Image

സമരം ചെയ്തു മാറുമറച്ച കേരളനാരിമാര്‍ക്ക് ഡബിള്‍ ബെല്‍(കുര്യന്‍ പാമ്പാടി)

കുര്യന്‍ പാമ്പാടി Published on 15 June, 2026
സമരം ചെയ്തു മാറുമറച്ച കേരളനാരിമാര്‍ക്ക് ഡബിള്‍ ബെല്‍(കുര്യന്‍ പാമ്പാടി)

മാറുമറയ്ക്കാനും ബ്ലൗസ് ധരിക്കാനും സ്‌കൂളില്‍ പഠിക്കാനും സമരം നടത്തി ജയിച്ച കേരളീയ വനിതകള്‍ക്ക് ഇന്നിതാ സൗജന്യമായി യാത്രചെയ്യാനും അവസരം ഒരുങ്ങി.

സ്ത്രീ സ്വാതന്ത്ര്യത്തിന്റെ കാഹളം എന്നു മുഖ്യമന്ത്രി വി. ഡി. സതീശന്‍ വിശേഷിപ്പിച്ച സൗജന്യ ബസ് യാത്ര കേരളമൊടുനീളം 3200 ഓര്‍ഡിനറി ട്രാന്‍സ്പോര്‍ട് ബസുകളില്‍ ആരംഭിച്ചു.

മധുരപ്രതീക്ഷകള്‍

തുശ്ചമായ വരുമാനത്തില്‍ ജോലിചെയ്തും മല്‍സ്യം വിറ്റും ലോട്ടറികച്ചവടം ചെയ്തും കുടുംബം പുലര്‍ ത്താന്‍ പാടുപെടുന്ന മലയാളി സ്ത്രീകള്‍ക്കു ലാഭിക്കാന്‍ കഴിയുന്ന ഈ വരുമാനം കുടുംബം പുലത്താന്‍ വലിയ സഹായമാകുമെന്നുറപ്പാണ്.

എല്ലാബസുകളിലും സൗജന്യ യാത്ര നല്‍കുമെന്ന് വാഗ്ദാനം നല്‍കി സ്ത്രീ വോട്ടര്‍മാരെ കബളിപ്പിച്ചുവെ
ന്നാക്ഷേപിച്ച്  ഇടതു പക്ഷവും തീവ്ര വലതുപക്ഷവും ഉദ്ഘാടനച്ചടങ്ങുകളില്‍ ബഹിഷ്‌ക്കരിച്ചെങ്കിലും കേരളം അത് ഗൗനിച്ചതായി കണ്ടില്ല.

ട്രാന്‍സ്പോര്‍ട് സെക്രട്ടറി ടി.വി. അനുപമ

നൂറ്റിപ്പത്തു വര്‍ഷം  മുമ്പ്ശ്രീചിത്തിരതിരുനാള്‍  മഹാരാജാവിന്റെ കാലത്ത് 33 ബസുകളുമായി ആരംഭിച്ച പൊതുഗതാഗത സംവിധാനം വളര്‍ന്നു വലുതായി കേരളത്തിന്റെ അഭിമാനമായി മാറിയ കഥ മുഖ്യമന്ത്രി വിവരിച്ചു.

സ്ത്രീശക്തീകരണത്തിന്റെ ഭാഗമായി ലഭിക്കുന്ന വരുമാനം കുടുംബത്തിന് വേണ്ടി ചെലവഴിക്കുക വഴി സമൂഹത്തിലേക്കു തിരികെ വരും.  സാമൂഹ്യ, സാമ്പത്തിക രംഗത്ത് അത് വിപ്ലവകരമായ ഉണര്‍വ് സൃഷ്ട്ടിക്കും.

നടി പ്രവീണ ബസ് യാത്രക്കിടയില്‍

പ്രൈവറ്റ് ബസുകള്‍ക്കു ഇതുമൂലം നഷ്ട്ടം ഉണ്ടാകുമെന്ന ഭീതി അസ്ഥാനത്താണ്. അവരും പൊതു ഗതാഗതത്തിന്റെ അവിഭാജ്യ ഘടകം ആണ്. അവരെയും സര്‍ക്കാര്‍ ചേര്‍ത്തുപിടിക്കുമെന്നു മുഖ്യമന്ത്രി ഉറപ്പു നല്‍കി.

സ്ത്രീകള്‍ക്കും പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കും ട്രാന്‍സ് ജന്‍ഡറുകള്‍ക്കും സൗജന്യ യാത്ര ഉറപ്പാക്കിയിട്ടുണ്ട്. ടിക്കറ്റ് എടുക്കണം. പണം കൊടുക്കേണ്ടതില്ല. എന്നാല്‍  ടിക്കറ്റ് എടുക്കാത്തവര്‍ക്കു അഞ്ഞൂറ് രൂപ പിഴ നല്‍കേണ്ടി വരും.

മന്ത്രി ബിന്ദു കൃഷ്ണ, , പ്രേമചന്ദ്രന്‍ എംപി

കേരളത്തിലെ എല്ലാ ജില്ലാ തലസ്ഥാനങ്ങളിലും പ്രിയദര്‍ശിനി പദ്ധതിയുടെ ഉദ്ഘാടനം  നടന്നു. ലഡു , പായസ വിതരണങ്ങള്‍ കൊണ്ട് ജനം പദ്ധതി ആഘോഷിക്കുക തന്നെ ചെയ്തു.

ആദ്യ ടിക്കറ്റു കീറി  ഉദ്ഘാടനം

തമ്പാന്നൂരിലെ ആധനിക കെഎസ്ആര്‍ടിസി ആസ്ഥാനത്തു  നടന്ന സംസ്ഥാന തല  ഉദ്ഘാടനച്ചടങ്ങു  സ്ത്രീ കേന്ദ്രീകൃതം ആയിരുന്നു. ട്രാന്‍സ്പോര്‍ട് മന്ത്രി സി. പി. ജോണിനോടൊപ്പം മന്ത്രി കെ. എ. തുളസിയും ട്രാന്‍സ്‌പോര്‍ട് വകുപ്പ് സെക്രട്ടറി ടി. വി. അനുപമയും പ്രസംഗിച്ചു.  

ജയകുമാരി ആദ്യബസിന്റെ കണ്ടക്ടര്‍

മന്ത്രിമാര്‍  സെക്രട്ടേറിയറ്റില്‍ യാത്ര അവസാനിപ്പിച്ചു. ആദ്യബസ് അവിടെനിന്നു 27 കിമീ അകലെയുള്ള പെരുമാതുറയിലേക്കു യാത്ര തുടര്‍ന്നു. കേരളത്തില്‍ ആദ്യമായി പിഎസ്സി വഴി ഡ്രൈവറായി ജോലി നേടിയ വനിത ഷീലയായിരുന്നു സാരഥി. കണ്ടക്ടര്‍ ജയകുമാരിയും.

പിഎസ്സി വഴി വന്ന ഷീല ആദ്യ ബസിന്റെ സാരഥി

ട്രാന്‍സ്പോര്‍ട് ബസുകള്‍ കുറവായ മലബാറില്‍ സൗജന്യ യാത്രയുടെ പ്രയോജനം കുറവായിരിക്കും. ആകെ പതിനായിരത്തോളം ബസ് ഓടിക്കുന്ന പ്രൈവറ്റ് മേഖലക്കാണ് മലബാറില്‍ ആധിപത്യം. അവിടെ കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍ ഏര്‍പ്പെടുത്തണമെന്ന് മുറവിളി തുടങ്ങിയിട്ടുണ്ട്.

കൊച്ചിയിലെ യാത്രക്കാരി ഉമ തോമസ്

മാതൃഭൂമി ചാനല്‍ ഏര്‍പ്പെടുത്തിയ ബസില്‍ യാത്രക്കെത്തിയ നടി പ്രവീണ ചങ്ങനാശ്ശേരിയില്‍ അച്ഛന്‍ പ്രൊഫസര്‍ എന്‍ രാമചന്ദ്രന്‍ പിള്ളയുടെ കൂടെ കോളജില്‍ പോകുമ്പോള്‍ ട്രാന്‍സ്പോര്‍ട് ബസില്‍ യാത ചെയ്യാറുണ്ടായിരുന്നുവെന്നു അനുസ്മരിച്ചു. 'ഇത് സ്ത്രീകളുടെ സ്വന്തന്ത്ര്യ പ്രഖ്യാപനമാണ്,' അവര്‍ പറഞ്ഞു.

തിരുവന്തപുരത്തെ കെഎസ്ആര്‍ടിസി സ്റ്റേഷന്‍

ചിത്രങ്ങള്‍

1. പ്രിയദര്‍ശിനിയില്‍ കന്നിയാത്ര, വി.ഡി.  സതീശന്‍, സിപി ജോണ്‍ 

Join WhatsApp News
Jayan varghese 2026-06-15 13:05:54
ജനങ്ങൾക്ക്, അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കേണ്ടത് ഒരു ജനകീയ സർക്കാരിന്റെ പ്രാഥമിക ചുമതലയാണ്. അത് കണ്ടമാനം ആഘോഷിച്ച് കൊളമാക്കല്ലേ സതീശൻ സർക്കാരേ ? ഒരു ജനതയ്ക്ക് സൗജന്യ പാർപ്പിടവും സൗജന്യ ചികിത്സയും ലഭ്യമാക്കാൻ സാധിച്ചാൽ മറ്റു പുരോഗതികൾ പുറകേ വന്നു കൊള്ളും. ഇതിനായി രാജ്യത്തെ കറൻസിയിൽ ഒരു ശതമാശനം മുതൽ അഞ്ചു ശതമാശനം വരെ പ്രത്യേക നികുതി ചുമത്തിയാലും ജനങ്ങൾ സന്തോഷത്തോടെ സഹകരിക്കും. കയ്യിട്ടു വാരാതെ കാര്യം നടക്കും എന്ന് അവർക്കു ഉറപ്പുണ്ടായാൽ മതി. ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക