Image

ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ് ജോണ്‍സി സി സാമുവലിന് യാത്രയയപ്പ് നല്‍കി

വിപിന്‍ മാങ്ങാട്ട് Published on 13 July, 2026
ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ് ജോണ്‍സി സി സാമുവലിന് യാത്രയയപ്പ് നല്‍കി

കുവൈത്ത്: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഒഐസിസിയുടെ ആദ്യകാല പ്രവര്‍ത്തകനും ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റുമായ ജോണ്‍സി സി സാമുവലിന് ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി യാത്രയയപ്പ് നല്‍കി.

അബ്ബാസിയയിലെ കാലിക്കറ്റ് ഷെഫ് റെസ്റ്റോറന്റ് ഹാളില്‍ സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനത്തില്‍ ജില്ലാ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് എ. ഐ. കുരിയന്‍ അധ്യക്ഷത വഹിച്ചു. ഒഐസിസി ഗ്ലോബല്‍ കമ്മിറ്റി അംഗം വര്‍ഗീസ് പുതുക്കുളങ്ങര സമ്മേളനം ഉദ്ഘാടനം ചെയ്തു. ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ് എന്ന നിലയില്‍ ജോണ്‍സി സി സാമുവല്‍ സംഘടനയ്ക്കു നല്‍കിയ വിലപ്പെട്ട സേവനങ്ങളെ അദ്ദേഹം അനുസ്മരിക്കുകയും കുടുംബത്തോടൊപ്പം സന്തോഷപൂര്‍ണമായ ഭാവിജീവിതം ആശംസിക്കുകയും ചെയ്തു.

ചടങ്ങില്‍ ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ സ്‌നേഹോപഹാരം ജോണ്‍സി സി സാമുവലിന് കൈമാറി.

ഒഐസിസി ആക്ടിങ് പ്രസിഡന്റ് ബി. എസ്. പിള്ളൈ മുഖ്യപ്രഭാഷണം നടത്തി. ഒഐസിസി നാഷണല്‍ വൈസ് പ്രസിഡന്റുമാരായ ബിനു ചേമ്പാലയം, വിപിന്‍ മങ്ങാട്ട്, നാഷണല്‍ ജനറല്‍ സെക്രട്ടറി ബിനോയ് ചന്ദ്രന്‍, ആലപ്പുഴ ജില്ലയുടെ ചുമതലയുള്ള നാഷണല്‍ സെക്രട്ടറി രവിചന്ദ്രന്‍ ചുഴലി, നാഷണല്‍ കമ്മിറ്റി ജോയിന്റ് ട്രഷറര്‍ കോശി ബോസ്, ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറി കലേഷ് ബി. പിള്ളൈ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജോണ്‍ വര്‍ഗീസ്, സാബു തോമസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

അലക്‌സാണ്ടര്‍ ദാസ്, റോഷന്‍ ജേക്കബ്, സുജിത് സുതന്‍, നഹാസ് സൈനുദ്ധീന്‍, ജോമോന്‍ കോട്ടവിള, ബിജു പാപ്പച്ചന്‍, റോയ് ജോസഫ്, അജിത് കണ്ണന്‍പാറ, പ്രദീപ് കുമാര്‍, ശ്രീജിത്ത് ശ്രീധരന്‍ പിള്ളൈ, ഷിജിന്‍ ഷാജി, ജിനു ഏബ്രഹാം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

മറുപടി പ്രസംഗത്തില്‍ ജോണ്‍സി സി സാമുവല്‍, നല്‍കിയ സ്‌നേഹപൂര്‍വമായ യാത്രയയപ്പിന് ജില്ലാ കമ്മിറ്റിക്കും സഹപ്രവര്‍ത്തകര്‍ക്കും നന്ദി രേഖപ്പെടുത്തി. നാട്ടിലും കോണ്‍ഗ്രസ് പ്രസ്ഥാനത്തിനും ഒഐസിസിക്കും വേണ്ടി സജീവമായി പ്രവര്‍ത്തിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പങ്കുവച്ചു.

പരിപാടിയില്‍ പ്രോഗ്രാം കണ്‍വീനറും ഒഐസിസി ആലപ്പുഴ ജില്ലാ സെക്രട്ടറിയുമായ ബിജു പാറയില്‍ സ്വാഗതവും ജില്ലാ കമ്മിറ്റി ട്രഷറര്‍ വിജോ പി. തോമസ് നന്ദിയും രേഖപ്പെടുത്തി.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക