Image

നടന്‍ സലിംകുമാറിന്റെ വിയോഗം: ഡാലസ് മലയാളി അസോസിയേഷന്‍ അനുശോചിച്ചു

ബിനോയി സെബാസ്റ്റ്യന്‍ Published on 09 June, 2026
നടന്‍ സലിംകുമാറിന്റെ വിയോഗം: ഡാലസ് മലയാളി അസോസിയേഷന്‍ അനുശോചിച്ചു

ഡാലസ്: നടനും സംവിധായകനും പൊളിറ്റിക്കല്‍ സറ്റയറിസ്റ്റുും കലാപ്രതിഭയുമായിരുന്ന സലിംകുമാറിന്റെ ദേഹവിയോഗത്തില്‍ ഡാലസ് മലയാളി അസോസിയേഷനും നോര്‍ത്ത് ടെക്‌സസ് മലയാളി അസോസിയേഷനും സംയുക്തമായി ചേര്‍ന്ന യോഗം അനുശോചനം രേഖപ്പെടുത്തി.

മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാര ജേതാവ്, സിനിമാ നടന്‍, മിമിക്രി ആര്‍ട്ടിസ്റ്റ്, അനുവാചകരെ ആവോളം ചിരിപ്പിക്കുന്ന ഒരു ഹാസസാമ്രാട്ട്, തുടങ്ങിയ നിലകളില്‍ പ്രശസ്തനായിരുന്നെങ്കിലും അദേഹത്തിന്റെ രാഷ്ട്രീയപരവും ധാര്‍മ്മീകപരവുമായ പ്രതിബദ്ധതയും കൂസലില്ലായ്മയും അനുകരണീമാണെന്ന് ഡാലസ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ ജൂഡി ജോസ് അഭിപ്രായപ്പെട്ടു.

സമൂഹത്തിന്റെ താഴ്ത്തട്ടില്‍ നിന്നും സ്വപ്രയത്‌നം കൊണ്ടും ശരിയായ ജീവിതനിരീക്ഷണം കൊണ്ടും ആരാലും ആദരിപ്പെടുന്ന തലങ്ങളിലേക്ക് ഉയര്‍ന്നു വന്ന വിസ്മരിക്കാനാവാത്ത ഒരു കലാപ്രതിഭയായിരുന്നു മലയാളത്തിന്റെ സ്വന്തം സലിംകുമാറെന്ന് മലയാള സിനിമാ നിര്‍മ്മാതാവും ഫോമാ സൗത്ത് വെസ്റ്റ് റീജിയന്‍ പ്രസിഡന്റുമായ ബിജു ലോസണ്‍ പറഞ്ഞു.

മനുഷ്യനെ തിരിച്ചറിയുന്ന ലളിത മനസിന്റെ ഉടമയായിരുന്ന സലിംകുമാര്‍ എന്നും സ്‌നേഹവും സഹകരണവും സഹായവും തേടിയിരുന്ന സഹമനുഷ്യര്‍ക്കൊപ്പം ജീവിച്ചു. മലയാളം ഉള്ളിടത്തോളം അദേഹം എന്നും ഓര്‍മ്മിക്കപ്പെടുമെന്ന് നോര്‍ത്ത് ടെക്‌സസ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ഷാജി അലപ്പാട്ട് പറഞ്ഞു. അദേഹത്തിന്റെ വാക്യങ്ങളും സരസവാചക്യങ്ങളും എക്കാലവും ഹൃദയത്തില്‍ സുക്ഷിക്കുമെന്നും  അദേഹം പറഞ്ഞു. 
ഡാലസ് മലയാളി അസോസിയേഷന്‍ ഹാളില്‍ ചേര്‍ന്ന അനുശോചനയോഗത്തില്‍ സമൂഹത്തിന്റെ വിവിധ തുറകളിലെ ആളുകള്‍ പങ്കെടുത്തു.

 

 

Join WhatsApp News
സലിം കുമാർ 2026-06-10 03:25:41
ഞാൻ എന്ത് തേങ്ങയാണാവോ അമേരിക്കൻ മലയാളികൾക്ക് വേണ്ടി ചെയ്തത്? ഒരു മരണം വരാൻ കാത്തിരിക്കുന്നത് പോലെയാണ് ഒരു വാർത്ത ജനിപ്പിക്കാൻ അമേരിക്കയിലെ ചില അസ്സോസിയേഷനുകളെങ്കിലും പ്രവർത്തിക്കുന്നത് എന്ന് ഇതൊക്കെ കണ്ടാൽ തോന്നിപോകുന്നു . ഒരു പക്ഷെ ഇതൊക്കെ എന്റെ തോന്നലാവാം . ..
®️റെജീസ് നെടുങ്ങാ ഡ ppally💥 2026-06-10 04:58:19
💥🔥ഒന്ന് ഒറക്കെ ചൊമച്ചാലോ, തുമ്മിയാലോ മിനിമം 10 പടങ്ങളെങ്കിലും emalayalee-യിൽ Post ചെയ്യുന്ന ഈ "ഡാളസ് മലയാളി അസോസിയേഷൻ", എന്തു കൊണ്ട് സമൂഹത്തിന്റെ വിവിധ തുറകളിലെ പ്രമുഖർ പങ്കെടുത്ത ഈ അനുശോചന യോഗത്തിന്റെ പടങ്ങൾ നാളും തീയതിയും സ്ഥലവും ചേർത്ത് Post ചെയ്തില്ലാ???? അതോ കോൺഫറൻസ് call മീറ്റിംഗ് ആയിരുന്നോ?? പക്ഷേ അങ്ങനല്ലല്ലോ എഴുതിയിരിക്കുന്നത്, offline എന്നല്ലേ???? റെജിസ്🔆
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക