
2019 ഇല്‍ എത്തി ആഗോള തലത്തില്‍ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ പിടിച്ചു പറ്റിയ, കുമ്പളങ്ങി നൈറ്റ്സ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകന്‍ മധു സി നാരായണന്‍ തിരിച്ചു വരുന്നു. നസ്ലന്‍ നായകനായി എത്തുന്ന പുതിയ മധു സി നാരായണന്‍ ചിത്രം ഡോക്ടര്‍ അനന്തു പ്രൊഡക്ഷന്‍സ് ബാനറില്‍ ഡോക്ടര്‍ അനന്തുവും സൈലന്റ് ക്യാറ്റ് ഫിലിംസും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
മലയാളത്തില്‍ മികച്ച ചിത്രങ്ങളുടെ ഭാഗമായി പ്രേക്ഷകരുടെ മുന്നിലെത്തുന്ന നസ്ലന്‍, ആദ്യ ചിത്രത്തിലൂടെ തന്നെ വലിയ കയ്യടിയും അഭിനന്ദനവും നേടിയ മധു സി നാരായണന്‍ എന്നിവര്‍ ഒന്നിക്കുമ്പോള്‍, മറ്റൊരു മനോഹരമായ ചലച്ചിത്രാനുഭവം കൂടി ലഭിക്കുമെന്ന പ്രതീക്ഷയും കാത്തിരിപ്പിലുമാണ് മലയാളി പ്രേക്ഷകര്‍.
ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്ത് വിടും. ബേസില്‍ ജോസഫിനൊപ്പം ചേര്‍ന്ന് നിര്‍മ്മിച്ച സൂപ്പര്‍ഹിറ്റ് ചിത്രം അതിരടിക്ക് ശേഷം ഒരുപിടി വലിയ ചിത്രങ്ങളുമായി പ്രേക്ഷകരിലേക്ക് എത്താനുള്ള ഒരുക്കത്തിലാണ് ഡോക്ടര്‍ അനന്തു പ്രൊഡക്ഷന്‍സ്. കരിക്ക് ടീം ഒരുക്കുന്ന ആദ്യ ചിത്രം, ഷിഫ്ന ബബിന്‍ പാക്കര്‍ ഒരുക്കുന്ന 40 ഡേയ്സ് ഓഫ് ഹൗസ് പാര്‍ട്ടി എന്നിവയാണ് ഡോക്ടര്‍ അനന്തു പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന മറ്റ് ചിത്രങ്ങള്‍. വാര്‍ത്താപ്രചരണം: വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.