Image

സിജു ഫിലിപ്പ് ഫോമാ സൗത്ത് ഈസ്റ്റ് റീജിയൻ നാഷണൽ കമ്മിറ്റി മെമ്പറായി മത്സരിക്കുന്നു

Published on 25 June, 2026
സിജു ഫിലിപ്പ്  ഫോമാ സൗത്ത് ഈസ്റ്റ് റീജിയൻ   നാഷണൽ കമ്മിറ്റി മെമ്പറായി മത്സരിക്കുന്നു

അറ്റലാന്റ മെട്രോ മലയാളി അസോസിയേഷന്റെ (AMMA) യുടെ കരുത്തുറ്റ സാരഥികളിൽ ഒരാളായ സിജു ഫിലിപ്പ്  ഫോമായുടെ സൗത്ത് ഈസ്റ്റ് റീജിയൻ   നാഷണൽ കമ്മിറ്റി മെമ്പറായി മത്സരിക്കുന്നു. അദ്ദേഹത്തിന്റെ സ്ഥാനാര്ഥിത്വത്തെ  'അമ്മ' എൻഡോഴ്സ് ചെയ്തു.

കഴിഞ്ഞ 23 വർഷക്കാലമായി അറ്റലാന്റയിലെ യിലെ മലയാളി   സമൂഹത്തിൽ സജീവ സാന്നിധ്യമായ സിജു ഫിലിപ്പ്,  അറിയപ്പെടുന്ന  കലാകാരനാണ്. നല്ലൊരു സംഘാടകനും അതിലേറെ മികച്ചൊരു പ്രാസംഗികനും കൂടിയാണ്.

ഫോമ ഫോമ ജൂനിയർ അഫയേഴ്‌സ് നാഷണൽ സെക്രട്ടറി, ഫോമ പൊളിറ്റിക്കൽ ഫോറം നാഷണൽ സെക്രട്ടറി, ഫോമ സൗത്ത് ഈസ്റ്റ് റീജിയൺ ജോയിന്റ് സെക്രട്ടറി, ഫോമ സൗത്ത് ഈസ്റ്റ് റീജിയൺ സെക്രട്ടറിഎന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.      അദ്ദേഹത്തിൻറെ  മികച്ച  പ്രവർത്തനങ്ങൾ ഫോമാക്ക്  മുതൽക്കൂട്ടാവും എന്നുറപ്പാണ്.

സിജു ഫിലിപ്പിന് എല്ലാവിധ വിജയാശംസകളും നേരുന്നു.

Join WhatsApp News
ഫോമൻ 2026-06-26 00:24:01
ഫോമായെയും ഫോക്കാനേയും ഇത്രയധികം സ്നേഹിക്കുന്ന വേറൊരു അസോസിയേഷൻ ഈ അമേരിക്കൻ മണ്ണിലുണ്ടാകുമോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക