Image

പറയുന്നത് ചെയ്യും, ചെയ്യുന്നതേ പറയൂ: ഫോമാ വൈസ് പ്രസിഡന്റ് ഷാലു പുന്നൂസിന് അഭിമാന നിമിഷം

Published on 29 June, 2026
പറയുന്നത് ചെയ്യും, ചെയ്യുന്നതേ പറയൂ: ഫോമാ വൈസ് പ്രസിഡന്റ് ഷാലു പുന്നൂസിന് അഭിമാന നിമിഷം

ഫോമാ വൈസ് പ്രസിഡന്റ് എന്ന നിലയില്‍ കഴിഞ്ഞ രണ്ടു വര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയാല്‍ അഭിമാനപൂരിത നിമിഷങ്ങള്‍ ഏറെയാണെന്ന് ഷാലു പുന്നൂസ് പറഞ്ഞു.

പറയുന്നത് ചെയ്യും ചെയ്യുന്നതേ പറയൂ അന്നും ഇന്നും എന്നും ഫോമാ അങ്ങനെതന്നെ. ലോകത്തിലെ തന്നെ ഏറ്റവും വലിയ മലയാളി സംഘടനയായ ഫോമാ സമസ്ത മേഖലകളിലും പകരം വെക്കാനാവാത്ത പ്രവര്‍ത്തന മികവുമായി ജൈത്രയാത്ര തുടരുന്നതായും അദ്ദേഹം പറഞ്ഞു.


ഇലക്ഷന്‍ സമയത്ത് പറഞ്ഞ ഓരോ കാര്യങ്ങളും പ്രാവര്‍ത്തികമാക്കി. യുവജനങ്ങളെ ഒന്നിപ്പിച്ച് ഏകദേശം 250 ഓളം യുവജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ഫ്‌ലോര്‍ഡയില്‍ മഹത്തായ യുവജന സംഘം നടത്തിചരിത്രത്തിലാദ്യമായി സ്ത്രീകള്‍ക്ക് വേണ്ടി മാത്രമായി വുമണ്‍ സമ്മിറ്റ് നടത്തി ശ്രദ്ധ നേടി.

നൂറില്‍പരം പ്രവര്‍ത്തനക്ഷമതയുള്ള അംഗസംഘടനകളുടെ സംഘടനയായി ഫോമാ മാറി. ഫിലാഡല്‍ഫിയില്‍ വച്ച് നടന്ന മിഡ് ടേം ജനറല്‍ ബോഡി ഫുള്‍ കോറത്തില്‍ നടക്കത്തപ്പെട്ടു

250 ല്‍ പരം അമേരിക്കന്‍ മലയാളികളെ പങ്കെടുപ്പിച്ചുകൊണ്ട് 3000ത്തില്‍  പരം ജനങ്ങളുടെ പങ്കാളിത്തമുള്ള കേരള കണ്‍വെന്‍ഷന്‍ നടത്തപ്പെട്ടു. കോടിക്കണക്കിന് രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, കുമരകം കായലിലൂടെ ഉല്ലാസ യാത്ര അങ്ങനെ നിരവധി കാര്യങ്ങള്‍.

500 ഓളം വിധവകളായ അമ്മമാരെ പങ്കെടുപ്പിച്ചുകൊണ്ട് അമ്മയോടൊപ്പം പരിപാടി പിറവത്ത് വെച്ച് നടത്തി. കൂടാതെ ലഹരി വിരുദ്ധ  ബോധവല്‍ക്കരണത്തിന്റെ ഭാഗമായി 180 ഓളം ചെറുപ്പക്കാരെ പങ്കെടുപ്പിച്ചുകൊണ്ട് കൂട്ടഓട്ടം. 
മെഡിക്കല്‍ ക്യാമ്പ്, മെഡിക്കല്‍ കാര്‍ഡുകള്‍ അങ്ങനെ ജന്മനാടിനുവേണ്ടി നിരവധി നിരവധി സേവനങ്ങള്‍ ചെയ്തതായും അദ്ദേഹം വെളിപ്പെടുത്തി.


ഇനിയും നടത്തപ്പെടാന്‍ പോകുന്ന ഫോമാ കണ്‍വെന്‍ഷന്‍. രജിസ്‌ട്രേഷന്‍ മാത്രം ഏകദേശം 1500 ല്‍ എത്തിനില്‍ക്കുന്നു അമേരിക്കന്‍ മലയാളികള്‍ക്ക് പ്രായഭേദമാന്യ ഉത്സവ ലഹരിയില്‍ ആസ്വാദ്യകരമായ നാലു ദിനങ്ങള്‍ സമ്മാനിക്കും എന്ന കാര്യത്തില്‍ സംശയമില്ല

അങ്ങനെ പറഞ്ഞതെല്ലാം ചെയ്തു,ചെയ്തതു മാത്രം പറഞ്ഞു ഏറെ ചാരിതാശ്വാസത്തോടെ കഴിഞ്ഞ രണ്ടു വര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ ഫോമാ വൈസ് പ്രസിഡന്റ് ശാലു പുന്നൂസ് വിലയിരുത്തുന്നു.

 

Join WhatsApp News
Vattan Jacob 2026-06-30 14:01:16
Kollam..best. ennitu kerala convention evide aayerunnu aa sir???
Raveendran Narayanan 2026-06-30 15:18:51
💐🌹🇮🇳🇺🇸🇨🇦All the Best & Blessings To Dearest FOMAA CANDIDATES🌹💐🇮🇳🇺🇸🇨🇦. . #GlobalOceansDefender. #raveendrannarayanan
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക