Image

കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്‌റൈന് പുതിയ നേതൃത്വം

Published on 23 June, 2026
കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്‌റൈന് പുതിയ നേതൃത്വം

ബഹ്റൈന്‍ :  കൊല്ലം പ്രവാസി അസ്സോസിയേഷന്‍ ബഹ്റൈനിന്റെ 2026-2028 ലേക്കുള്ള പുതിയ ഭരണസമിതിയെ കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ  സമ്മേളനത്തില്‍ വെച്ചു തിരഞ്ഞെടുത്തു. നേരത്തെ തിരഞ്ഞെടുക്കപ്പെട്ട 43 അംഗ സെന്‍ട്രല്‍ കമ്മിറ്റിയില്‍ നിന്നാണ് 7 അംഗ സെക്രട്ടറിയേറ്റിനെ തിരഞ്ഞെടുത്തത്. ജില്ലാ സമ്മേളനത്തിന് ശേഷം ചേര്‍ന്ന ആദ്യ സെക്രട്ടറിയേറ്റ് യോഗത്തില്‍ നിസാര്‍ കൊല്ലം പ്രസിഡന്റ് ആയും ജഗത് കൃഷ്ണകുമാര്‍ ജനറല്‍ സെക്രട്ടറിയായും ബിനു കുണ്ടറ ട്രഷററായും തിരഞ്ഞെടുത്തു. രാജ് കൃഷ്ണന്‍  (വര്‍ക്കിങ് പ്രസിഡന്റ്) അനൂബ് തങ്കച്ചന്‍  (ഓര്‍ഗനൈസിങ് സെക്രട്ടറി), വി എം പ്രമോദ്(സെക്രട്ടറി), സിദ്ദിഖ്ഷാന്‍  (അസിസ്റ്റന്റ് ട്രഷറര്‍) എന്നിവരാണ് മറ്റംഗങ്ങള്‍.

ഇപ്പോള്‍ നടന്നു വരുന്ന പദ്ധതികളും പ്രവര്‍ത്തനങ്ങളും തുടരുമെന്നും,  അടുത്ത രണ്ടു വര്‍ഷം കൂടുതല്‍ ജനകീയ പ്രവര്‍ത്തനങ്ങള്‍ നടത്തി സംഘടനയെ കരുത്തോടെ മുന്നോട്ടു നയിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകുമെന്നും  പ്രസിഡന്റ്  നിസാര്‍ കൊല്ലവും, ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാറും അറിയിച്ചു. ബഹ്റൈനിലെ കൊല്ലം പ്രവാസികള്‍ കെപിഎ യുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ മുന്നോട്ടു വരണമെന്നും ഇരുവരും അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങള്‍ക്ക് ബഹ്റൈനിലെ പൊതു സമൂഹം നല്‍കിയ പിന്തുണക്കു നന്ദി അറിയിക്കുന്നതോടൊപ്പം തുടര്‍ന്നും സഹായങ്ങള്‍ ഉണ്ടാകണമെന്നും ഇരുവരും കൂട്ടിച്ചേര്‍ത്തു.

കെ. സി. എ പ്രസിഡന്റ് ജെയിംസ് ജോണ്‍ ഉത്ഘാടനം ചെയ്ത സാംസ്‌കാരിക സമ്മേളനത്തില്‍ വച്ചാണ് പുതിയ നേതൃത്വത്തിനെ പ്രഖാപിച്ചത്.  അനോജ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രശാന്ത് പ്രബുദ്ധന്‍ സ്വാഗതം പറഞ്ഞു. കെ. പി. എ രക്ഷാധികാരികളായ ബിജു മലയില്‍, ചന്ദ്രബോസ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. നിയുക്ത ട്രഷറര്‍ ബിനു കുണ്ടറയുടെ നന്ദിപ്രസംഗത്തോടെ സമ്മേളനം സമാപിച്ചു.
 

കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്‌റൈന് പുതിയ നേതൃത്വം
കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്‌റൈന് പുതിയ നേതൃത്വം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക