Image

പെര്‍ത്ത് കാര്‍ ദുരന്തക്കേസ്; പ്രതി കുറ്റം സമ്മതിച്ചു

പ്രസാദ് തീയാടിക്കല്‍ Published on 09 July, 2026
പെര്‍ത്ത് കാര്‍ ദുരന്തക്കേസ്; പ്രതി കുറ്റം സമ്മതിച്ചു

പെര്‍ത്ത് : ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ സന്ദര്‍ശക വിസയില്‍ മകളെയും പുതുതായി ജനിച്ച പേരക്കുട്ടിയെയും കാണാനെത്തിയിരുന്ന നേപ്പാള്‍ സ്വദേശിനിയായ 53-കാരി ബിഷ്ണു കുമാരി ഗുരുങ് ദാരുണമായി മരിച്ച സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. അപകടം നടന്നത് ഫെബ്രുവരി 6-നാണ്. മകളുടെ വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ബിഷ്ണു കുമാരി ഗുരുങിന്റെ മുറിയിലേക്കാണ് നിയന്ത്രണം വിട്ട കാര്‍ ഇടിച്ചുകയറിയത്. സംഭവസ്ഥലത്തുവെച്ചുതന്നെ അവര്‍ മരിച്ചു. ഓസ്ട്രേലിയയില്‍ എത്തിയിട്ട് വെറും മൂന്ന് ദിവസങ്ങള്‍ മാത്രമായിരുന്നു.

കേസിലെ പ്രതിയായ 36-കാരന്‍ റൈസ് റോബര്‍ട്ട് ഹോക്കിന്‍സ് (Rhyse Robert Hawkins) ഇന്ന് കോടതിയില്‍ ഹാജരായി അന്യായ കൊലപാതകം (Unlawful Killing/Manslaughter) ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ കുറ്റസമ്മതം (Guilty Plea) നടത്തി. അപകടസമയത്ത് ഇയാള്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും സ്വാധീനത്തിലായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്.

കുറ്റസമ്മതം രേഖപ്പെടുത്തിയ സാഹചര്യത്തില്‍ കേസിന്റെ ശിക്ഷാവിധി സെപ്റ്റംബറില്‍ പ്രഖ്യാപിക്കാനാണ് കോടതി തീരുമാനിച്ചിരിക്കുന്നത്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക