Image

ബെന്നി വാച്ചാച്ചിറ ഫ്ലോറിഡ കോടതിയിൽ മാനനഷ്ട കേസ് ഫയൽ ചെയ്‌തു

Published on 27 June, 2026
ബെന്നി വാച്ചാച്ചിറ ഫ്ലോറിഡ കോടതിയിൽ മാനനഷ്ട കേസ് ഫയൽ ചെയ്‌തു

ഫ്ലോറിഡ: ഫോമാ മുൻ പ്രസിഡന്റും നിലവിലെ ജുഡീഷ്യൽ കൗൺസിൽ ചെയർമാനുമായ ബെന്നി വാച്ചാച്ചിറ, മുൻ  ജുഡീഷ്യൽ കൗൺസിൽ സെക്രട്ടറി  സുനിൽ വർഗീസിനെതിരെ ഫ്ലോറിഡയിലെ ഹിൽസ്‌ബറോ കൗണ്ടി സർക്യൂട്ട് കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തു.

കോടതി രേഖകൾ പ്രകാരം, 2025 ഒക്ടോബർ 9-ന് സുനിൽ വർഗീസ് ഫോമാ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് അയച്ച പരാതിയിലെ പ്രസ്താവനകൾ  തനിക്ക് അപകീർത്തികരമാണെന്ന്  ബെന്നി വാച്ചാച്ചിറ ഹർജിയിൽ പറയുന്നു. 2016–2018 കാലയളവിൽ ഫോമാ പ്രസിഡന്റായിരുന്ന ബെന്നി വാച്ചാച്ചിറക്കെതിരെ സാമ്പത്തിക ക്രമക്കേട്, ഫണ്ട് ദുരുപയോഗം  തുടങ്ങിയ   ആരോപണങ്ങൾ  അതിൽ  ഉന്നയിച്ചെന്നാരോപിച്ചാണ് കേസ്.

ബെന്നി വാച്ചാച്ചിറ  ഫോമയുടെ പ്രസിഡന്റായിരുന്ന കാലയളവിൽ  309,000 ഡോളർ ദുരുപയോഗം ചെയ്തുവെന്ന് എതിർകക്ഷി ആ  പരാതിയിൽ ആരോപിച്ചിരുന്നു .  ആ  കാലയളവിൽ, സുനിൽ വർഗീസ് FOMAA എക്സിക്യൂട്ടീവ് ടീമിലോ മറ്റു ഭാരവാഹി ആയോ  സേവനമനുഷ്ഠിച്ചിരുന്നില്ല.

ബെന്നി വാച്ചാച്ചിറ  2023-ൽ ഫോമാ ജുഡീഷ്യൽ കൗൺസിൽ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട് 2027 വരെ ആ സ്ഥാനത്ത് തുടരുന്നതായും ഹർജിയിൽ  പറയുന്നു.

ഇക്കാലത്ത് 2023 നവംബർ 28 ന് ഭാരവാഹികൾ കൗൺസിൽ അംഗങ്ങൾ, കമ്മിറ്റി അംഗങ്ങൾ എന്നിവരുൾപ്പെടെ നാല് FOMAA അംഗങ്ങൾ  സുനിൽ വർഗീസിനെതിരെ പരാതി നൽകി. എതിർകക്ഷി അവർക്കെതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ അഭിപ്രായങ്ങൾ പോസ്റ്റ് ചെയ്തതായി അവർ അവകാശപ്പെട്ടു. 
അതിന്റെ അന്വേഷണത്തിന് ശേഷം സുനിൽ വർഗീസിനെ രണ്ട് വർഷത്തേക്ക് FOMAAയിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും, സസ്‌പെൻഷൻ കാലയളവിൽ FOMAAയിലെ ഏതെങ്കിലും അംഗത്തിന്റെ പ്രതിനിധിയായി സേവനമനുഷ്ഠിക്കാനോ ഏതെങ്കിലും സ്ഥാനങ്ങൾ വഹിക്കാനോ അദ്ദേഹം യോഗ്യനല്ലെന്ന് തീരുമാനിക്കുകയും ചെയ്തു.

തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതിന്  എതിർകക്ഷിക്ക്   ന്യായമായ കാരണങ്ങളൊന്നുമില്ലായിരുന്നുവെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.   2025 നവംബർ 4-ന് കത്തിടപാടുകൾ വഴി  സുനിൽ വർഗീസിനോട് പ്രസ്താവന പിൻവലിക്കാൻ ആവശ്യപ്പെട്ടു. അത് സുനിൽ വർഗീസ് നിരസിച്ചു.

ആരോപണങ്ങൾ മാനഹാനി ഉണ്ടാക്കിയെന്ന്  ബെന്നി വാച്ചാച്ചിറയുടെ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. അതിനാൽ  ആരോപണങ്ങൾ പിൻവലിക്കുകയും ക്ഷമാപണം നടത്തുകയും ചെയ്യണമെന്ന് ഹർജിയിൽ ആവശ്യപെപ്പടുന്നു. കൂടാതെ മതിയായ നഷ്ടപരിഹാരം (damages, exemplary damages)   പ്രസ്താവനകൾ തെറ്റാണെന്ന് പ്രഖ്യാപിക്കൽ എന്നിവക്ക് പുറമെ കോടതിച്ചിലവ്, അറ്റോർണി ഫീസ്   (declaratory relief, injunction, attorney’s fees, court costs)  എന്നിവയും ആവശ്യപ്പെട്ടിരിക്കുന്നു.

കേസിൽ ജൂറി ട്രയലും   ആവശ്യപ്പെട്ടിട്ടുണ്ട്.

വ്യക്തിപരമായ കേസാണിതെന്നും സംഘടനയുമായി ബന്ധപ്പെട്ടതല്ലെന്നും ബെന്നി വാച്ചാച്ചിറ പറഞ്ഞു.

ഫോമായുടെ നേതൃത്വത്തിന് നൽകിയ ഒരു പരാതിയുടെ പേരിലാണ്  ഈ കേസ് എന്ന് സുനിൽ വർഗീസിന്റെ മറുപടിയിൽ പറയുന്നു. പരാതികളുണ്ടെങ്കിൽ അത് ഉന്നയിക്കാൻ ഫോമായിൽ ജുഡീഷ്യൽ കൗൺസിൽ അടക്കം സംവിധാനമുണ്ട്. ആ സംവിധാനം താൻ ഉപയോഗിക്കുക മാത്രമാണ് ചെയ്തത്. അല്ലാതെ പൊതു രംഗത്ത് പ്രസ്താവനകളൊന്നും ഇറക്കുകയോ ദുരുദ്ദേശപരമായി പെരുമാറുകയോ ചെയ്തിട്ടില്ല.

തന്നെ  കേസിലേക്ക് തള്ളി വിടുകയാണ് ചെയ്തതെന്നും അതിനാൽ അത് നേരിടുകയല്ലാതെ മാർഗ്ഗമില്ലെന്നും സുനിൽ വർഗീസ് പറഞ്ഞു.

തന്റെ സസ്‌പെൻഷൻ പിന്നീട് ജനറൽ ബോഡി തള്ളുകയും തന്നെ സംഘടയിൽ തിരിച്ചെടുക്കുകയും ചെയ്തുവെന്ന് സുനിൽ വർഗീസ് അറിയിച്ചു. അത് പോലെ ബെന്നി വാച്ചാച്ചിറയുമായി തനിക്കു വ്യക്തിപരമായി ഒരു ബന്ധവുമില്ലെന്നും സുനിൽ വർഗീസ് വ്യക്തമാക്കി. 

എന്തായാലും മുതിർന്ന നേതാക്കൾ ഇതിനു ഒരു പരിഹാരം കാണാൻ ശ്രമിക്കുന്നുണ്ട് .  

ഫോമയുടെ രൂപീകരണചരിത്രം തന്നെ കോടതി വ്യവഹാരങ്ങളുടെയും സംഘടനാ തർക്കങ്ങളുടെയും പശ്ചാത്തലത്തിൽ ഉണ്ടായതാണെന്ന് ചൂണ്ടിക്കാട്ടുന്നവർ, അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനാണ് ജുഡീഷ്യൽ കൗൺസിൽ പോലുള്ള സംവിധാനങ്ങൾ രൂപീകരിച്ചതെന്നും ഓർമ്മിപ്പിക്കുന്നു.  

സംഘടനയുടെ അന്തസ്സും ഐക്യവും കാത്തുസൂക്ഷിക്കുന്നതിനായി, വ്യക്തിപരമായ നിയമപോരാട്ടങ്ങളിലേക്ക് കാര്യങ്ങൾ നീങ്ങാതെ, പ്രശ്നങ്ങൾ പരസ്പരസംവാദത്തിലൂടെയും സംഘടനയുടെ നിലവിലുള്ള സംവിധാനങ്ങളിലൂടെയും പരിഹരിക്കണമെന്ന അഭിപ്രായമാണ് അംഗങ്ങളിൽ പലരും മുന്നോട്ടുവെക്കുന്നത്.

ഫോമാ പോലൊരു വലിയ പ്രവാസി സംഘടനയ്ക്ക്, തിരഞ്ഞെടുപ്പ് കാലത്തും കൺവെൻഷൻ ഒരുക്കങ്ങൾ പുരോഗമിക്കുന്ന ഘട്ടത്തിലും, ഇത്തരം കോടതി നടപടികൾ അനാവശ്യ വിവാദങ്ങളും ആഭ്യന്തര ഭിന്നതകളും സൃഷ്ടിക്കുമോ എന്ന ആശങ്കയാണ് ഇപ്പോൾ ശക്തമാകുന്നത്. 

Join WhatsApp News
Mathew Chacko 2026-06-27 17:42:02
if every issues raised by it's members are simply left for the courts to decide without the Judicial Council carrying out its own responsibilities, then members are entitled to ask, what is the purpose of having a Judicial Council in FOMAA? Accountability and transparency are essential to maintaining members' trust in FOMAA's leadership.
Thampy Chacko 2026-06-27 19:30:26
Please forgive and forget.
humility vs pride 2026-06-28 05:43:37
Absence of humility is the root cause of all these troubles. Remember that when you die, you cannot take any material things with you. Your fame that you work so hard to achieve, will be forgotten in a few years even by those closest to you. If a person is liked by others on a more consistent level, it is because of the humility of that person. Analyze those who are liked by others and you will see it. So, live a humble life.
George Korath 2026-06-28 12:14:45
ഒന്ന് ചീയുമ്പോൾ വേറൊന്നിനു വളമാകും.ഫൊക്കാനയിൽ നിന്നും ഫോമാ ഉണ്ടായി അന്ന് വീണ പോയ ഫൊക്കാന സർവശക്തിയോടെ ഇപ്പോൾ ഉയിർത്തെഴുന്നേറ്റു കാരണം കേസുകളെല്ലാം തീർത്തു അവർ. സംഘടനക്ക് ബാധ്യത വരുത്തുന്ന കേസുകൾ ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കരുത്.
manoharan kumily 2026-06-28 12:52:26
സംഘടനയിൽ കൊടുത്ത പരാതിക്ക് കോടതിയിലാണോ മറുപടി?ഉറപ്പായിട്ടും ഫോമയെ കോടതിക്ക് ഈ കേസിൽ കക്ഷി ആക്കേണ്ടി വരും അവിടെ തുടങ്ങും ഫോമയുടെ അധഃപതനം
Simon pullachira 2026-06-28 12:58:47
വ്യക്തി വൈരാഗ്യം തീർക്കാൻ സംഘടയെ ഉപയോഗിക്കുന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് ഈ കേസ്.
മാത്യു കുര്യൻ 2026-06-28 13:10:54
ഫോമായുമായി ബന്ധപ്പെട്ട എല്ലാ നിയമപ്രശ്നങ്ങളും ടെക്സാസ് സ്റ്റേറ്റിൽ വേണമെന്നല്ലേ പറഞ്ഞിട്ടുള്ളത്. ഏതായാലും ഇതൊരു തുടക്കമാകട്ടെ, ഫോമായും പിളരാൻ സമയമായി. 800 ഡെലിഗേറ്റ്സ് വോട്ടു ചെയ്യുമ്പോൾ വോട്ടിങ് മെഷീൻ വേണമത്രേ, നടത്തിപ്പിക്കാർക്ക് സമയമില്ല പോലും. എന്താല്ലേ
Dr. Jacob Thomas 2026-06-28 13:46:33
To consider in the General body of a suspension, member has to be Present and the member has to request to his own association to appeal the case, but in the above case the suspended man was neither requested the association nor the association filed an appeal to FOMAA, the suspended member was absent plus without any explanation the present FOMAA President Baby Manakunnel just announced when Sunil Varghese’s suspension has one more month to go I am removing the suspension, this was questioned in the General Body it was not included in the AGENDA, without answering those questions President, moved on in the Last Mud-term General Body against the Bylaws of FOMAA. A shameful procedure which came into light the backstage dramas of Present President.
Dr. Jacob Thomas 2026-06-28 18:04:32
FOMAA Procedures by the Bylaw PROTOCOL to hearing at the General Body. 1) suspended member has to request his mother association to APPEAL to FOMAA General Body for a hearing in the General Body. 2) the association President appeal to FOMAA for hearing in General Body. 3) FOMAA Executive Committee approves the appeal to include in the General Body AGENDA. 4) the suspended member has to be present in the General Body for explaining his/her version which lead to suspension. Sunil Varghese was not present in the MID-TERM 2025 General Body. None of the above protocol procedure were met, the Present FOMAA President made a mockery of the FOMAA BYLAW.
പോമേട്ടൻ 2026-06-28 18:14:30
ഒന്നാമത് FOMA ഉണ്ടാക്കിയത് ഞങ്ങളാണ്. തല തൊട്ടപ്പന്മാരായ ഞങ്ങൾക്ക് എപ്പോഴും 90% പിടി ഉണ്ടാകണം എന്ന മട്ടിലാണ് ചിലരുടെ പെരുമാറ്റം. അവരും അവരുടെ ആൾക്കാരും മാത്രം. പോമയിൽ ഇതുവരെ പ്രസിഡണ്ടും സെക്രട്ടറിയും മുഖ്യാതികാരികളും ആയിട്ടുള്ള എല്ലാവർക്കും എപ്പോഴും ഉണ്ടായിരിക്കണം , അവർ വോട്ടവകാശം ഉള്ള സ്ഥിരം delegtes ആയിരിക്കും ആജീവനാന്തം എന്ന് ആ വൃത്തികെട്ട നിയമം അതിൻറെ ഭരണഘടനയിൽ എഴുതി ചേർത്തത് തുടങ്ങി അതിന്റെ തകർച്ച. ഓരോ അസോസിയേഷൻസ് നിശ്ചയിക്കുന്ന പുതിയ പുതിയ ഡെലഗേറ്റ്സ് വരട്ടെ. പഴയ കുറ്റിച്ചു ചൂലുകളെ ഇവന്മാരെ ഒക്കെ എടുത്തു ദൂരെ കള പുതുമുഖങ്ങൾ വരട്ടെ. ഫോമയിൽ ശുദ്ധികലശം ആവശ്യമാണ്. അതുകൊണ്ടൊക്കെയാണ് ഈ കേസും വക്കാണവും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക