Image

വാഹനാപകടം; മലയാളി യുവതി അന്‍മേരി ജോയി (30) മരിച്ചു.

പ്രസാദ് തീയാടിക്കല്‍ Published on 25 July, 2026
വാഹനാപകടം; മലയാളി യുവതി അന്‍മേരി ജോയി (30) മരിച്ചു.

പെര്‍ത്ത് (ഓസ്ട്രേലിയ): ഓസ്ട്രേലിയയിലെ വെസ്റ്റേണ്‍ ഓസ്ട്രേലിയ സംസ്ഥാനത്തെ Martin പ്രദേശത്ത് ഉണ്ടായ ദാരുണ വാഹനാപകടത്തില്‍ മലയാളി യുവതി അന്‍മേരി ജോയി (30) മരണപ്പെട്ടു.

അങ്കമാലി ചമ്പാനൂര്‍ കാച്ചപ്പിള്ളി കുടുംബാംഗമായ അന്‍മേരി, ചാലക്കുടി മുരിങ്ങൂര്‍ സ്വദേശിയായ ശരത് ജോസിന്റെ ഭാര്യയും ഹോളി ആന്‍ ശരതിന്റെ മാതാവുമാണ്.

ജൂലൈ 24 വെള്ളിയാഴ്ച രാത്രി Martin പ്രദേശത്തെ Tonkin Highway - Mills Road West ജംഗ്ഷനില്‍ രണ്ട് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് അന്‍മേരിക്ക് ഗുരുതരമായി പരിക്കേറ്റത്. ഉടന്‍ Royal Perth Hospital-ല്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ വാഹനമോടിച്ചിരുന്ന 33-കാരനും ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. സംഭവത്തില്‍ വെസ്റ്റേണ്‍ ഓസ്ട്രേലിയ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അന്‍മേരിയുടെ അപ്രതീക്ഷിത വിയോഗം പെര്‍ത്ത് മലയാളി സമൂഹത്തെയും ബന്ധുമിത്രാദികളെയും ദുഃഖത്തിലാഴ്ത്തി. പൊതുദര്‍ശനത്തിന്റെയും സംസ്‌കാര ശുശ്രൂഷകളുടെയും വിവരങ്ങള്‍ ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം അറിയിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക