Image

2028 ഫോമാ ഫാമിലി കണ്‍വന്‍ഷനില്‍ എല്ലാ കുട്ടികള്‍ക്കും സൗജന്യ പ്രവേശനം: ടീം പ്രോമിസിന്റെ ആറാമത്തെ ചരിത്ര വാഗ്ദാനം

Published on 25 July, 2026
2028 ഫോമാ ഫാമിലി കണ്‍വന്‍ഷനില്‍ എല്ലാ കുട്ടികള്‍ക്കും സൗജന്യ പ്രവേശനം: ടീം പ്രോമിസിന്റെ ആറാമത്തെ ചരിത്ര വാഗ്ദാനം

ഫ്‌ളോറിഡ: 'കുടുംബമാണ് ഫോമായുടെ ശക്തി' എന്ന കാഴ്ചപ്പാടിലൂടെ അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ ചരിത്രത്തില്‍ പുതിയ അധ്യായം കുറിക്കാന്‍ ഒരുങ്ങി ടീം പ്രോമിസ്. 2026-2028 ഫോമാ ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ടീം പ്രോമിസ്, തങ്ങളുടെ ആറാമത്തെ തിരഞ്ഞെടുപ്പ് വാഗ്ദാനമായി അമേരിക്കന്‍ മലയാളി കുടുംബങ്ങളുടെ ഹൃദയം കീഴടക്കുന്ന ഒരു സുപ്രധാന പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ്.

2028-ലെ ഫോമാ ഫാമിലി കണ്‍വെന്‍ഷനില്‍ എല്ലാ കുട്ടികള്‍ക്കും സൗജന്യ പ്രവേശനം നല്‍കുമെന്ന പ്രഖ്യാപനമാണ് ടീം പ്രോമിസ് മുന്നോട്ടുവയ്ക്കുന്നത്. അമേരിക്കന്‍ മലയാളി സംഘടനകളുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ദേശീയ സംഘടന കുടുംബ കേന്ദ്രിതമായ ഇത്തരം ദീര്‍ഘവീക്ഷണമുള്ള പദ്ധതി പ്രഖ്യാപിക്കുന്നത്. 'വിദ്യാജ്യോതി' സ്‌കോളര്‍ഷിപ്പ്, 'ആര്‍ദ്രം' കാന്‍സര്‍ കെയര്‍ പ്രോജക്ട്, 'കേരള പഠനം', 'ഫോമാ കെയര്‍' (കരുതല്‍), ഫോമാ ഫാമിലി അസിസ്റ്റന്‍സ് & റിസോഴ്‌സ് സെന്റര്‍ തുടങ്ങിയവയാണ് ടീം പ്രോമീസ് പ്രഖ്യാപിച്ച് മറ്റ് 5 പ്രോമീസുകള്‍.

ടീം പ്രോമിസ് മുന്നോട്ടുവയ്ക്കുന്ന മറ്റൊരു പ്രധാന ആശയം 'എല്ലാവര്‍ക്കും താങ്ങാനാവുന്ന ഫോമാ കണ്‍വെന്‍ഷന്‍' എന്നതാണ്. സാമ്പത്തിക കാരണങ്ങളാല്‍ ഒരു കുടുംബവും ഫോമായുടെ ദേശീയ ആഘോഷങ്ങളില്‍ നിന്ന് അകന്നുനില്‍ക്കരുതെന്നാണ് ഈ നിലപാടിലൂടെ ടീം വ്യക്തമാക്കുന്നത്. അതുകൊണ്ടുതന്നെ 2028-ലെ കണ്‍വന്‍ഷനെ കൂടുതല്‍ അഫോഡബിള്‍, കൂടുതല്‍ കുടുംബസൗഹൃദം, കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കുന്ന ദേശീയ സംഗമം ആക്കുന്നതിനുള്ള പദ്ധതികളും ടീം പ്രോമിസ് അവതരിപ്പിക്കുന്നു.

ഫോമാ ഒരു സംഘടന മാത്രമല്ല, ആയിരക്കണക്കിന് മലയാളി കുടുംബങ്ങളെ ഒന്നിപ്പിക്കുന്ന വലിയൊരു കുടുംബമാണ് എന്ന വിശ്വാസത്തിലാണ് ഈ പ്രഖ്യാപനങ്ങള്‍. മാതാപിതാക്കള്‍ക്കും മുത്തശ്ശന്‍മാര്‍ക്കും കുട്ടികള്‍ക്കും ഒരുമിച്ച് ആഘോഷിക്കാനും ആരോഗ്യകരമായ ആശയവിനിമയം നടത്താനും ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാക്കാനും കഴിയുന്ന വേദിയായിരിക്കണം ഫോമാ കണ്‍വന്‍ഷന്‍ എന്നതാണ് ടീം പ്രോമിസിന്റെ കാഴ്ചപ്പാട്.

കുട്ടികള്‍ക്ക് സൗജന്യ പ്രവേശനം നല്‍കുന്നതിലൂടെ കൂടുതല്‍ കുടുംബങ്ങള്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ പ്രോത്സാഹനം ലഭിക്കും. ചെലവിന്റെ ഭാരമില്ലാതെ കുടുംബങ്ങള്‍ ഒരുമിച്ച് എത്തുമ്പോള്‍, പുതിയ സൗഹൃദങ്ങളും തലമുറകളെ ബന്ധിപ്പിക്കുന്ന അനുഭവങ്ങളും രൂപപ്പെടും. അതുവഴി ഫോമായുടെ ഭാവി കൂടുതല്‍ ശക്തവും കുടുംബ സൗഹൃദവുമായ ഒരു ദിശയിലേക്ക് വളരും.

ഇന്നത്തെ കുട്ടികളാണ് നാളെയുടെ ഫോമാ നേതാക്കള്‍. അവര്‍ക്ക് ചെറുപ്പം മുതല്‍ ഫോമായുമായും അമേരിക്കന്‍ മലയാളി സമൂഹവുമായും ആത്മബന്ധം വളര്‍ത്തിക്കൊടുക്കുക എന്നത് സംഘടനയുടെ ദീര്‍ഘകാല വളര്‍ച്ചയ്ക്ക് നിര്‍ണായകമാണെന്ന് ടീം പ്രോമിസ് വിശ്വസിക്കുന്നു. കണ്‍വെന്‍ഷനില്‍ കുട്ടികള്‍ക്ക് കൂടുതല്‍ പങ്കാളിത്തം ലഭിക്കുമ്പോള്‍ മലയാള ഭാഷ, സംസ്‌കാരം, കല, പാരമ്പര്യം, സമൂഹസേവനം എന്നിവ അടുത്ത തലമുറയിലേക്ക് സ്വാഭാവികമായി കൈമാറാന്‍ സാധിക്കും.

ടീം പ്രോമിസിന്റെ ഈ പ്രഖ്യാപനം ഒരു തിരഞ്ഞെടുപ്പ് വാഗ്ദാനം മാത്രമല്ല; അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ ഭാവിയെ ലക്ഷ്യമിട്ടുള്ള ഒരു സാമൂഹിക പ്രതിബദ്ധത കൂടിയാണ്. കൂടുതല്‍ കുടുംബപങ്കാളിത്തം, ശക്തമായ സൗഹൃദബന്ധങ്ങള്‍, കുട്ടികള്‍ക്ക് മറക്കാനാവാത്ത അനുഭവങ്ങള്‍, തലമുറകളെ ഒരുമിപ്പിക്കുന്ന വേദി ഇവയെല്ലാം ചേര്‍ന്നാണ് 2028 ഫോമാ കണ്‍വന്‍ഷനെ ചരിത്രത്തില്‍ ഇടംനേടുന്ന കുടുംബമഹോത്സവമാക്കാന്‍ ടീം പ്രോമിസ് ലക്ഷ്യമിടുന്നത്.

ഫോമാ അംഗസംഘടനകളിലെ വോട്ടവകാശമുള്ള പ്രതിനിധികള്‍ തിരഞ്ഞെടുക്കുന്ന നേതൃത്വം അടുത്ത രണ്ട് വര്‍ഷത്തെ സംഘടനയുടെ ദിശ നിര്‍ണയിക്കും. കുടുംബങ്ങള്‍ക്കാണ് മുന്‍ഗണന, കുട്ടികള്‍ക്കാണ് ഭാവി, എല്ലാവര്‍ക്കും പങ്കാളിത്തമാണ് ലക്ഷ്യം എന്ന ആശയം മുന്നോട്ടുവയ്ക്കുന്ന ഈ പ്രഖ്യാപനം നിരവധി മലയാളി കുടുംബങ്ങളുടെ പ്രതീക്ഷകള്‍ക്ക് പുതിയ ഊര്‍ജം പകരുമെന്ന് വിലയിരുത്തപ്പെടുന്നു. പുതുമയുള്ള ഈ പ്രഖ്യാപനം ഡെലിഗേറ്റുകളിലും ആവേശമുണ്ടാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.  

ചുരുക്കിപ്പറഞ്ഞാല്‍ ''കുടുംബങ്ങളെ ഒന്നിപ്പിക്കുന്ന ഫോമാ... കുട്ടികളുടെ പുഞ്ചിരിയിലൂടെ ഭാവിയെ നിര്‍മ്മിക്കുന്ന ഫോമാ... എല്ലാവര്‍ക്കും കൈത്താങ്ങാകുന്ന ഫോമാ...'' എന്ന സന്ദേശത്തോടെയാണ് 41 വര്‍ഷത്തെ സംഘടനാ പ്രവര്‍ത്തന പരിചയമുള്ള മാത്യു വര്‍ഗീസ് (ജോസ് ഫ്‌ളോറിഡ) പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിട്ടുള്ളടീം പ്രോമിസ് അവരുടെ ആറാമത്തെ വാഗ്ദാനം അമേരിക്കന്‍ മലയാളി സമൂഹത്തിന് അവതരിപ്പിക്കുന്നത്. അനു സ്‌കറിയ (സെക്രട്ടറി), ബിനോയ് തോമസ് (ട്രഷറര്‍), ജോണ്‍സണ്‍ ജോസഫ് (വൈസ് പ്രസിഡന്റ്), റ്റിറ്റോ ജോണ്‍ (ജോയിന്റ് ട്രഷറര്‍), രേഷ്മ രഞ്ചന്‍ (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് ടീം പ്രോമീസിന്റെ ജനകീയാടിത്തറയുള്ള മറ്റ് മല്‍സരാര്‍ത്ഥികള്‍.
 

Join WhatsApp News
മറിയക്കുട്ടി തൊമ്മൻ 2026-07-25 14:57:42
കുട്ടികൾ ചുമ്മാ പറഞ്ഞാ പോരാ കൃത്യമായി വയസ്സ് പറ. എനിക്ക് വയസ്സ് 18. ഞാൻ എൻറെ മാതാപിതാക്കൾക്ക് കുട്ടിയാണ്. എന്നെ ഫ്രീയായി പ്രവേശിപ്പിക്കും എന്ന് വിചാരിക്കുന്നു. പിന്നെ കേരളത്തിലെ ട്രാൻസ്പോർട്ട് ബസ്സിൽ പെണ്ണുങ്ങൾക്ക് ഫ്രീ ആണെന്ന് കേട്ടു. അതുപോലെ അമേരിക്കയിലെ മലയാളി സ്ത്രീകൾക്ക് കൺവെൻഷനിൽ ഫ്രീ ഫുഡും ഫ്രീ അക്കമഡേഷനും എല്ലാം ഫ്രീ കൊടുക്കുമോ?. അങ്ങനെ ചെയ്താൽ സ്ത്രീകളായ ഞങ്ങളെല്ലാം നിങ്ങൾക്ക് വോട്ട് ചെയ്യാം
ഫോമേട്ടൻ 2026-07-25 17:01:24
ഏതായാലും നല്ല തുക പിരിക്കുന്നുണ്ട്, എന്നാൽ പിന്നെ പ്രിയദർശിനി മാതൃകയിൽ സ്ത്രീകൾക്കും സൗജന്യമാക്കിക്കൂടെ.
Thara 2026-07-26 02:28:59
Make it free for everyone. Also provide free flight tickets for all women and kids for the convention.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക