Image

ഫോമാ 9-ാം ദേശീയ കണ്‍വന്‍ഷനില്‍ മുന്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജ മുഖ്യാതിഥി

Published on 19 July, 2026
ഫോമാ 9-ാം ദേശീയ കണ്‍വന്‍ഷനില്‍ മുന്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജ മുഖ്യാതിഥി

ഹൂസ്റ്റണ്‍: ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി കൂട്ടായ്മയായ ഫോമയുടെ ഒന്‍പതാമത് ദേശീയ കണ്‍വന്‍ഷനില്‍ കേരളത്തിന്റെ മുന്‍ ആരോഗ്യ-വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് ഫോമാ ഭാരവാഹികള്‍ അറിയിച്ചു. കോവിഡ്-19 മഹാമാരി ലോകത്തെയാകെ ഉലച്ച ഘട്ടത്തില്‍, കേരളത്തില്‍ മികച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തിത്വമാണ് കെ.കെ ശൈലജ. കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ അമേരിക്കന്‍ മലയാളി സമൂഹത്തിനും യു.എസ്.എയിലെ ആരോഗ്യമേഖലയ്ക്കും ആവശ്യമായ നിര്‍ദ്ദേശങ്ങളും പിന്തുണയും നല്‍കുന്നതില്‍ അവര്‍ മുന്‍കൈ എടുത്തിരുന്നു.

ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ട അവരുടെ ഈ മികച്ച ഭരണമികവിനെയും കോവിഡ് കാലത്തെ അശ്രാന്തപരിശ്രമങ്ങളെയും മുന്‍നിര്‍ത്തിയാണ് ഫോമ അവരെ കണ്‍വന്‍ഷനിലെ മുഖ്യാതിഥിയായി ക്ഷണിച്ചിരിക്കുന്നത്. കെ.കെ ശൈലജ 2016 മുതല്‍ 2021 വരെയാണ് മന്ത്രിസ്ഥാനം വഹിച്ചത്. കോവിഡ്-19 മഹാമാരി കൈകാര്യം ചെയ്യുന്നതില്‍ ശൈലജ ടീച്ചറുടെ നേതൃത്വത്തിന് അന്താരാഷ്ട്ര ശ്രദ്ധ ലഭിച്ചു. 2020 ജൂണ്‍ 23-ന് ഐക്യരാഷ്ട്രസഭ ടീച്ചറെ ആദരിക്കുകയുണ്ടായി. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനെതിരെയുള്ള കേരളത്തിന്റെ പോരാട്ടത്തില്‍ യു.എന്‍ പൊതുസേവന ദിനത്തില്‍ സ്പീക്കറായി ടീച്ചറെ ക്ഷണിച്ചു. 'കൊറോണ വൈറസ് കൊലയാളി', 'റോക്ക് സ്റ്റാര്‍ ആരോഗ്യമന്ത്രി' എന്നാണ് ഗാര്‍ഡിയന്‍ ടീച്ചറെ വിശേഷിപ്പിച്ചത്.

ഏഷ്യന്‍ വനിതാ കൊറോണ പോരാളികള്‍ക്കായി ജംഗ് യുന്‍-ക്യോങ് (ദക്ഷിണ കൊറിയ), സണ്‍ ചുന്‍ലാന്‍ (ചൈന), ചെന്‍ വെയ് (ചൈന), ലി ലഞ്ചുവാന്‍ (ചൈന), ഐ ഫെന്‍ (ചൈന), സി ലിങ്ക (ചൈന) എന്നിവരോടൊപ്പം ബി.ബി.സി ന്യൂസില്‍ ഇടംപിടിച്ചു. കൊറോണ വാരിയര്‍ഷിപ്പിനായി വോഗ് മാസികയും ടീച്ചറെ തിരഞ്ഞെടുത്തു. ബ്രിട്ടനിലെ പ്രോസ്പെക്ട് മാഗസിന്‍ 2020-ലെ ലോകത്തെ മികച്ച ചിന്തകരുടെ ഗണത്തില്‍ കെ.കെ ശൈലജയെ തിരഞ്ഞെടുത്തു. ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസീന്താ അര്‍ഡേനെ പിന്തള്ളിയാണ് കോവിഡ് കാലത്ത് ചിന്തകളെ പ്രായോഗികതലത്തില്‍ എത്തിച്ച മികച്ച 50 പേരില്‍ നിന്ന് കെ.കെ ശൈലജ ഒന്നാം സ്ഥാനത്തെത്തിയത്. ആരോഗ്യരംഗത്തെ സംഭാവനകള്‍ പരിഗണിച്ച് 2021-ലെ സെന്‍ട്രല്‍ യൂറോപ്യന്‍ യൂണിവേഴ്‌സിറ്റിയുടെ 'ഓപ്പണ്‍ സൊസൈറ്റി പ്രൈസ്' എന്ന ബഹുമതിയും ശൈലജ ടീച്ചര്‍ നേടി. ഈ പുരസ്‌ക്കാരം നേടുന്ന ഇന്ത്യയില്‍ നിന്നുള്ള ആദ്യത്തെ വ്യക്തിയാണ് ശൈലജ.

അതേസമയം, ഫോമാ കണ്‍വന്‍ഷന്റെ അവസാനവട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി സംഘാടകര്‍ അറിയിച്ചു. വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പരിപാടികള്‍, ചര്‍ച്ചകള്‍, ബിസിനസ്സ് സെമിനാറുകള്‍, മലയാളി സമൂഹത്തിന്റെ ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള സെഷനുകള്‍ എന്നിവ കണ്‍വന്‍ഷന്റെ ഭാഗമായി അരങ്ങേറും.ഫോമയുടെ ചരിത്രത്തിലെ ഏറ്റവും മികച്ചതും സവിശേഷവുമായ ഒരു കണ്‍വന്‍ഷനാക്കി ഇതിനെ മാറ്റാനുള്ള വിപുലമായ ഒരുക്കങ്ങളാണ് ഹൂസ്റ്റണില്‍ പുരോഗമിക്കുന്നതെന്ന് സംഘാടകര്‍ വ്യക്തമാക്കി. 
 

Join WhatsApp News
രാജൻ കൊമ്പത്ത് 2026-07-19 19:12:16
ഇത്തരം രാഷ്ട്രീയക്കാരെ മുൻ മന്ത്രിമാരെയും ഒക്കെ കൊണ്ടുവന്ന് FOMA കൺവെൻഷൻ നാറ്റിക്കല്ലേ?. ഇത്തരക്കാർക്ക് വരുന്നത് എന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാൻ രജിസ്റ്റർ ചെയ്യുക യില്ല ഇല്ലായിരുന്നു. എനിക്ക് റീഫണ്ട് കിട്ടാൻ വല്ല സാധ്യതയുണ്ടോ. നമുക്ക് കേരള ഇന്ത്യൻ രാഷ്ട്രീയക്കാരെ ഈ സിനിമക്കാരെയും മതമേതാവികളേയും, പിന്നെ അമേരിക്കയിൽ തന്നെ തെരഞ്ഞെടുത്തപ്പെട്ട Malayali County Legislators, Mayors, Councillers ആൾക്കാരെ ഒന്നും കൊണ്ടുവന്നു ഞങ്ങളെ ദയവായി ബോറടിപ്പിക്കരുത്. ഇത്തരത്തിലുള്ള ചില ആൾക്കാർ എന്തെങ്കിലും ഒരു proclamtion, or appreciation certificate ഭാരവാഹികൾക്ക് കൊടുത്തു, കുത്തിയിരുന്ന് മുഖ്യാതിഥികളായി പ്രസംഗിച്ച നമ്മളെയെല്ലാം ബോറടിപ്പിക്കും. ദയവായി ഇത്തരം പഴയ പരിപാടികൾ നടത്തി ഞങ്ങളുടെ സമയവും പണവും നഷ്ടമാക്കരുത്. നാട്ടിൽ നിന്ന് ഫസ്റ്റ് class ടിക്കറ്റും എല്ലാം കൊടുത്തല്ലേ ഇത്തരക്കാരെ പൊക്കിയെടുത്തോണ്ട് വരുന്നത്?. ഇത്തരം പരിപാടി ആണെങ്കിൽ വരുന്നില്ല എനിക്ക് റീഫണ്ട് കിട്ടണം. ഇതെല്ലാം സാധാരണക്കാർക്കെതിരെയുള്ള ഒരു ഇരുട്ടടിയാണ്.
Suja 2026-07-24 18:13:24
Waste of time and energy. Who is managing this convention? What is the relevance of these politicians.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക