിംസ് ഏലിയ, ആന്‍ ജമീല സലിം, അശ്വത്ത്, ഫ്രാങ്കോ ഫ്രാന്‍സിസ്, എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.
ചിത്രത്തിനു സംഗീതം ഒരുക്കുന്നത് കൈതി, വിക്രം വേദ, പുഷ്പ 2, ആര്‍ഡിഎക്‌സ് പോലുള്ള സൂപ്പര്‍ ഹിറ്റ് സിനിമകള്‍ക്ക് സംഗീതം ഒരുക്കിയ സാം സി.എസ്.ആണ്.
കോ-പ്രൊഡ്യൂസര്‍-ജസ്റ്റിന്‍ സ്റ്റീഫന്‍, ഛായാഗ്രഹണം-ഫായിസ് സിദ്ദിഖ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്-സന്തോഷ് കൃഷ്ണന്‍, നവീന്‍ പി. തോമസ്, ലൈന്‍ പ്രൊഡ്യൂസര്‍-അഖില്‍ യശോധരന്‍, എഡിറ്റര്‍-ആകാശ് ജോസഫ് വര്‍ഗീസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഗിരീഷ് കൊടുങ്ങല്ലൂര്‍, സൗണ്ട് ഡിസൈന്‍-സച്ചിന്‍, ഫൈനല്‍ മിക്‌സ്-ഫൈസല്‍ ബക്കര്‍, ആര്‍ട്ട്-രാഖില്‍, കോസ്റ്റ്യൂം-മെല്‍വി ജെ, മേക്കപ്പ്-റോണക്‌സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ബിച്ചു, അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ഹെഡ്- ബബിന്‍ ബാബു, കാസ്റ്റിംഗ് ഡയറക്ടര്‍-രാജേഷ് നാരായണന്‍, പിര്‍ഒ-മഞ്ജു ഗോപിനാഥ്, സ്റ്റില്‍സ്-ബിജിത്ത് ധര്‍മടം, മാര്‍ക്കറ്റിംഗ്-സൗത്ത് ഫ്രെയിംസ് എന്റര്‍ടെയ്ന്‍മെന്റ്. അഡ്വര്‍ടൈസിംഗ്-ബ്രിങ് ഫോര്‍ത്ത്, ഡിസൈന്‍സ്-യെല്ലോ ടൂത്ത്‌സ്, ടൈറ്റില്‍ ഡിസൈന്‍-വിനയതേജസ്വി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്-ഓബ്‌സ്‌ക്യൂറ എന്റര്‍ടെയ്ന്‍മെന്റ്‌സ്, മാര്‍ക്കറ്റിംഗ് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍- മാജിക് ഫ്രെയിംസ് റിലീസ്.