
ന്യൂജേഴ്‌സി: ഓൾഡ് ടാപ്പാനിലുള്ള സെന്റ് എഫ്രേം സിറിയക് ഓർത്തഡോക്സ് കത്തീഡ്രലിൽ (St. Ephrem Syriac Orthodox Cathedral) ഈ വർഷത്തെ വാർഷിക പെരുന്നാൾ ജൂൺ 17 ബുധനാഴ്ച മുതൽ ജൂൺ 20 ശനിയാഴ്ച വരെ ഭക്ത്യാദരവുകളോടെ ആഘോഷിക്കുന്നു. ആർച്ചുബിഷപ്പ് മോർ തീത്തോസ് യൽദോ (His Eminence Archbishop Mor Titus Yeldho) മെത്രാപ്പോലീത്തായുടെ മുഖ്യ കാർമികത്വത്തിലാണ് പെരുന്നാൾ ചടങ്ങുകൾ നടക്കുക.
വിശുദ്ധ എഫ്രേമിന്റെ മധ്യസ്ഥതയിൽ അനുഗ്രഹം പ്രാപിക്കാൻ ഏവരെയും കത്തീഡ്രലിലേക്ക് സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. വർഗീസ് പോൾ അറിയിച്ചു.
പെരുന്നാൾ പ്രോഗ്രാം ഷെഡ്യൂൾ:
ജൂൺ 17, ബുധനാഴ്ച: വൈകിട്ട് 6:20-ന് കൊടിയേറ്റ്, 6:30-ന് സന്ധ്യാ പ്രാർത്ഥന, തുടർന്ന് 7:00 മണിക്ക് വിശുദ്ധ കുർബാന.
ജൂൺ 18, വ്യാഴാഴ്ച: വൈകിട്ട് 6:30-ന് സന്ധ്യാ പ്രാർത്ഥന.
ജൂൺ 19, വെള്ളിയാഴ്ച: വൈകിട്ട് 6:30-ന് സന്ധ്യാ പ്രാർത്ഥന, 7:00 മണിക്ക് റവ. ഫാ. വിവേക് അലക്സ് നയിക്കുന്ന സുവിശേഷ പ്രസംഗം. രാത്രി 8:00 മണിക്ക് ഭക്തിനിർഭരമായ റാസ, 8:30-ന് സ്നേഹവിരുന്ന് (Fellowship Meal).
ജൂൺ 20, ശനിയാഴ്ച: രാവിലെ 9:00 മണിക്ക് പ്രഭാത പ്രാർത്ഥന, 9:45-ന് വിശുദ്ധ കുർബാനയും തുടർന്ന് റാസയും നടക്കും.
മുൻവർഷങ്ങളിലെപ്പോലെ 11:45-ന് പെരുന്നാൾ നേർച്ചവിരുന്ന് (Love Feast) ഉണ്ടായിരിക്കുന്നതാണ്. ഉച്ചയ്ക്ക് 1:00 മണിക്ക് കൊടിയിറക്കത്തോടെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കും.
വ്യക്തിഗത പെരുന്നാൾ വിഹിതം (Perunnal Share) 20 ഡോളർ ആയി നിശ്ചയിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് കത്തീഡ്രൽ ഭാരവാഹികളായ വികാരി ഫാ. വർഗീസ് പോൾ (845-536-0378), സെക്രട്ടറി മിസ്റ്റർ ജോബിൻ ഏലിയാസ് (914-479-2931), ട്രഷറർ മിസ്റ്റർ റോയ് പോൾ (914-310-0300) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
കത്തീഡ്രൽ വിലാസം:
236 Old Tappan Road, Old Tappan, New Jersey 07675.