Image

ഫോമായുടെ 20-ാം വാര്‍ഷികത്തില്‍ കേരളത്തിലെ നിര്‍ധനര്‍ക്ക് 20 വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്ന് 'ടീം വോയ്‌സ് ഓഫ് ഫോമാ'

എ.എസ് ശ്രീകുമാര്‍ Published on 08 June, 2026
ഫോമായുടെ 20-ാം വാര്‍ഷികത്തില്‍ കേരളത്തിലെ നിര്‍ധനര്‍ക്ക്  20 വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്ന് 'ടീം വോയ്‌സ് ഓഫ് ഫോമാ'

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ ഫെഡറേഷനായ ഫോമാ അതിന്റെ പിറവിയുടെ 20-ാം വാര്‍ഷികം ആഘോഷിക്കുന്ന 2028-ല്‍ കേരളത്തിലെ ഏറ്റവും നിര്‍ധനരായ 20 കുടുംബങ്ങളെ കണ്ടെത്തി അവര്‍ക്ക് വീട് നിര്‍മിച്ച് നല്‍കുമെന്ന് ടീം വോയ്‌സ് ഓഫ് ഫോമാ' പ്രഖ്യാപിച്ചു. ഇതില്‍ ഒരു വീട് തങ്ങളുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ ചേര്‍ന്ന് സ്വന്തം നിലയില്‍ നിര്‍മിക്കുമെന്ന് ഫോമായുടെ 2026-2028 കാലയളവിലേക്കുള്ള ഭരണസമിതി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ടീം വോയ്‌സ് ഓഫ് ഫോമാ'യുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി പിജു തോണിക്കടവില്‍ അറിയിച്ചു. അതുപോലെ ഫോമയെ ശക്തമാക്കാന്‍ 'ടീം വോയ്‌സ് ഓഫ് ഫോമാ', സീനിയര്‍ സിറ്റിസണ്‍സിനും യുവതലമുറയ്ക്കും കൂടുതല്‍ പ്രാതിനിധ്യം നല്‍കി പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി കുടക്കീഴിലുള്ള സംഘടനയായ  'ടീം വോയ്‌സ് ഓഫ് ഫോമാ' സംഘടനയുടെ ഭാവി വളര്‍ച്ച ലക്ഷ്യമാക്കി നൂതന പദ്ധതികള്‍ പ്രഖ്യാപിച്ചു. ഫോമയുടെ വളര്‍ച്ചയ്ക്കും അടിത്തറ പാകുന്നതിനും നിര്‍ണായക പങ്കുവഹിച്ച മുതിര്‍ന്ന തലമുറയെയും പുതിയ തലമുറയെയും ഒരുപോലെ സംഘടനയുമായി കൂടുതല്‍ അടുപ്പിക്കുകയാണ് ഈ പദ്ധതികളുടെ സുപ്രധാന ലക്ഷ്യം.

ഫോമയുടെ സ്ഥാപക പ്രവര്‍ത്തകരും ആദ്യകാല നേതാക്കളും സംഘടനയുടെ വളര്‍ച്ചയ്ക്കായി വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച സീനിയര്‍ സിറ്റിസണ്‍സുമാണ് ഇന്നത്തെ ഫോമയുടെ ശക്തമായ അടിത്തറ. എന്നാല്‍ പുതിയ തലമുറയിലെ പലര്‍ക്കും ഇവരെക്കുറിച്ചുള്ള അറിവ് പരിമിതമാണെന്ന തിരിച്ചറിവില്‍ നിന്നാണ് മുതിര്‍ന്നവര്‍ക്കായി പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിച്ചതെന്ന് ടീം വോയ്‌സ് ഓഫ് ഫോമായ്ക്ക് നേതൃത്വം നല്‍കുന്ന പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ബിജു തോണിക്കടവില്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി അറുപത് വയസ്സിന് മുകളിലുള്ള സീനിയര്‍ സിറ്റിസണ്‍സിനെ ഒരുമിപ്പിച്ച് എല്ലാ മാസവും ഓണ്‍ലൈന്‍ സൂം മീറ്റിംഗുകള്‍ സംഘടിപ്പിക്കും. അമേരിക്കയിലെയും കാനഡയിലെയും വിവിധ സംസ്ഥാനങ്ങളില്‍ താമസിക്കുന്ന മലയാളി മുതിര്‍ന്ന പൗരന്മാര്‍ക്ക് പരസ്പരം ആശയവിനിമയം നടത്താനും സൗഹൃദങ്ങള്‍ പുതുക്കാനും ഈ വേദി അവസരമൊരുക്കും.

സീനിയര്‍ സിറ്റിസണ്‍സിന്റെ ശാരീരികവും മാനസികവുമായ ആരോഗ്യ സംരക്ഷണത്തിന് പ്രത്യേക പ്രാധാന്യം നല്‍കുന്ന പരിപാടികളാണ് ടീം വോയ്‌സ് ഓഫ് ഫോമാ ആസൂത്രണം ചെയ്യുന്നത്. യോഗ പരിശീലന ക്ലാസുകള്‍, ആരോഗ്യ ബോധവല്‍ക്കരണ സെഷനുകള്‍, സംഗീത-കലാപരിപാടികള്‍, ഹാസ്യവിരുന്നുകള്‍, സാഹിത്യ-സാംസ്‌കാരിക ചര്‍ച്ചകള്‍ തുടങ്ങിയവ എല്ലാ മാസവും നടക്കുന്ന സൂം മീറ്റിംഗുകളുടെ ഭാഗമായി സംഘടിപ്പിക്കും. പ്രമുഖ സാമൂഹിക പ്രവര്‍ത്തകയും സംഘാടകയും ആരോഗ്യ വിദഗ്ധയുമായ ഡോ. മഞ്ജു പിള്ളയുടെ  നേതൃത്വത്തില്‍ വിവിധ മെഡിക്കല്‍ മേഖലകളിലെ വിദഗ്ധ ഡോക്ടര്‍മാര്‍ പങ്കെടുക്കുന്ന ആരോഗ്യ സംവാദങ്ങളും സംഘടിപ്പിക്കും. പ്രായാധിക്യവുമായി ബന്ധപ്പെട്ട രോഗങ്ങള്‍, ജീവിതശൈലി ക്രമീകരണങ്ങള്‍, മാനസികാരോഗ്യം, പോഷകാഹാരം, വ്യായാമം, മരുന്നുകളുടെ ശരിയായ ഉപയോഗം തുടങ്ങിയ വിഷയങ്ങളില്‍ ഡോക്ടര്‍മാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും. സീനിയര്‍ സിറ്റിസണ്‍സിന് ആവശ്യമായ ആരോഗ്യ ഉപദേശങ്ങളും സംശയനിവാരണവും ഈ വേദിയിലൂടെ ലഭ്യമാക്കാനാണ് പദ്ധതി.

അതേസമയം, യുവതലമുറയെ ഫോമയുടെ പ്രവര്‍ത്തനങ്ങളിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നതിനും അവരുടെ കഴിവുകള്‍ അംഗീകരിക്കുന്നതിനുമായി പ്രത്യേക പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. ഫോമാ അംഗസംഘടനകളിലെ വിദ്യാര്‍ത്ഥികളില്‍ അക്കാദമിക് രംഗത്ത് മികച്ച വിജയം കൈവരിക്കുന്നവരെ ഫോമയുടെ ജനറല്‍ ബോഡി യോഗങ്ങളില്‍ പ്രത്യേകം ആദരിക്കും. വിദ്യാഭ്യാസ രംഗത്ത് മികവ് തെളിയിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനമായി നാഷണല്‍ കണ്‍വന്‍ഷനില്‍ പ്രത്യേക ആദരവും സ്‌കോളര്‍ഷിപ്പുകളും നല്‍കാനുള്ള പദ്ധതിയും ടീം വോയ്‌സ് ഓഫ് ഫോമാ തയ്യാറാക്കുന്നുണ്ട്. പഠനമികവ്, നേതൃത്വപാടവം, സാമൂഹിക സേവനം, കലാ-കായിക രംഗങ്ങളിലെ നേട്ടങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കാനാണ് ആലോചന.

''ഫോമയുടെ ഭൂതകാലത്തെ പ്രതിനിധീകരിക്കുന്ന മുതിര്‍ന്ന തലമുറയെയും ഭാവിയെ നയിക്കുന്ന യുവതലമുറയെയും ഒരേ വേദിയില്‍ കൊണ്ടുവരികയാണ് ഞങ്ങളുടെ ലക്ഷ്യം. സീനിയര്‍ സിറ്റിസണ്‍സിന്റെ അനുഭവ സമ്പത്തും യുവജനങ്ങളുടെ ഊര്‍ജവും ഒരുമിച്ചാല്‍ ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശയും ശക്തിയും ലഭിക്കും...' എന്ന് പുതിയ ഭരണസമിതിയുടെ വിവിധ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്ന ബിജു തോണിക്കടവില്‍ (പ്രസിഡന്റ്), പോള്‍ പി ജോസ് (ജനറല്‍ സെക്രട്ടറി),  പ്രദീപ് നായര്‍ (ട്രഷറര്‍), സാമുവല്‍ മത്തായി (വൈസ് പ്രസിഡന്റ്), മഞ്ജു പിള്ള (ജോയിന്റ് സെക്രട്ടറി) ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (ജോയിന്റ് ട്രഷറര്‍) എന്നിവര്‍ വ്യക്തമാക്കി.

മലയാളി സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന പ്രവര്‍ത്തനങ്ങളിലൂടെ ഫോമയെ കൂടുതല്‍ ജനകീയവും കുടുംബകേന്ദ്രിതവുമായ സംഘടനയായി വളര്‍ത്തിയെടുക്കാനുള്ള പ്രതിബദ്ധതയാണ് ഈ പദ്ധതികളിലൂടെ പ്രകടമാകുന്നതെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. ഭവന പദ്ധതി, സീനിയര്‍ സിറ്റിസണ്‍ ക്ഷേമം, ആരോഗ്യ സംരക്ഷണം, വിദ്യാര്‍ത്ഥി പ്രോത്സാഹനം, യുവജന പങ്കാളിത്തം എന്നിവയ്ക്ക് മുന്‍ഗണന നല്‍കുന്ന ഈ പദ്ധതികള്‍ ഫോമയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ മാതൃകയാകുമെന്ന പ്രതീക്ഷയുണ്ട്.
 

Join WhatsApp News
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-06-08 13:31:01
💥🔥അവിടെ 3 സെന്റ് സ്ഥലം സ്വന്തം പേരിലുള്ള ആർക്കും സർക്കാർ വീട് നിർമിച്ചു നൽകുന്നുണ്ട് ഇപ്പോൾ തന്നേ . അപ്പോൾ നിങ്ങളുടെ ഈ 20 എണ്ണം കൂടി ആകുമ്പോൾ വീടുകൾ അധികം വരും. അപ്പോൾ എന്തു ചെയ്യും ഫൊക്കാനാ??? വെറുതേ മനുഷ്യരെ കൊതിപ്പിക്കല്ലേ.... Any way, 2028-ൽ വീടുകളുടെ "പാലു കാച്ച് / വീടുകൂടൽ" കഴിഞ്ഞിട്ട് ഒരു വാർത്ത emalayalee-യിൽ കൊടുക്കാൻ മറക്കരുതേ.foto യും വേണം. നിങ്ങളുടെ അല്ല, വീടുകളുടെ. റെജിസ് 🔆
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-06-08 13:35:54
തിരുത്ത് - *** ഫോമാ....
Sunil 2026-06-08 15:05:06
Rejice, please check the truth in your statement that the govt will pay for a house if you own 3 cents of land. I checked and got negative results.
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-06-08 15:22:17
💥🔥I am sure about that.[almost 99.8%]. Will double check AGAIN & inform. റെജിസ്
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-06-08 15:57:34
💥🔥അതേ സുനിലേ, വാർഷീക കുടുംബ വരുമാനം 3 ലക്ഷത്തിൽ താഴെയുള്ള, 3 സെന്റ് സ്ഥലം സ്വന്തമായുള്ള, നേരത്തേ സർക്കാർ സ്ഥലമോ വീടോ ലഭിക്കാത്ത, സർക്കാർ ഉദ്യോഗസ്ഥരല്ലാത്ത ആളുകൾക്ക് വീടു നിർമ്മാണത്തിനു നാലു ലക്ഷം രൂപാ ധന സഹായം ലഭിക്കും. മത്സ്യ തൊഴിലാളികൾക്കും SC/ST വിഭാഗങ്ങൾക്ക് കൂടുതൽ ധന സഹായം ലഭിക്കും. LIFE Mission പദ്ധതി വഴിയും, KS HousingBoard വഴിയും ഗൃഹ ശ്രീ പദ്ധതി വഴിയും ആണ് ഈ സഹായങ്ങൾ നടപ്പാക്കുന്നത്. ഇതേ പദ്ധതിയിലൂടെ വീണ്ടും സബ്‌സിഡിയും ധന സഹായവും അർഹതപ്പെട്ടവർക്ക് കിട്ടും.‼️ ഇനിയും, ഫോമാ ഇതു കടലാസ്സിൽ മാത്രം ഒതുക്കാതെ,ചെയ്യുന്നെങ്കിൽ ചെയ്യട്ടേ, good for them.ചെയ്തു കാണിക്കണം. റെജിസ്
Rejis is Correct. 2026-06-08 20:10:38
Yes, Rejis is correct: the Kerala government provides financial assistance for building a house if you own 3 cents of land. However, this aid is strictly for those who are landless or homeless (do not own any other house or land in the state) and fall into specific economically weak or marginalized categories.The primary route to receive this money is through the LIFE Mission (Livelihood Inclusion and Financial Empowerment) project, along with various State and Central housing subsidies.How the Assistance WorksConstruction Funds: If your application is approved, the government provides financial aid (often around ₹4 Lakh to ₹6 Lakh) specifically for house construction, disbursed in installments as the building progresses.Land Purchase (if needed): If you don’t own land yet, some schemes assist landless beneficiaries in buying up to 3 cents of land by providing an additional purchase grant (e.g., ₹5.25 Lakh for Corporation areas). Since you already own the 3 cents, you would primarily apply for the construction aid component.Key Eligibility RequirementsTo qualify for these government funds, you must meet several criteria:No Other Property: You and your immediate family must not own any other land or a pucca (permanent) house anywhere in Kerala.Income Limits: You generally must fall under the BPL (Below Poverty Line), EWS (Economically Weaker Section), or specific marginalized categories (such as SC/ST, or eligible minority women).Building Permits: Your 3-cent plot must meet local building rules for a minimum square footage and setback distances.How to ApplyApplications are managed at the local level. You will need to submit your land documents (like the deed and possession certificate), income certificates, and ID proofs.Where to Apply: You should contact your local Grama Panchayat Office (if you live in a village area) or the Municipality/Corporation Office (if you live in a town or city). - by andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക