
പ്രതിഷേധം അറിയാക്കാനുള്ള ഇടമായ സുപ്രധാന സ്ഥലം ജന്തർമന്തർ കലാപത്തിൻ്റെ നിഴലിലാവുന്നത് അതീവ ഗൗരവമായി കാണേണ്ട അവസ്ഥയാണ്.
നീറ്റ് എക്സാമിലെ അപാകത തീർച്ചയായും പ്രശ്നം തന്നെയാണ്.
പക്ഷേ , അതു പറയുമ്പോഴും ഒരു കാര്യം മനസ്സിലാക്കണം.
എൻ്റെ കുട്ടിക്കാലം മുതൽ പറഞ്ഞു കേൾക്കുന്ന കാര്യമാണ് ഉത്തരേന്ത്യൻ വിദ്യാഭ്യാസ ലോബി അഥവാ ഉത്തരേന്ത്യൻ വിദ്യാഭ്യാസ മാഫിയ.
പേരെടുത്ത യൂണിവേഴ്സിറ്റികളിലും കോളേജുകളിലുമല്ലാതെ മറ്റു യൂണിവേഴ്സിറ്റികളിലൊന്നും കുട്ടികളെ പഠിപ്പിച്ചാൽ ശരിയാവില്ല എന്നു പറഞ്ഞ് അവിടെയുള്ള മലയാളി രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളെ ബാംഗ്ലൂർ ചെന്നെ മറ്റു ദക്ഷിണേന്ത്യൻ പ്രദേശങ്ങളിൽ അയച്ചാണ് പഠിപ്പിച്ചിരുന്നത്.
അവിടെ പരീക്ഷകൾ നടക്കുമ്പോൾ ബഹു നിലക്കെട്ടിടത്തിനു മുകളിലൂടെ ഉത്തരക്കടലാസ് ചിറ്റ് പേപ്പർ കൊടുക്കലിൻ്റെ ചിത്രം പോലുള്ള നിരവധി പ്രശ്നങ്ങൾ അന്നൊക്കെ പ്രചരിച്ചിരുന്നു. കോപ്പിയടി പിടിക്കുന്ന
അദ്ധ്യാപകർ അക്രമം നേരിടേണ്ട അവസ്ഥയായിരുന്നു എന്ന് അവിടത്തെ അദ്ധ്യാപക സുഹൃത്തുക്കൾ പറഞ്ഞറിയാം
ഭരണം കിട്ടി പന്ത്രണ്ട് വർഷം കഴിയുമ്പോഴും പല കാര്യങ്ങളും ശരിയാക്കിയ BJP ഗവൺമെൻ്റിൻ്റെ ശ്രദ്ധ ഈ കാര്യത്തിൽ വേണ്ടത്ര പതിഞ്ഞിട്ടില്ല എന്നത് ഉറപ്പാണ്.
സി.ബി എസ് സിയെ വികലമാക്കാൻ കബിൽ സിബിലും കൂട്ടരും ശ്രമിച്ചിരുന്നു എന്നത് യാഥാർത്ഥ്യമാണ് .
സ്മൃതി ഇറാനി മന്ത്രിയായിരുന്ന കാലത്താണ് ഇതിനൊരു മാറ്റം വന്ന് പഴയ രീതി പുന സ്ഥാപിച്ചത്. അതിന് അവർ നല്ല പഴി കേട്ടിട്ടുണ്ട്. ജെ എൻ യുവിലെ കലാപത്തിൽ വികാരാധീനയായി അവർക്ക് സംസാരിക്കേണ്ടി വന്നിട്ടുണ്ട്. രണ്ടു വർഷം കഴിഞ്ഞപ്പോൾ സ്മൃതി ഇറാനി ടെക്സ്റ്റൈൽസിലേക്ക് മാറി.
അതോടെ അവർ നടപ്പിലാക്കിയ one exam one question paper ൽ വ്യാപകമായ ചോർച്ച നടന്നു.
2018 ലെ ബോർഡ് പരീക്ഷയിൽ
10-ാം ക്ലാസിലെ മാത് സ് 12-ാം ക്ലാസിലെ എക്ണോമിക്സ് , തുടങ്ങിയ പേപ്പറുകൾ ചേർന്നതായി പരാതി വരികയും സി ബി എസ് സി പ്രതിസന്ധിയിലാവുകയും ചെയ്തു. അതുവരെ നടന്ന എല്ലാ പേപ്പറും ചോർന്നിട്ടുണ്ടവും എന്ന് എല്ലാവർക്കും അറിയാം.
അതിൽ ശിക്ഷാ നടപടി എടുത്ത്
പുന : പരീക്ഷ നടത്താതെ ഒരു വിധത്തിലാണ് അന്ന് സർക്കാർരക്ഷപ്പെട്ടത്.
കോവിഡ് സമയം ആയതുകൊണ്ട് മാത്രം രക്ഷപ്പെട്ടതാണ്
രാജ്യസുരക്ഷയും , വിദേശ രാജ്യ സൗഹൃദവും ജനങ്ങളുടെ അടിസ്ഥാന ജീവിത സൗകര്യങ്ങളും , സ്റ്റാർട്ട് അപ് പോലുള്ള നൂതന സാങ്കേതിക വിദ്യകളിലും വളരെയധികം ശ്രദ്ധ കൊടുക്കുന്ന ഗവൺമെൻ്റ് ഈ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധിക്കുന്നുണ്ടോ എന്ന് സംശയമാണ്.
പ്രധാന മന്ത്രിയുടെ ഓഫീസ് നേരിട്ടിടപെട്ട്
നീറ്റ് പുന : പരീക്ഷ ഭംഗിയായി നടത്തി.
അടുത്ത വർഷം പരമ്പരാഗത രീതി മാറ്റി പുതിയ രീതി കൊണ്ടുവരാനുള്ള പദ്ധതിയും സജ്ജമാക്കി.
ഇത്രയും കാര്യങ്ങൾ ചെയ്തത്
പ്രധാന മന്ത്രിക്ക് നേരിട്ട് എട്ടുമണി സംപ്രേഷണത്തിലൂടെ ജനങ്ങളെ അറിയിക്കാമായിരുന്നു.
അതിന് പാറ്റ പ്രക്ഷോഭം വരെ കാത്തിരിക്കേണ്ട കാര്യം ഉണ്ടായിരുന്നോ...
സ്മൃതി ഇറാനിയെ മാറ്റിയ വേഗത്തിൽ ധർമേന്ദ്ര പ്രധാൻ്റെ കാര്യത്തിൽ വകുപ്പു മാറ്റം സാധ്യമാവാത്തത് എന്തുകൊണ്ടാണ് ?
ഈ ലോബിയുടെ കളികൊണ്ടാണ് സ്മൃതി ഇറാനിയെ മാറ്റിയതെങ്കിൽ അവരെ അവിടെ പുന സ്ഥാപിച്ച് സ്വതന്ത്രമായി പ്രവർത്തിക്കാൻ അവസരം കൊടുക്കൂ
അതുപോലെ ഒരാൾക്ക് മാത്രമേ വിദ്യാഭ്യാസ പ്രസ്ഥാനം കുറ്റമറ്റ രീതിയിൽ നയിക്കാൻ സാധിക്കൂ......
രാജ്യദ്രോഹികൾക്ക് ഒന്നിക്കാൻ അവസരം കൊടുക്കാതിരിക്കുക എന്നതും രാജ്യ സുരക്ഷ പോലെ പ്രധാനമാണ്.
കലാപം സ്വപ്നം കണ്ട് നടന്ന് കുട്ടികളെ ഡൽഹിക്ക് പറഞ്ഞയച്ച് സ്വന്തം മക്കളുടെ ഭാവി നശിപ്പിക്കാതിരിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കുക. മുതിർന്നവർ പോവുന്നതു പോലെയല്ല , കുട്ടികളുടെ ഭാവി നശിപ്പിക്കരുത്.
കലാപത്തെ ഒരു വിധത്തിലും പ്രോത്സാഹിപ്പിക്കാൻ പറ്റില്ല.
തൊണ്ണൂറ് ശതമാനം നല്ല കാര്യങ്ങൾ ചെയ്യുന്ന ഗവൺമെൻ്റാണ് ഇന്ത്യാഗവൺമെൻ് എന്നറിയാം . പക്ഷേ , തെറ്റ് തെറ്റ് തന്നെയാണ്. ധാർമ്മികതയുടെ പേരിലെങ്കിലും ധർമേന്ദ്ര പ്രതാപൻ മാറി മറ്റൊരാൾ വന്നാൽ എന്താണ് പ്രശ്നം എന്നാണ് എല്ലാവരും ചിന്തിക്കുന്നത് ? മാധ്യമ പ്രവർത്തകരേയും പോലീസിനെയും അക്രമിച്ചു പോലീസ് ഉപദ്രവിച്ചു എന്നു പറയുന്ന
സമരക്കാരുടെ യഥാർത്ഥ ആവശ്യം നീറ്റ് പരീക്ഷ പ്രശ്നം പരിഹരിക്കലാണോ , അതോ ആ പേരിൽ ബംഗ്ലാദേശ് , നേപ്പാൾ മോഡലിൽ ഇന്ത്യയിൽ സമാധാനം നശിപ്പിച്ച് കലാപം സൃഷ്ടിക്കലാണോ ?അതിനെ ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല .
എത്രയും പെട്ടെന്ന് തിരുത്താനുള്ളത് തിരുത്തി കലാപം ഒഴിവാക്കി ജന്തർ മന്തർ ശാന്തമാവാൻ മോദി ഗവൺമെൻ്റ് ജാഗ്രത കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു.....
ജയ് ഹിന്ദ്
Read More: https://www.emalayalee.com/writer/311