Image

പത്മവിഭൂഷൺ അടൂർ ഗോപാലകൃഷ്ണൻ ഫൊക്കാന കൽഹാരി കൺവെൻഷനിൽ; ലോക സിനിമയുടെ ഇതിഹാസ സാന്നിധ്യം പ്രവാസി മലയാളി മഹാമേളയ്ക്ക് മാറ്റുകൂട്ടും

ശ്രീകുമാർ ഉണ്ണിത്താൻ Published on 22 July, 2026
പത്മവിഭൂഷൺ അടൂർ ഗോപാലകൃഷ്ണൻ ഫൊക്കാന  കൽഹാരി കൺവെൻഷനിൽ; ലോക സിനിമയുടെ ഇതിഹാസ സാന്നിധ്യം പ്രവാസി മലയാളി മഹാമേളയ്ക്ക് മാറ്റുകൂട്ടും

ന്യൂയോർക്ക്: ഇന്ത്യൻ ചലച്ചിത്ര ലോകത്തെ അതുല്യ പ്രതിഭയും പത്മവിഭൂഷൺ ജേതാവുമായ പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഫൊക്കാന കൽഹാരി കൺവെൻഷനിൽ പങ്കെടുക്കും. ലോകസിനിമയിൽ മലയാളത്തിന്റെ സാന്നിധ്യം അനശ്വരമാക്കിയ മഹാനായ ചലച്ചിത്രകാരന്റെ സാന്നിധ്യം കൺവെൻഷന് കൂടുതൽ പ്രൗഢിയും ആഗോള ശ്രദ്ധയും നൽകുമെന്ന് പ്രസിഡന്റ് സജിമോൻ ആന്റണി  അറിയിച്ചു.

അന്തർദേശീയ ചലച്ചിത്രോത്സവങ്ങളിൽ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ അടൂർ ഗോപാലകൃഷ്ണൻ, മലയാള സിനിമയെ ലോകവേദിയിൽ അഭിമാനത്തോടെ ഉയർത്തിപ്പിടിച്ച സംവിധായകരിൽ പ്രമുഖനാണ്. ഇന്ത്യൻ സിനിമയുടെ കലാമൂല്യങ്ങൾക്കും സാംസ്കാരിക പൈതൃകത്തിനും നൽകിയ സമഗ്ര സംഭാവനകളെ മാനിച്ചാണ് രാജ്യം അദ്ദേഹത്തെ പത്മവിഭൂഷൺ നൽകി ആദരിച്ചത്.

പ്രവാസി മലയാളികളുടെ ഏറ്റവും വലിയ സാംസ്കാരിക സംഗമങ്ങളിലൊന്നായി ഒരുങ്ങുന്ന ഫൊക്കാന 2026 ദേശീയ കൺവെൻഷനിൽ അടൂർ ഗോപാലകൃഷ്ണന്റെ സാന്നിധ്യം സിനിമാപ്രേമികൾക്കും കലാസ്വാദകർക്കും അപൂർവ അനുഭവമാകുമെന്ന് ഭാരവാഹികൾ പറഞ്ഞു. കല, സാഹിത്യം, സംസ്കാരം, പാരമ്പര്യം എന്നിവയെ ഒരേ വേദിയിൽ കോർത്തിണക്കുന്ന ഈ മഹാസമ്മേളനത്തിന് അദ്ദേഹത്തിന്റെ പങ്കാളിത്തം കൂടുതൽ തിളക്കമേകുമെന്നും അവർ കൂട്ടിച്ചേർത്തു.


ദേശീയ നേതാക്കളും,  വ്യവസായി പ്രമുഖരും  തുടങ്ങി വിവിധ മേഖലകളിലെ വിശിഷ്ട വ്യക്തികളും പങ്കെടുക്കുന്ന ഫൊക്കാന 2026 ദേശീയ കൺവെൻഷൻ, പ്രവാസി മലയാളികളുടെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ സാംസ്കാരിക മഹാമേളകളിലൊന്നായി മാറുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.
 

Join WhatsApp News
Venugopal k 2026-07-23 12:43:35
ആശംസകൾ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക