Image

ഫോമാ അഡ്വൈസറി ബോർഡ് ചെയർ: വിജി എബ്രഹാമിന് പിന്തുണ ഏറുന്നു

Published on 24 June, 2026
ഫോമാ അഡ്വൈസറി ബോർഡ് ചെയർ: വിജി എബ്രഹാമിന് പിന്തുണ ഏറുന്നു

ന്യൂയോര്‍ക്ക്: ഫോമയുടെ മുതിർന്ന നേതാവ് വിജി എബ്രഹാം  സംഘടനയുടെ  2026-28 വര്‍ഷത്തേയ്ക്കുള്ള അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനാകാൻ  ഏറ്റവും അർഹനായ നേതാവാണെന്ന് വിവിധ അംഗ സംഘടനകളും ദേശീയ  നേതൃത്വത്തിലെ പലരും ചൂണ്ടിക്കാട്ടുന്നു.

സംഘടനയെ നേർവഴിക്കു നയിക്കാൻ നിർദേശങ്ങൾ നൽകുക എന്നതാണ് അഡ്വൈസറി കൗൺസിലിന്റെ പ്രധാന ചുമതല. മിക്കപ്പോഴും അത്തരം നിർദേശങ്ങളൊന്നുമില്ലാതെ സംഘടനാ സുഗമമായി മുന്നോട്ടു പോകുന്നു. എന്നാൽ സന്നിഗ്ധഘട്ടങ്ങളിൽ കൗൺസിലിന്  വലിയ പ്രാധാന്യം ഉണ്ട്.

അതിനാൽ  സംഘടനാ രംഗത്ത് ദീർഘകാല പരിചയവും പ്രവർത്തനങ്ങളിൽ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തിട്ടുള്ള വിജി എബ്രഹാമിനെ പോലെ ഒരാൾ ഈ സ്ഥാനത്തു വരേണ്ടത് അത്യന്താപേക്ഷിതമാണ്. സ്വാര്ഥതാല്പര്യങ്ങളോ വ്യക്തിതാല്പര്യങ്ങളോ ഇല്ലാതെ സംഘടനയുടെ നന്മ മാത്രം ലക്ഷ്യമിടുന്ന പ്രവർത്തനത്തിൽ വിജി എബ്രഹാം എന്നും മുന്നിലായിരുന്നുവെന്നത്തിനു  മുൻകാല ചരിത്രങ്ങൾ തെളിവ്.

അതിന്റെ സാക്ഷ്യപത്രമാണ് വിജി എബ്രഹാമിനെ അഡ്വൈസറി ബോർഡ് ചെയര്മാന് സ്ഥാനത്തേക്ക് കേരളാ സമാജം ഓഫ് സ്റ്റാറ്റൻ ഐലൻഡ് എൻഡോർസ് ചെയ്തത്.

അമേരിക്കന്‍ മലയാളി സംഘടനാ രംഗത്ത് വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ള വിജി എബ്രഹാം  കേരള സമാജം ഓഫ് സ്റ്റാറ്റന്‍ ഐലന്റിന്റെ മുന്‍ പ്രസിഡന്റും രണ്ടു വട്ടം  ട്രഷററുമായിരുന്നു.  

ഫോമാ ഗ്ലോബല്‍ കണ്‍വന്‍ഷന്റെ മെട്രോ റീജിയന്‍ കോ-ഓര്‍ഡിനേറ്ററായി നാല്  വര്‍ഷം മുമ്പ് പ്രവര്‍ത്തിച്ചിട്ടുള്ള ഇദ്ദേഹം, ഫോമാ മയാമി കണ്‍വന്‍ഷനിലും ചിക്കാഗോ കണ്‍വന്‍ഷനിലും നിറസാന്നിധ്യമായിരുന്നു. ഫോമാ ഹെല്‍പ്പിങ് ഹാന്‍ഡ്‌സ് പദ്ധതിയുടെ മെട്രോ റീജിയന്‍ കോ-ഓര്‍ഡിനേറ്ററായും തിളങ്ങിയിട്ടുള്ള വിജി എബ്രഹാം നിരവധി ജീവകാരുണ്യ മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിട്ടുണ്ട്. ഫോമായുടെ നാഷണല്‍ കമ്മിറ്റി മെമ്പര്‍ ആയിരുന്ന വിജി എബ്രഹാം നിലവില്‍ ക്രിഡന്‍ഷ്യല്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം വഹിക്കുന്നു.

ഏറ്റെടുത്ത ഉത്തരവാദിത്വങ്ങള്‍ കണിശതയോടെ നടപ്പാക്കുന്ന വിജി എബ്രഹാമിന്റെ മുഖമുദ്ര, അര്‍പ്പണ ബോധവും  സംഘടനയുടെ ലക്ഷ്യപ്രാപ്തിക്കായുള്ള നിസ്വാര്‍ത്ഥതമായ സേവനവുമാണ്.  അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനായി ജനവിധി തേടുന്നത് തന്റെ സ്തുത്യര്‍ഹമായ പൊതുപ്രവര്‍ത്തന മികവിനുള്ള സമൂഹത്തിന്റെ അംഗീകാരവുമായാണ്.  ബോര്‍ഡ് ചെയര്‍  എന്ന നിലയിലുള്ള വിജി എബ്രഹാമിന്റെ സേവനം ഫോമായ്ക്ക് മുതല്‍ക്കൂട്ടാവുമെന്നുറപ്പ് .

എല്ലാവരുടെയും പിന്തുണയും വോട്ടും അദ്ദേഹം അഭ്യർത്ഥിക്കുന്നു.

Join WhatsApp News
ഫോമേട്ടൻ 2026-06-24 18:18:12
അപ്പോൾ ഫോമ ഇപ്പോൾ നേർവഴിക്കല്ലെ നടക്കുന്നത്? അല്ലേലും ഏത് മലയാളി സംഘടനയാണ് സാർ നേർവഴിക്ക് നടക്കുന്നത്??
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക