
കൊച്ചി: നടി അന്‍സിബയ്‌ക്കെതിരെ ഗുരുതര ആരോപങ്ങളുമായി നടി ലക്ഷ്മിപ്രിയ. അന്‍സിബയുടെ പരാതിക്കു പിന്നില്‍ മത വര്‍ഗീയവാദികള്‍. താന്‍ തൃപ്പൂണിത്തുറ വനിതാ സ്‌റ്റേഷനില്‍ നല്‍കിയ പരാതി വലിയ കാര്യ ഗൗരവമുള്ളതല്ല. ജനുവരി 30ന് കഴിഞ്ഞുപോയ ഒരു സംഭവം മേയ് മാസത്തില്‍ പൊക്കിക്കൊണ്ടുവന്ന് കേരളത്തിന്റെ പൊതുസമൂഹം ചര്‍ച്ചയാക്കുന്ന വിധത്തില്‍ ആക്കിയതില്‍ വലിയ അജണ്ടയുണ്ട്. അഡ്വ.കൃഷ്ണരാജ് മുഖേന അന്‍സിബയ്‌ക്കെതിരെ 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് നല്‍കുമെന്നും ലക്ഷ്മിപ്രിയ പറഞ്ഞു.
തന്റെ ഫോണിലേക്ക് അയച്ച ഒരു സംഭവത്തില്‍ രണ്ട് മിനിറ്റില്‍ പറഞ്ഞുതീര്‍ക്കാവുന്ന വിഷയമാണ് ഇത്രയധികം ചര്‍ച്ചയാക്കിയത്. വെണ്ണല മഹാദേവ ക്ഷേത്രത്തിന്റെ ഫണ്ട് സ്വീകരിച്ചുവെ്ന്ന് പറഞ്ഞാണ് പ്രശ്‌നം തുടങ്ങിയത്. ഒരു മതചിഹ്നം അവിടെ വരാന്‍ പാടില്ലെന്ന് പറഞ്ഞാണ് പ്രശ്‌നം ഉണ്ടാക്കിയത്. സിനിമാ സംഘടനയായ അമ്മയ്ക്ക് എന്ത് മതം എന്ത് ജാതി. ആര് ഫണ്ട് തന്നാലും സ്വീകരിക്കും. വൈറ്റ് മണി ആയിരിക്കണം എന്നു മാത്രം. അമ്മയിലെ നിര്‍ദ്ധനരായ അംഗങ്ങള്‍ക്ക് വൈദ്യ സഹായത്തിനും മരുന്ന് വാങ്ങുന്നതിനുമുള്ള സഞ്ജീവനി എന്ന പദ്ധതിയിലേക്ക് വെണ്ണല ക്ഷേത്രത്തില്‍ നിന്ന് ഫണ്ട് വാങ്ങിയതെന്നും ലക്ഷ്മിപ്രിയ പറഞ്ഞു.
തന്റെ ഭര്‍ത്താവുമായി അന്‍സിബ സംസാരിച്ചതിന്റെ റെക്കോര്‍ഡ് എല്ലാം തെളിവായുണ്ട്. തന്റെ പത്തുവയസ്സുള്ള മകളെ വരെ അന്‍സിബ അധിക്ഷേപിച്ചുവെന്നും ലക്ഷ്മിപ്രിയ പറഞ്ഞു.