മുകളിൽ കാണുന്ന ഈ മലയാളി മുഖ്യ പത്രാധിപർ ജോർജ് ജോസഫ് സാറിൻറെ Video അഭിപ്രായത്തോട് ഈ വിഷയത്തിൽ ഞാൻ പൂർണമായി യോജിക്കുന്നു. മലയാള യോഗങ്ങളിൽ വരുന്ന ഒന്നോ രണ്ടോ ഒറിജിനൽ അമേരിക്കൻ സായിപ്പ് മദാമ്മയോ, അല്ലെങ്കിൽ ഒരു നോർത്ത് ഇന്ത്യന് ഒക്കെ വേണ്ടി വളരെ കഷ്ടപ്പെട്ട് നമ്മുടെ ഇവിടത്തെ തനി മലയാളികൾ തെറ്റായ മലയാള ഇംഗ്ലീഷ് ആർക്കും മനസ്സിലാകാത്ത രീതിയിൽ വായിലും മൂക്കിലും വെച്ച് എന്തൊക്കെ പുലമ്പുന്നത് കാണാം. എന്തിന് ആണ് ഇത്തരം അപഹാസ്യ നാടകങ്ങൾ കളിക്കുന്നത്?. അവിടെ വന്നിരിക്കുന്ന കാർന്നോന്മാർ അടക്കം 99 ശതമാനം വരുന്ന മലയാളികൾക്ക് മനസ്സിലാക്കാവുന്ന മലയാളത്തിൽ തന്നെ അങ്ങ് പ്രസംഗിച്ചാൽ പോരെ?. അതുപോലെ പലപ്പോഴും ചില സുന്ദരികളായ ലേഡീസും (എം. സി. കൾ) വന്ന് ഒരുതരം കോഞ്ഞാ ഇംഗ്ലീഷും മലയാളവും തട്ടി വിടുന്നതും അരോചകം തന്നെ. തെരഞ്ഞെടുക്കപ്പെട്ട മലയാളി സിറ്റി councils, county judges, Mayors, county legislators യാതൊരു കാശുകൊടുത്ത് ടിക്കറ്റ് എടുക്കാതെ കുടുംബ സഹിതം ഇടിച്ചു കയറി മുൻനിരയിലും എത്തുന്നത് കാണാം. അവർ അപ്രകാരം കേറി വന്നില്ലെങ്കിൽ അവരെ ഭാരവാഹികൾ ചുമലിൽ കയറ്റി പൊന്നാടയും, പൂച്ചെണ്ടുകളും നൽകി കൊണ്ടുവരുന്നത് കാണാം. പിന്നീട് അവിടെ നടക്കുന്നത് അവരുടെയൊക്കെ സ്ഥിരമായി പറയുന്ന വാക്കും പ്രസംഗവും, സമയം കൊല്ലി പ്രകടനങ്ങളും ഒക്കെയാണ്. ഇത്തരം Elected officers ചിലർ ഓടിവന്ന് " ഇന്ന് കേരള ദിനം" പ്രഖ്യാപനം- ഇതാ അതിൻറെ proclamation എന്നൊക്കെ പറഞ്ഞ് ഭാരവാഹികൾക്ക് കൊടുക്കലും വാങ്ങലും. ഇതുവഴി ഭാരവാഹികളും, ഇലക്ടഡ് ഓഫീസേഴ്സ് ഒക്കെ തിളങ്ങുന്നത് കാണാം. അങ്ങനെ യോഗത്തിൻറെ പകുതി സമയം ചെലവിടും. waste of time and money. ഇനി മിക്ക ഇലക്ടഡ് ഓഫീസർമാരും, ചരമവേളകളിൽ, Funeral ഹോമിൽ ഇടിച്ചു കയറി അനുശോചന പ്രസംഗം ആണെന്നും പറഞ്ഞ് മറ്റെന്തൊക്കെയോ തട്ടി വിടുന്നത് കാണാം. അവിടെ ബന്ധുക്കൾക്കും സ്വന്തക്കാർക്കും പോലും, അതുപോലെ പ്രാർത്ഥിക്കാൻ പോലും സമയം കിട്ടാത്ത വിധത്തിൽ elected ഓഫീസേഴ്സ് ഇടിച്ചുകയറുന്നത് കാണാം. ഇത്തരക്കാരുടെ ഒന്ന് രണ്ട് ചരമ പ്രസംഗങ്ങൾ ഞാൻ കേൾക്കുവാൻ ഇടയായി. അത് ആര് എന്നോ എവിടെ എന്നോ ഒന്നും ഞാൻ പറയുന്നില്ല. ഈ പ്രസംഗിക്കുന്ന ഇലക്ടഡ് ഓഫീസർമാർക്ക് ആരാണ് മരിച്ചു കിടക്കുന്നത് എന്ന് പോലും ശരിക്ക് അറിയില്ല. എന്നിട്ട് , ചരമ പ്രസംഗം നടത്തുകയാണ് എന്നിട്ടു പറയുകയാണ്. " സുഹൃത്തുക്കളെ, ഞാൻ അഗാധമായി ദുഃഖിക്കുന്നു എൻറെ ഹൃദയം പൊട്ടിപ്പോകുന്നു". . പിന്നെ കുറച്ച് ഡാഷ് ഡാഷ് , ജല്പനങ്ങൾ. പിന്നെ പറയുകയാണ് " നമ്മുടെ ആളു പോയി, എങ്കിലും നമ്മള് വിട്ടുകൊടുത്തുകൂടാ. നമ്മൾ രാഷ്ട്രീയപരമായിട്ട് മുന്നേറണം. ഒരു പൊളിറ്റിക്കൽ എജുക്കേഷൻ നമുക്ക് വേണം. ഞാൻ വീണ്ടും ഇലക്ഷന് നിൽക്കുകയാണ് നിങ്ങളുടെ ഓരോ വിലയേറിയ വോട്ടും എനിക്ക് തരണം?. പരേതന്റെ ആത്മശാന്തിക്കായിട്ട് ഞാൻ പ്രാർത്ഥിക്കുന്നു എന്നുകൂടി പറഞ്ഞിട്ട് പ്രസംഗം നിർത്തുന്നു. അടുത്തകാലത്ത് നമ്മുടെ ചരമകോളം നിറഞ്ഞാണല്ലോ നിൽക്കുന്നത്. അവിടെയൊക്കെ നടക്കുന്ന Funerals നമ്മുടെ ഇലക്ട്രോഡ് ഒഫീഷ്യൽ കാണാം. പിന്നെ ചരമപ്പെട്ടവരുടെ ചില ആൾക്കാരും ഇത്തരം പൊളിറ്റീഷ്യൻമാരെ പിടിച്ചുകൊണ്ടുവന്ന് ഇവരെക്കൊണ്ട് രണ്ടു വാക്ക് പറയിക്കുന്നതും ഒരു ഗമ തന്നെയല്ലേ എന്ന് വിചാരിക്കുന്നവരും ഉണ്ട്. ഈ വിഷയത്തിൽ ജോർജ് സാർ വീണ്ടും വീഡിയോകൾ, തയ്യാറാക്കി ഇടണം. വീണ്ടും. അതുപോലെ നമ്മുടെ എഴുത്തുകാർ വല്ലതുമൊക്കെ എഴുതും എന്നും പ്രതീക്ഷിക്കുന്നു. .ഈ മലയാളിയുടെ പ്രതികരണ കോളത്തിൽ ഇത്തരം കാര്യങ്ങൾ ആരെങ്കിലുമൊക്കെ എഴുതുന്നതാണ് എന്നെയൊക്കെ കൂടുതലായി ബോധവൽക്കരിക്കുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല