
കോഴിക്കോട് : ഗൾഫിൽ സ്കൂൾ വേനലവധി ആരംഭിക്കുന്ന സാഹചര്യത്തിൽ കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തിയത് വിമാന കമ്പനികൾ ഉടൻ പിൻവലിക്കണമെന്ന് പ്രവാസി വെൽ ഫെയർ ഫോറം ജില്ലാ എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു.
ഗൾഫ് മേഖലയിലെ യുദ്ധ ഭീതി പ്രവാസികളെ ആശങ്ക യിലാക്കിയ ഈ സന്ദർഭത്തിൽ ഇത്തരം ചൂഷണം അവസാനിപ്പിക്കണം. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടണം. കേരള ബജറ്റ് എയർലൈൻസ് സാധ്യത പുതിയ സർക്കാർ പഠിക്കണം. മലയാളി പ്രവാസികളുടെ യാത്ര ദുരിതം പരിഹരിക്കാൻ സർക്കാർ തലത്തിൽ ഇടപെടൽ ഉണ്ടാകണമെന്ന് യോഗം അഭ്യർത്ഥിച്ചു.
ജില്ലാ പ്രസിഡന്റ് കെ. സലാഹുദ്ധീൻ അധ്യക്ഷത വഹിച്ചു.
ട്രഷറർ അബ്ദുൽ ഗഫൂർ കിണാശ്ശേരി പ്രമേയം അവതരിപ്പിച്ചു.സെക്രട്ടറി അബ്ബാസ് മലയിൽ സ്വാഗതവും, ജോയിന്റ് സെക്രട്ടറി സ്വാലിഹ അന്നശ്ശേരി നന്ദിയും പറഞ്ഞു.