Image

ഐഒസി (യുകെ കേരള ചാപ്റ്റര്‍) ഈസ്റ്റ് ലണ്ടന്‍ യൂണിറ്റ് സംഘടിപ്പിച്ച സലിം കുമാര്‍ അനുസ്മരണവും കെപിസിസി ജനറല്‍ സെക്രെട്ടറി സൈമണ്‍ അലക്‌സ് പങ്കെടുത്ത മുഖാമുഖം പരിപാടിയും ശ്രദ്ധേയമായി.

റജി നന്തികാട്ട് ( പി ആര്‍ ഒ., ഐഒസി ഈസ്റ്റ് ലണ്ടന്‍ യൂണിറ്റ് ) Published on 11 June, 2026
ഐഒസി (യുകെ  കേരള ചാപ്റ്റര്‍)  ഈസ്റ്റ് ലണ്ടന്‍ യൂണിറ്റ് സംഘടിപ്പിച്ച സലിം കുമാര്‍ അനുസ്മരണവും കെപിസിസി ജനറല്‍ സെക്രെട്ടറി സൈമണ്‍ അലക്‌സ് പങ്കെടുത്ത മുഖാമുഖം പരിപാടിയും ശ്രദ്ധേയമായി.

ലണ്ടന്‍ : ഐഒസി ( യുകെ ) കേരള ചാപ്റ്റര്‍ ഈസ്റ്റ് ലണ്ടന്‍ യൂണിറ്റ് കെപിസിസി ജനറല്‍ സെക്രെട്ടറി അഡ്വ. സൈമണ്‍ അലക്‌സ് പങ്കെടുത്ത മുഖാമുഖം  പ്രോഗ്രാമും സലിം കുമാര്‍ അനുസ്മരണവും നടത്തി. 2026 ജൂണ്‍ 9 ആം തീയതി വൈകുന്നേരം 7 മണിക്ക് ഈസ്റ്റ് ഹാം നാടന്‍ സ്പൈസി റസ്റ്ററന്റില്‍ നടത്തിയ പ്രോഗ്രാമില്‍ ഐഒസി യുടെ ദേശീയ നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പേര്‍  പങ്കെടുത്തു. ഐഒസി (യുകെ ) ഈസ്റ്റ് ലണ്ടന്‍ യൂണിറ്റ് സംഘടിപ്പിച്ച പരിപാടിയില്‍ ഈസ്റ്റ് ലണ്ടന്‍ യൂണിറ്റ് പ്രസിഡണ്ട് ഷൈനു മാത്യു അധ്യക്ഷത വഹിച്ചു. ഈസ്റ്റ് ലണ്ടന്‍ യൂണിറ്റ് ജനറല്‍ സെക്രെട്ടറി റജി നന്തികാട്ട് സ്വാഗത പ്രസംഗം നടത്തി.  ഈസ്റ്റ് ലണ്ടന്‍ യൂണിറ്റ് വൈസ് പ്രസിഡണ്ട്  എബ്രഹാം വാഴൂര്‍ മുഖ്യാഥിതിയെ  ബൊക്കെ നല്‍കി സ്വീകരിച്ചു.

ഐഒസി (യുകെ ) കേരള ചാപ്റ്റര്‍ പ്രസിഡന്റ് സുജു ഡാനിയേല്‍, ഐഒസി (യുകെ ) കേരള ചാപ്റ്റര്‍ ജനറല്‍ സെക്രെട്ടറി അഷ്റഫ് അബ്ദുള്ള, ഐഒസി (യുകെ ) കേരള ചാപ്റ്റര്‍  വൈസ് പ്രസിഡണ്ട്മാരായ അപ്പ ഗഫൂര്‍,  റോണി, ഐഒസി (യുകെ ) കേരള ചാപ്റ്റര്‍  യൂത്ത് പ്രസിഡണ്ട് എഫ്രേം സാം,  ബേബിക്കുട്ടി, പ്രസാദ് കൊച്ചുവിള, എന്നിവര്‍  ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

കേരള മുഖ്യമന്ത്രി വി ഡി സതീശന്‍ എഴുതിയ ആദം നീ എവിടെ ആകുന്നു എന്ന പുസ്തകത്തിന്റെ യുകെയിലെ ആദ്യ വില്പന അഡ്വ. സൈമണ്‍ അലക്‌സ് ഐഒസി (യുകെ ) ഈസ്റ്റ് ലണ്ടന്‍ യൂണിറ്റ് വൈസ് പ്രസിഡന്റ് ഷിജന്‍  ജോസിന് പുസ്തകത്തിന്റെ കോപ്പി നല്‍കി നിര്‍വഹിച്ചു.

ഐഒസി (യുകെ ) കേരള ചാപ്റ്റര്‍ പിആര്‍ഒ  അജി ജോര്‍ജ്ജ്  മുഖ്യ അതിഥിയെ സദസിന് പരിചയപ്പെടുത്തി സംസാരിച്ചു. പിന്നീട് മുഖ്യാതിഥി അഡ്വ. സൈമണ്‍ അലക്‌സ്തന്റെ മുഖ്യ പ്രഭാഷണത്തില്‍ കഴിഞ്ഞ പത്തു വര്‍ഷം കേരളത്തിലെ കോണ്‍ഗ്രെസ് പ്രവര്‍ത്തകര്‍ എല്‍ഡിഎഫ് സര്‍ക്കാരില്‍ നിന്നും നേരിട്ട്  കൊടിയ നിയമ ലംഘനങ്ങള്‍ വിവരിച്ചു. സാമ്പത്തികമായും ഭരണപരമായ പിടിപ്പുകേടുകള്‍ കൊണ്ടും കേരളം കണ്ടത്  കേരളത്തിലെ സമസ്ത മേഖലകളും തകര്‍ന്ന അവസ്ഥയാണ്. പുതിയ സര്‍ക്കാര്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരും. അവിടെ ഐഒസി പോലുള്ള സംഘടനകള്‍ക്ക് വലിയ റോള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

പിന്നീട് മീറ്റിംഗില്‍ പങ്കെടുത്തവര്‍ പറഞ്ഞ തങ്ങളുടെ ആവശ്യങ്ങള്‍ അഡ്വ. സൈമണ്‍ അലക്‌സ്  ശ്രദ്ധയോടെ കേള്‍ക്കുകയും മറുപടി പറയുകയും ചെയ്തു. യൂണിറ്റ് ജനറല്‍ സെക്രെട്ടറി ഹിര്‍ഷാം ഇര്‍ഷാദ് നന്ദി പ്രകാശനം നടത്തി.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക