Image

സംസർഗ്ഗം (മാത്യു കോശി, അറ്റ്ലാന്റ)

Published on 17 June, 2026
സംസർഗ്ഗം (മാത്യു കോശി, അറ്റ്ലാന്റ)

ദൈവമില്ലെന്ന വാദത്തിലാർമാദിക്കുന്നവരേറെ!
ദൈവത്തിനായി  വക്കാലത്തേറ്റെടുക്കുന്നവരും!
ദൈവത്തെവിറ്റുകാശാക്കുന്ന ഭക്തർ!
ദൈവങ്ങളായി ചിലർ ബിംബങ്ങളാകുന്നു!

ദൈവങ്ങൾക്കായ് ശത്രുസംഹാരികളേറുന്നു!
ദൈവങ്ങൾക്ക് ജീവൻ കുരുതിയേകുന്നവരും!
ദൈവങ്ങളെ പാർപ്പിക്കുവാൻ മഹാസൗധം തീർക്കുന്നവർ!
ദൈവങ്ങൾക്ക് ജാതിയും മതവും നിർണ്ണയിക്കുവോർ!

ദൈവത്തിനൊരു ശാസ്ത്രം വേണമെന്നു ശഠിക്കുന്നവർ!
ദൈവസ്തുതിയിൽ സ്വയം സ്തുതി തേടുന്നവർ!
മാനവമൗഢ്യങ്ങളിൽ ദൈവം വീണ്ടും ചിരിക്കുന്നു!
സംസർഗ്ഗത്തിനായിമാത്രം തിരുവുള്ളം തുറക്കുന്നു!

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക