
എന്ത് simple ആയിട്ടാണ് യേശു കാര്യങ്ങൾ പറയുന്നത്.
"എന്റെ നുക്കം ലഘുവാണെന്നാണ് പറയുന്നത്. ഒപ്പം ഞാൻ ശാന്തശീലൻ ആണെന്നും. നിങ്ങൾ ഒരു കാര്യം ചെയ്താൽ മതി. കുട്ടികളെപ്പോലെ ആകുക. എന്നിട്ട് എന്റെ അടുത്ത് വരിക."
കുട്ടികളെപ്പോലെ ആകുക അത്ര എളുപ്പമല്ല.
കുട്ടികൾ നിഷ്കളങ്കരാണ്. ഒപ്പം നമ്മൾ പറയുന്നത് എന്തും അവര് വിശ്വസിക്കും. കാണുന്നതും കേൾക്കുന്നതും വിശ്വസിക്കും. വളരെ നിഷ്കളങ്കരായ മനുഷ്യരിൽ നമ്മൾ കണ്ടെത്തുന്ന ഒരു കുറ്റം "എന്തേ നിങ്ങൾ കുട്ടികളെ പോലെ ?". മുതിർന്നു കഴിഞ്ഞാൽ കുട്ടികളെപ്പോലെ ആകാൻ പാടില്ല എന്നാണ് ലോകം പറയുന്നത്.
എനിക്ക് രണ്ട് കുഞ്ഞുങ്ങളാണ്. കുട്ടികളുടെ നിഷ്കളങ്കതയെ കുറിച്ച് എടുത്തു പറയാൻ മാതാപിതാക്കൾക്ക് ഒരുപാട് incidents ഉണ്ടാകും. ഞാനെന്റെ കുഞ്ഞുങ്ങളെ കുറിച്ച് എപ്പോഴും ഓർക്കുന്ന ഒരു കാര്യം. അവര് കുട്ടികളായിരിക്കുമ്പോ ചെറിയ ചെറിയ കുരുത്തക്കേടൊക്കെ കാണിക്കുമ്പോ, അതൊക്കെ മനസ്സിലാക്കിയിട്ട് ഇവരോട് പറയുമ്പോൾ, "അമ്മയ്ക്ക് ഇതെങ്ങനെ മനസ്സിലായി എന്ന് ചിന്തിക്കുന്ന രീതിയിൽ ഇങ്ങനെ നോക്കി നിൽക്കും ", അപ്പോ ഞാൻ അവരോട് പറഞ്ഞിട്ടുള്ളത്, "മക്കൾ എവിടെ പോയി എന്ത് ചെയ്താലും അമ്മയ്ക്ക് ഉടനെ അറിയാൻ പറ്റും. അത് അങ്ങനെയാ". എന്റെ കുഞ്ഞുങ്ങൾ ഏതാണ്ട് ഒരു പ്രായം വരെ അതൊക്കെ അങ്ങ് വിശ്വസിച്ചു.
ദൈവരാജ്യം ബുദ്ധിമാന്മാരിൽ നിന്നും വിവേകികളിൽ നിന്നും മറച്ചുവെച്ച് അത് ശിശുക്കൾക്ക് വെളിപ്പെടുത്തിയെന്ന് യേശു പറയുന്നുണ്ട്. When literally thinking, വെളിപ്പെടുത്തിയത് ശിശുക്കൾക്ക് ആണോ? പത്രോസിനും കൂട്ടർക്കും അല്ലേ ? അതെ പത്രോസിനും കൂട്ടർക്കും ആയിരുന്നു. അവര് ശിശുക്കളെ പോലെ ആയിരുന്നു നിഷ്കളങ്കരായിരുന്നു. വിദ്യാഭ്യാസം കുറവുള്ളവരായിരുന്നു. മീൻപിടുത്തക്കാരായിരുന്നു. അതുകൊണ്ടുതന്നെ യേശു പറഞ്ഞതെല്ലാം വിശ്വസിച്ചു ശിശുക്കളെ പോലെ. അവിടെ വേറിട്ടു നിന്നത് വിദ്യാഭ്യാസമുള്ള യൂദാസ് ആയിരുന്നു.
കുട്ടികളെപ്പോലെ ആകാൻ പ്രയാസം, മുതിർന്നു കഴിഞ്ഞാൽ. അതുകൊണ്ടുതന്നെ എന്റെ നുക്കം ലഘുവാണെന്നു പറഞ്ഞാലും, മുതിർന്നുകഴിഞ്ഞാൽ മാറിനിന്ന് ചിന്തിക്കുമ്പോൾ അത് അത്ര ലഘുവല്ല, കുട്ടികളെപ്പോലെ എന്തിനും കൊണ്ട് തല വച്ചു കൊടുക്കുന്നവർ അല്ല മുതിർന്നവർ. കുട്ടികൾ നിമിഷങ്ങളിൽ ജീവിക്കുന്നവരാണ്, മുതിർന്നുകഴിഞ്ഞാൽ നമ്മൾ ഇന്നലെകളിലും നാളെകളിലും ജീവിക്കുന്നു.
ഇങ്ങനെയൊക്കെ പറയുന്ന യേശുവിനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അതുകൊണ്ടുതന്നെ എന്റെ ജീവിത പ്രശ്നങ്ങള്, ചെറുതും വലുതുമായ ഷെയർ ചെയ്യുന്നത് യേശുമായിട്ടാണ് . എന്റെ അടുത്തേക്ക് വരിക എന്ന് പറഞ്ഞ് വിളിച്ചിട്ടുണ്ടല്ലോ. പിന്നെ യേശുവിനോട് പറഞ്ഞാൽ ആരോടും പറയുകയുമില്ല.
യേശുവുമായിട്ടുള്ള സംസാരം ബൈബിൾ വായനയാണ്. കുറച്ചു വായിച്ചു നോക്കൂ എവിടെയൊക്കെയോ എന്തിനൊക്കെയോ ആശ്വാസം കിട്ടും.

photo mini babu