Image

കാഷ്വാലിറ്റി (കവിത:ജയശ്രീ പള്ളിക്കൽ)

Published on 14 July, 2026
കാഷ്വാലിറ്റി (കവിത:ജയശ്രീ പള്ളിക്കൽ)

അഹന്തകളുടെ
ജ്ഞാനസ്നാനം കൊണ്ട്...
ആകാംക്ഷയുടെ
അഗ്നിവലയങ്ങൾ കൊണ്ട്...
നഷ്ടപ്പെടലിൻറെ
നിശിത പാഠങ്ങൾ കൊണ്ട്
വീണ്ടെടുപ്പിൻറെ
വിതുമ്പലുകൾ കൊണ്ട്...
വിശുദ്ധമാക്കപ്പെടുന്നിടം....

കറുപ്പും വെളുപ്പും
ശരിയനുപാതത്തിലലിഞ്ഞ
ചാരവർണം
മുഖാവരണമാക്കി...
നിറങ്ങളോടും
നിറമില്ലായ്മകളോടും...
നിറഭേദങ്ങളോടും...
സ്വരങ്ങളോടും
സ്വരമില്ലായ്മകളോടും...
സ്വരഭേദങ്ങളോടും...
നിസ്സംഗത കൊണ്ട്
സംവദിക്കുന്നിടം...

മാനുഷികതയുടെ
ആഴം തിരയുന്ന...
പരിമിതികൾ
അളന്നുവരച്ചിടുന്ന...
അഴകലങ്കാരങ്ങളില്ലാത്ത...
പച്ചപ്പരമാർഥങ്ങളുടെ
ഫുട്ബോൾ കോർട്ട്...
അതത്രേ എനിക്കും
മറ്റുള്ളവർക്കും ...
കാഷ്വാലിറ്റി എന്ന
ചതുരാക്ഷരി...!
*****
 

Join WhatsApp News
Raju Thomas 2026-07-15 23:29:14
Very good. But why CASUALITY? It IS casualty? The other was used only up to the 17th century. The hospitals in Kerala have now corrected that spelling.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക