
അറ്റ്ലാന്റ: മെഡിക്കൽ മേഖലയിലും സംഘടനാ മാനേജ്‌മെന്റിലും ഒരു ദശാബ്ദത്തിലേറെ പരിചയമുള്ള സമർപ്പിത ആരോഗ്യ സംരക്ഷണ പ്രൊഫഷണലും കമ്മ്യൂണിറ്റി നേതാവുമായ ലോണ ബാബു, ടീം ഇന്റെഗ്രിറ്റിയിൽ അറ്റ്ലാന്റയിൽ നിന്നും (റീജിയൻ 7) റീജിയണൽ വൈസ് പ്രസിഡന്റ് ആയി മത്സരിക്കുന്നു.
ഭരണനിർവ്വഹണം, തന്ത്രപരമായ ആസൂത്രണം, കമ്മ്യൂണിറ്റി സേവനം എന്നിവയിൽ ശക്തമായ ഒരു പശ്ചാത്തലം പ്രയോജനപ്പെടുത്തിക്കൊണ്ട് സമഗ്രതയോടും കാഴ്ചപ്പാടോടും കൂടി പ്രവർത്തിക്കുന്ന ലോണ കമ്മ്യൂണിറ്റി ലീഡർഷിപ്പ് & സർവീസ്, ചർച്ച് സെക്രട്ടറി, റെക്കോർഡ് മാനേജ്‌മെന്റ്, എന്നിവയിൽ വിപുലമായ പരിചയം ഉള്ള സാമൂഹിക പ്രവർത്തകനാണ്.
അറ്റ്ലാന്റ മെട്രോ മലയാളി അസോസിയേഷന്റെ ('അമ്മ) സജീവ അംഗമായ ലോണ സാംസ്കാരികവും സാമൂഹികവുമായ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതോടൊപ്പം നേതൃത്വപരമായ റോളുകളിൽ സേവനം അനുഷ്ഠിക്കുന്നു.
സമൂഹനന്മക്ക് മുൻഗണന, സുതാര്യത, സാംസ്കാരിക ഇടപെടൽ, സഹകരണ നേതൃത്വം എന്നിവ ലക്ഷ്യമിടുന്ന ലോണയുടെ സ്ഥാനാർത്ഥിത്വം ഫൊക്കാനയുടെ പ്രവർത്തനങ്ങൾക്ക് ഒരു വലിയ മുതൽക്കൂട്ട് ആയിരിക്കും എന്നുള്ളതിനു സംശയമില്ല.
ലോണ ബാബുവിന് 'അമ്മ എല്ലാവിധ ആശംസകളും നേരുകയും സ്ഥാനാര്ഥിത്വത്തെ എൻഡോഴ്സ് ചെയ്യുകയും ചെയ്തു.