Image

മോളിവുഡ് ടൈംസിലെ ആ കഥാപാത്രങ്ങള്‍ യഥാര്‍ത്ഥത്തില്‍ ആരാണ്?; സംശയങ്ങള്‍ക്ക് മറുപടിയുമായി അഭിനവ് സുന്ദര്‍ നായക്

Published on 28 July, 2026
 മോളിവുഡ് ടൈംസിലെ ആ കഥാപാത്രങ്ങള്‍ യഥാര്‍ത്ഥത്തില്‍ ആരാണ്?; സംശയങ്ങള്‍ക്ക് മറുപടിയുമായി അഭിനവ് സുന്ദര്‍ നായക്

 

യുവതാരങ്ങളില്‍ ശ്രദ്ധേയനായ നസ്ലനെ കേന്ദ്ര കഥാപാത്രമാക്കി അഭിനവ് സുന്ദര്‍ നായക് ഒരുക്കിയ സിനിമയാണ് മോളിവുഡ് ടൈംസ്. ജൂണ്‍ അഞ്ചിന് റിലീസിനെത്തിയ സിനിമ മികച്ച പ്രതികരണം ആണ് നേടിയത്. ചിത്രത്തിലെ നസ്ലെന്റെ പ്രകടനം ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട് ആരാധകരുടെ സംശയങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ അഭിനവ് സുന്ദര്‍ നായക്. ചിത്രത്തിലെ പല കഥാപാത്രങ്ങളും യഥാര്‍ഥ സിനിമാ പ്രവര്‍ത്തകരാണെന്ന തരത്തില്‍ സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. ഇതുള്‍പ്പെടെ ആരാധകരുടെ ചോദ്യങ്ങള്‍ക്കാണ് അഭിനവ് ഇന്‍സ്റ്റഗ്രാമില്‍ മറുപടി നല്‍കിയിരിക്കുന്നത്.

മോളിവുഡ് ടൈംസുമായി ബന്ധപ്പെട്ട് ഓണ്‍ലൈനില്‍ പ്രചരിക്കുന്ന ഗൂഢാലോചനാസിദ്ധാന്തങ്ങളില്‍ വാസ്തവമുണ്ടോ?', എന്നായിരുന്നു ഇന്‍സ്റ്റഗ്രാമിലൂടെ അഭിനവിനോട് ഒരാള്‍ ഉന്നയിച്ച ചോദ്യം. 'ആര് ആരാണെന്ന് കണ്ടെത്താന്‍ ശ്രമിക്കുന്നതിന് പകരം, കഥാപാത്രങ്ങളിലൂടെ ഞാന്‍ പറയാന്‍ ശ്രമിച്ച കാര്യങ്ങള്‍ എല്ലാവരും ചര്‍ച്ച ചെയ്തിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. കഥ പൂര്‍ണ്ണമായും ഭാവനയില്‍നിന്നുള്ളതാണെന്നും കഥാപാത്രങ്ങള്‍ ഞാനും രാമുവും ഞങ്ങളുടെ ജീവിതത്തില്‍ കണ്ടുമുട്ടിയ ആളുകളുടെ മിശ്രണമാണെന്നും ഞാന്‍ അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്റെ ജീവിതാനുഭവങ്ങള്‍ ചിത്രത്തില്‍ ചേര്‍ത്തിട്ടുണ്ടെന്നത് സത്യമാണ്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക