
എസ്സെൻസ് സിയാറ്റിൽ chapterന്റെ ആഭിമുഖ്യത്തിൽ ജൂൺ 27 ശനിയാഴ്ച സിയാറ്റിലിൽ സംഘടിപ്പിക്കുന്ന എസ്സെൻസ് മീറ്റിൽ പങ്കെടുക്കാൻ പ്രശസ്ത അധ്യാപകനും എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ പ്രൊഫ. ടി. ജെ. ജോസഫ് മാഷ് എത്തുന്നു.
കേരള സമൂഹത്തെ ആഴത്തിൽ ചിന്തിപ്പിക്കുകയും നോവിക്കുകയും ചെയ്ത ആത്മകഥയായ “അറ്റ് പോകാത്ത ഓർമ്മകൾ” എന്ന കൃതിയുടെ രചയിതാവായ പ്രൊഫ. ടി. ജെ. ജോസഫ് സാറുമായി സംവദിക്കാനും അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളും ചിന്തകളും നേരിട്ട് കേൾക്കാനുമുള്ള ഒരു അപൂർവ അവസരമാണ് ഈ സംഗമം.
ഈ പരിപാടിയിൽ രണ്ട് പ്രധാന സെഷനുകളായിരിക്കും ഉണ്ടായിരിക്കുക.
സെഷൻ 1: പാനൽ ചർച്ച
പ്രൊഫ. ടി. ജെ. ജോസഫ് സാറിനെതിരെ മതതീവ്രവാദികളുടെ ആക്രമണം നടന്ന കാലഘട്ടത്തിലെ കേരളത്തിലെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ സാഹചര്യങ്ങളെ വിലയിരുത്തുന്നതോടൊപ്പം,
* Freedom of Expression (അഭിപ്രായ സ്വാതന്ത്ര്യം)
* Public Reaction (പൊതുസമൂഹത്തിന്റെ പ്രതികരണം)
* Institutional Responsibility (സ്ഥാപനങ്ങളുടെ ഉത്തരവാദിത്വം)
* Religious Harmony (മത സൗഹാർദ്ദം)
എന്നീ വിഷയങ്ങളെ ആസ്പദമാക്കി വിവിധ മേഖലകളിൽ നിന്നുള്ള Leeza, Binu and Thomas പ്രതിനിധികൾ പങ്കെടുക്കുന്ന പാനൽ ചർച്ച നടക്കുന്നതാണ്.
സെഷൻ 2: Rob Haskell – Prof. T. J. Joseph interview.
സിയാറ്റിലിലെ അമേരിക്കൻ Freethought Communityയിലെ ശ്രദ്ധേയ ശബ്ദവും എഴുത്തുകാരനും മുൻ ക്രിസ്ത്യൻ മിനിസ്റ്ററുമായ Rob Haskell, പ്രൊഫ. ടി. ജെ. ജോസഫ് സാറുമായി നടത്തുന്ന പ്രത്യേക അഭിമുഖ സംഭാഷണമാണ് രണ്ടാം സെഷൻ.
ഈ സംവാദത്തിൽ ജോസഫ് മാഷിന്റെ ജീവിതയാത്ര, നേരിട്ട വെല്ലുവിളികൾ, അതിജീവനത്തിന്റെ കനൽ വഴികൾ എന്നിവയ്‌ക്കൊപ്പം വിശ്വാസം, മതേതരത്വം, അഭിപ്രായ സ്വാതന്ത്ര്യം, മാനവിക മൂല്യങ്ങൾ തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്യപ്പെടും.
തുടർന്ന് പ്രൊഫ. ടി. ജെ. ജോസഫ് മാഷുമായി പ്രേക്ഷകർക്ക് നേരിട്ട് സംവദിക്കാനുള്ള Q&A സെഷനും ഉണ്ടായിരിക്കുന്നതാണ്.
ജാതി, മത, വർഗ്ഗ വിഭാഗീയതകൾക്കും മതതീവ്രവാദത്തിനും സങ്കുചിത ദേശീയ ചിന്തകൾക്കും അതീതമായി സ്വതന്ത്ര ചിന്തയിലും വിശ്വമാനവികതയിലും വിശ്വസിക്കുന്ന എല്ലാ സുഹൃത്തുക്കളെയും — വിശ്വാസികളെയും അവിശ്വാസികളെയും — ഈ ചിന്താസംഗമത്തിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
Venue: Unity of Bellevue
Date: Saturday, June 27
Time: 10:30 AM
Organized by: esSENSE Seattle Chapter.