
പ്രിയപ്പെട്ട എംപയർ റീജണൽ അസോസിയേഷൻ ഭാരവാഹികളെ,
എൻ്റെ പേര് മോൻസി വർഗീസ്. ഈ വരുന്ന ഫോമാ കൺവെൻഷനിൽ 2026-2028 ൽ എംപയർ റീജണൽ വൈസ് പ്രസിഡൻ്റ് (ആർ.വി.പി) സ്ഥാനത്തേക്ക് ഞാൻ മത്സരിക്കുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ. നിങ്ങളുടെ എല്ലാവരുടെയും പിന്തുണ അഭ്യർത്ഥിക്കുന്നു.
ഫോമായുടെ ആദ്യത്തെ ജോയിൻ്റ് ട്രഷറർ ആയി തുടക്കം ഇട്ടു. തുടർന്ന് പല രീതിയിൽ സാമ്പത്തികമായും വൃക്തിപരമായും സംഘടനയിൽ കാലങ്ങളായി പ്രവർത്തനം നടത്തുന്നു.
ഇപ്പോൾ എംപയർ റീജണൽ സെക്രട്ടറി ആയി പ്രവർത്തിച്ചു വരുന്നു. കേരള സമാജം ഓഫ് യോങ്കേഴ്‌സിന്റെ പ്രസിഡണ്ടുമാണ്.
യോങ്കേഴ്‌സ് മലയാളി അസോസിയേഷൻ്റെ തുടക്കകാരിൽ ഒരാളും ട്രസ്റ്റി ബോർഡ് മെമ്പറും ട്രഷററും കമ്മറ്റി അംഗവും ആയിരുന്നു.
ഫോമയുടെ ഭവന ദാന പദ്ധതിയിൽ ഒരു ഭവനം നിർമ്മിക്കാൻ വേണ്ട തുക സംഭാവന നൽകി. ഹ്യൂസ്റ്റനിൽ നടക്കുന്ന കൺവൻഷനിൽ സിൽവർ സ്പോൺസർ ആണ്. കൺവെൻഷന്റെ വിജയത്തിനായി സജീവമായി പ്രവർത്തിക്കുന്നു.
വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷൻ ഭാരവാഹി ആയും വേൾഡ് മലയാളി കൗൺസിൽ വൈസ് പ്രസിഡൻ്റ്, ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഐ ഒ സീ ജോയൻ്റ് ട്രഷറർ ആയി പ്രവർത്തിച്ചു വരുന്നു. ജോ. സെക്രട്ടറി ആയിരുന്നു
കൂടാതെ വിവിധ സംഘടനകളിൽ ആജീവനാന്ത അംഗമാണ്. ഒപ്പം പല മേഖലകളിൽ പ്രവർത്തിച്ചു പരിചയം ആർജിക്കാൻ ഭാഗൃം ലഭിച്ചു
ഇനിയും പ്രവർത്തിക്കുവാൻ സന്നദ്ധതയും ആവശ്യമായ സമയവും ആരോഗ്യവും മോശമല്ലാത്ത സാമ്പത്തിക കെട്ടുറപ്പുള്ള കുടുംബ പശ്ചാത്തലവും ഉണ്ടെന്നു വിശ്വസിക്കുന്നു.
നിങ്ങളുടെ ഓരോ വോട്ടും നല്കി എന്നെ വിജയിപ്പിക്കണം എന്ന് അപേക്ഷിക്കുന്നു
നന്ദിയോടെ മോൻസി വർഗീസ്