Image

പന്തളം ബിജു ഫോമാ മൗണ്ടെയ്ൻ റീജിയൻ പ്രഥമ വൈസ് പ്രസിഡന്റ് (RVP)

Published on 25 July, 2026
പന്തളം ബിജു ഫോമാ മൗണ്ടെയ്ൻ റീജിയൻ പ്രഥമ വൈസ് പ്രസിഡന്റ് (RVP)

ലാസ് വേഗസ്: ഫോമായുടെ പുതിയ റീജിയനുകളിൽ ഒന്നായ മൗണ്ടെയ്ൻ (മലനാട്) റീജിയന്റെ വൈസ് പ്രെസിഡന്റായി (RVP) പന്തളം ബിജുവിനെ എതിരില്ലാതെ തിരഞ്ഞെടുത്തു. പുതുതായി രൂപീകരിക്കപ്പെട്ട ഫോമായുടെ മറ്റ് റീജിയനുകളിലെല്ലാം മത്സരം അനിവാര്യമായി വന്നപ്പോഴും ഇവിടെ മത്സരം ഒഴിവായി. അമേരിക്കയുടെ പശ്ചിമഘട്ടത്തിലെ മലനിരകൾ ഉൾപ്പെടുന്ന നെവാഡ, അരിസോണ, കൊളറാഡോ മുതലായ സംസ്ഥാനങ്ങളിലുള്ള മലയാളി/കേരളാ അസ്സോസിയേഷനുകളാണ് ഈ റീജിയനിലുള്ളത്.

ഫോമാ വെസ്റ്റേൺ റീജിയന്റെ വൈസ് പ്രെസിഡന്റായിരുന്ന പന്തളത്തിന്റെ മുൻകാല പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന് പുതിയ റീജിയന്റെ വൈസ് പ്രെസിഡന്റായി നാമനിർദ്ദേശം ലഭിച്ചത്. കഴിഞ്ഞ കാലയളവിൽ ഫോമയിലെ വിവിധ കമ്മറ്റികളിൽ ചെയർമാനായും, ഫോമായുടെ ലാസ് വേഗസ് കൺവൻഷന്റെ നേതൃത്വത്തിലും, കേരളാ അസോസിയേഷൻ ഓഫ് ലാസ് വേഗസിന്റെ മുൻകാല പ്രസിഡന്റായും പദവികൾ അലങ്കരിച്ചിട്ടുണ്ട്.

അമേരിക്കയിലും കാനഡയിലുമായി പടർന്ന് പന്തലിച്ച് കിടക്കുന്ന ഫോമായുടെ ഒരു റീജിയണൽ വൈസ് പ്രസിഡന്റ് എന്ന സ്ഥാനം ഒട്ടനവധി ഉത്തരവാദിത്വം നിറഞ്ഞതാണന്നറിയാമെന്നും, അതുകൊണ്ടു തന്നെ ഈ സ്ഥാനത്തേക്ക് എന്നെ പരിഗണിച്ച റീജിയണിലെ എല്ലാവരോടും, പ്രത്യേകിച്ച് കേരളാ അസോസിയേഷൻ ഓഫ് ലാസ് വേഗാസിന്റെ എക്സിക്യൂട്ടീവ് കമ്മറ്റിയോടും, പ്രസിഡന്റ് തോംപ്സൺ ചെമ്പ്ലാവിൽ, സെക്രെട്ടറി ഡേവിസ് പറപ്പള്ളി എന്നിവരോടുമുള്ള പ്രത്യേകമായ നന്ദിയും കൃതജ്ഞതയും അറിയിക്കുന്നതായി ബിജു പന്തളം അറിയിച്ചു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക