
കൊച്ചി: നടി അന്‍സിബ നടി ലക്ഷ്മിപ്രിയക്കും തൃപ്പൂണിത്തുറ വനിത എസ്.ഐക്കുമെതിരെ നല്‍കിയ പരാതിയില്‍ കഴമ്പില്ലെന്ന് പോലീസ്. തൃപ്പൂണിത്തുറ സ്റ്റേഷനിലെ വനിത എസ്.ഐ രേഷ്മ അന്‍സിബയോട് മോശമായി പെരുമാറിയിട്ടില്ലെന്നും വിവരങ്ങള്‍ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്നും പോലീസ് റിപ്പോര്‍ട്ട്. പരാതിയില്‍ കേസെടുക്കാനാകില്ലെന്ന് ചൂണ്ടിക്കാണിച്ച് തൃക്കാക്കര എ.സി.പി, കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. അതേസമയം അന്‍സിബക്കെതിരായ ലക്ഷ്മിപ്രിയയുടെ കേസിലും കഴമ്പില്ലെന്ന് പോലീസ് വ്യക്തമാക്കുന്നു.
നടി ലക്ഷ്മിപ്രിയയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്‍സിബയെ വിളിച്ചു വരുത്തി. ഒരു മണിക്കൂര്‍ മാത്രമാണ് പോലീസ് സംസാരിച്ചത്. പിന്നാലെ പരാതി ഒത്തുതീര്‍പ്പാക്കി വിട്ടു. അന്‍സിബയുടെ പരാതിയില്‍ നിയമം ഉപയോഗിച്ച് ഇടപെടേണ്ട സാഹചര്യമില്ലെന്നും തൃപ്പൂണിത്തുറ സ്റ്റേഷനിലെ സിസിടിവിയടക്കം പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നതെന്നും പോലീസ് വ്യക്തമാക്കുന്നു. കൂടാതെ തൃപ്പൂണിത്തുറ സ്റ്റേഷനിലെ വനിത എസ്.ഐ. നല്ല ട്രാക്ക് റെക്കോഡുള്ള ഒരു ഉദ്യോഗസ്ഥയാണെന്നും അവര്‍ അത്തരത്തില്‍ പെരുമാറില്ലെന്നും പോലീസ് പറയുന്നു.
അതേസമയം തന്റെ പരാതിയില്‍ പോലീസ് കൃത്യമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ താന്‍ കോടതിയിലേക്കടക്കം പോകുമെന്നും അന്‍സിബ നേരത്തെ വ്യക്തമാക്കി. നടി ലക്ഷ്മിപ്രിയയുടെ വ്യാജ പരാതിയുടെ അടിസ്ഥാനത്തില്‍ തന്നെ സ്റ്റേഷനില്‍ വിളിച്ചുവരുത്തുകയും മൂന്ന് മണിക്കൂര്‍ പിടിച്ചിരുത്തി മാനസികമായി പീഡിപ്പിച്ചെന്നാണ് അന്‍സിബയുടെ പരാതി.
സ്റ്റേഷനില്‍വെച്ച് ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തു. കുറ്റവാളിയോടെന്ന പോലെയാണ് തന്നോട് പെരുമാറിയതെന്നും അന്‍സിബ ആരോപിച്ചു. വ്യാജപരാതിയില്‍ തന്നെ വിളിച്ചുവരുത്തി അപമാനിക്കുകയായിരുന്നു. മറ്റ് പോലീസുകാരുടെ മുന്നില്‍വെച്ചാണ് തന്നെ അപമാനിച്ചതെന്നും അതില്‍ തനിക്ക് മാനഹാനിയുണ്ടായെന്നും കാണി
ച്ച് മുഖ്യമന്ത്രി വി.ഡി. സതീശനാണ് അന്‍സിബ പരാതിനല്‍കിയത്.