Image

'കഴിഞ്ഞ 2 വര്‍ഷത്തില്‍ കണ്ടതില്‍ ഏറ്റവും മികച്ച ചിത്രമാണ് ബാലന്‍ ദി ബോയ്'; പ്രശംസിച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍

Published on 17 June, 2026
'കഴിഞ്ഞ 2 വര്‍ഷത്തില്‍ കണ്ടതില്‍ ഏറ്റവും മികച്ച ചിത്രമാണ് ബാലന്‍ ദി ബോയ്'; പ്രശംസിച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍


കഴിഞ്ഞ 2 വര്‍ഷത്തില്‍ കണ്ടതില്‍ ഏറ്റവും മികച്ച ചിത്രമാണ് 'ബാലന്‍' എന്ന് ലെജന്‍ഡ് സംവിധായകന്‍ പ്രിയദര്‍ശന്‍. 'ബാലന്‍' സിനിമയുടെ അണിയറ പ്രവര്‍ത്തകരുമായി ക്യൂ സ്റ്റുഡിയോയുമായി നടത്തിയ പ്രത്യേക അഭിമുഖത്തിനിടയിലാണ് പ്രിയദര്‍ശന്‍ ബാലന്‍ സിനിമയെ പറ്റി ഇതരത്തിലൊരു അഭിപ്രായം പങ്ക് വെച്ചത്.

അതോടൊപ്പം ചിത്രം മികച്ചൊരു ടീം വര്‍ക്ക് ആണെന്നും ടീം വര്‍ക്കില്‍ ഉള്‍പ്പെട്ട എല്ലാവരും തങ്ങളുടെ ഓരോരുത്തരുടെയും വര്‍ക്കുകള്‍ മികച്ചതാക്കി ചെയ്തിട്ടുണ്ട് എന്നും, കൂടാതെ തിരക്കഥ വളരെയധികം മികച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചിത്രത്തിന്റെ ഓരോ രംഗവും താന്‍ ആസ്വദിച്ചാണ് കണ്ടതെന്നും അടുത്ത രംഗത്തിനായി ആകാംഷയോടെ കാത്തിരുന്നു എന്നുകൂടി സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞു.

പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന 'ബാലന്‍' മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി ജൂണ്‍ 19ന് തിയേറ്ററുകളിലെത്താന്‍ തയ്യാറെടുക്കുന്ന വേളയിലാണ് പ്രിയദര്‍ശന്‍ ഇത്തരത്തില്‍ ഒരു അഭിപ്രായം നടത്തിയത്. മഞ്ഞുമ്മല്‍ ബോയ്സിനു ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന 'ബാലന്‍- ദി ബോയ്' എന്ന സിനിമക്ക് ആവേശം സിനിമയുടെ സംവിധായകന്‍ ജിത്തു മാധവന്‍ ആണ് തിരക്കഥയെഴുതിയിരിക്കുന്നത്. കെവിഎന്‍ പ്രൊഡക്ഷന്‍സും തെസ്പിയന്‍ ഫിലിംസും ചേര്‍ന്നാണ് ബാലന്‍ നിര്‍മിച്ചിരിക്കുന്നത്.

പുതുമുഖം ഫര്‍സാന പാലത്തിങ്കലാണ് നായിക. ആദിശേഷന്‍, മുഹമ്മദ് സിനാന്‍, ഡോളി ജൂണ്‍, ജീന്‍ പോള്‍ ലാല്‍, ഗിരീഷ് എ.ഡി, ബീന ആന്റണി എന്നിവരാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജയ് ദേവ്ഗണ്‍, സൂര്യ, നാഗ ചൈതന്യ, രാജ് ബി. ഷെട്ടി എന്നിവരാണ് ചിത്രത്തിന്റെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷാ ട്രെയ്ലര്‍ പതിപ്പുകള്‍ റിലീസ് ചെയ്തത്. കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി മാര്‍ഷേ ഡു ഫിലിമില്‍ പ്രദര്‍ശിപ്പിച്ച ചിത്രവും മികച്ച അഭിപ്രായം നേടിയെടുത്തിട്ടുണ്ട്. സുഷിന്‍ ശ്യാമിന്റെ സംഗീതത്തില്‍ കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ താക്കോല്‍ എന്ന ഗാനത്തിനും മികച്ച വരവേല്‍പ്പാണ് ലഭിക്കുന്നത്.

ഛായാഗ്രഹണം - ഷൈജു ഖാലിദ്, സംഗീതം- സുഷിന്‍ ശ്യാം. എഡിറ്റര്‍- വിവേക് ഹര്‍ഷന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- അജയന്‍ ചാലിശ്ശേരി, കാസ്റ്റിംഗ് ഡയറക്ടര്‍/ എക്സികുട്ടീവ് പ്രൊഡ്യൂസര്‍ - ഗണപതി, വസ്ത്രാലങ്കാരം - സപ്ന കാജാ റാവുത്തര്‍, മേക്കപ്പ്- റോണക്സ് സേവ്യര്‍, ആര്‍ട്ട് ഡയറക്ടര്‍- ഇന്ദുലാല്‍ കാവീട്, ഓഡിയോഗ്രഫി - ഷിജിന്‍ മെല്‍വിന്‍ ഹട്ടന്‍, അഭിഷേക് നായര്‍, അസ്സോസിയേറ്റ് പ്രൊഡ്യൂസേഴ്സ്-സുപ്രീത്, ധവല്‍ ജട്ടാനിയ, പൂജ ഷാ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപക് പരമേശ്വരന്‍, അസ്സോസിയേറ്റ് ഡിറക്ടര്‍സ്- ബിനു ബാലന്‍, എസ് കെ ശ്രീരാഗ്, കളറിസ്റ്റ് - ശ്രീക് വാര്യര്‍, വിഎഫ്എക്സ് - എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍- രോഹിത് കെ സുരേഷ്, പബ്ലിസിറ്റി ഡിസൈന്‍- യെല്ലോ ടൂത്സ്, പിആര്‍ഒ- വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.

 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക