Image

ഗുണിച്ചു ഹരിച്ച് ( കവിത : ഷീജ അരീക്കൽ )

Published on 13 June, 2026
ഗുണിച്ചു ഹരിച്ച് ( കവിത : ഷീജ അരീക്കൽ )

ഇരുപത്തിനാലു 

മണിക്കൂറിനെ

അറുപത് മിനുട്ടു കൊണ്ട് 

ഗുണിച്ച്,

അറുപത് സെക്കൻ്റു കൊണ്ട്

ഹരിച്ച്,

ശിഷ്ടം സങ്കീർണ്ണതയെന്ന്

കവിതയിലെ 

ഒരു മാന്ത്രികൻ..!

കേട്ടവരിൽ ചിലരെല്ലാം

ഗംഭീരം എന്നു പറഞ്ഞ് 

അയാൾക്ക്

കൈ കൊടുത്തു...

മറ്റു ചിലർ കൈയ്യടിച്ചു...

എനിയ്ക്കൊന്നും മനസ്സിലായില്ല...

ഞാനൊരു വൃത്തത്തിനകത്തു

പെട്ടതു പോലെ

ഓടിക്കൊണ്ടിരുന്നു...

തുടക്കവും ഒടുക്കവുമൊന്നും

മനസ്സിലാവാതെ...

Join WhatsApp News
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-06-14 05:19:33
💥🔥പോരാ അരീക്കലേ, തീരെ പോരാല്ലോ... ഒരു ബാലരമ കവിത പോലെ.... ഷീജ 8B - യിൽ അല്ലല്ലോ അല്ലേ?? നൂറിൽ / 18. അത്രയേ ഒള്ളൂ...... റെജിസ് 🔆
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക