Image

കൊല്ലം പ്രവാസി അസോസിയേഷന്‍ ഹമദ് ടൗണ്‍ ഏരിയക്ക് പുതിയ അമരക്കാര്‍

Published on 08 June, 2026
കൊല്ലം പ്രവാസി അസോസിയേഷന്‍ ഹമദ് ടൗണ്‍ ഏരിയക്ക് പുതിയ അമരക്കാര്‍

കൊല്ലം പ്രവാസി അസോസിയേഷന്റെ (കെ.പി.എ) ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള ഹമദ് ടൗണ്‍  ഏരിയ സമ്മേളനം പ്രൗഢമായി നടന്നു. കെ.പി.എ ഹാളിലെ ജി ദേവരാജ് മാസ്റ്റര്‍  നഗര്‍  നടന്ന സമ്മേളനം ഏരിയ കോഓര്‍ഡിനേറ്റര്‍ പ്രദീപ് കുമാര്‍  ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ജ്യോതി പ്രമോദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി റാഫി പരവൂര്‍ സ്വാഗതം ആശംസിച്ചു. കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി.

കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഏരിയ പ്രവര്‍ത്തന റിപ്പോര്‍ട്ട് സെക്രട്ടറി റാഫി പരവൂരും സാമ്പത്തിക റിപ്പോര്‍ട്ട് ട്രഷറര്‍ അരുണ്‍ മോഹനും സമ്മേളനത്തില്‍ അവതരിപ്പിച്ചു. തുടര്‍ന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ട് കെ.പി.എ ജനറല്‍ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധനും, സാമ്പത്തിക റിപ്പോര്‍ട്ട് കെ.പി.എ സെക്രട്ടറി അനില്‍കുമാറിനും കൈമാറി.

മൈക്രോസോഫ്റ്റിന്റെ ആഗോള ബഹുമതിയായ മൈക്രോസോഫ്റ്റ്  മോസ്റ്റ്  വാല്യൂബിള്‍ പ്രൊഫഷണല്‍  (MVP) അവാര്‍ഡ് നേടിയ കെ പി എ  ഹമദ് ടൗണ്‍ ഏരിയ  മെമ്പറായ ശ്രീജിത്ത് രഘുനാഥ്  പിള്ളയെ സമ്മേളനത്തില്‍ കെ പി എ പ്രസിഡന്റ്  അനോജ് മാസ്റ്ററും  ഹമദ് ടൗണ്‍ ഏരിയ ഭാരവാഹികളും ചേര്‍ന്ന് മൊമെന്റോ നല്‍കി ആദരിച്ചു.ബഹ്റൈനില്‍ നിന്നുള്ള ആദ്യ മൈക്രോസോഫ്റ്റ് സെക്യൂരിറ്റി വിഭാഗത്തിലെ എം.വി.പി.ആണ് അദ്ദേഹം.

തുടര്‍ന്ന് 2026-28 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് നടന്നു. കെ.പി.എ സെക്രട്ടറി അനില്‍കുമാര്‍, ഏരിയ കോഓര്‍ഡിനേറ്റര്‍ പ്രദീപ് കുമാര്‍ എന്നിവര്‍ വരണാധികാരികളായിരുന്നു. ഏരിയ കമ്മിറ്റിയില്‍ നിന്നും സെന്‍ട്രല്‍ കമ്മിറ്റിയിലേക്കുള്ള പ്രതിനിധിയായി ജ്യോതി പ്രമോദിനെ തിരഞ്ഞെടുത്തതായി പ്രദീപ് കുമാര്‍ പ്രഖ്യാപിച്ചു.

പുതിയ ഏരിയ ഭാരവാഹികളായി റാഫി പരവൂര്‍  (പ്രസിഡന്റ്), അരുണ്‍ മോഹന്‍  (സെക്രട്ടറി), സനോജ്  കുമാര്‍  (ട്രഷറര്‍), ബിനിത അജിത്  (വൈസ് പ്രസിഡന്റ്), സജി കുമാര്‍  (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തതായി കെ.പി.എ സെക്രട്ടറി അനില്‍കുമാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

നിയുക്ത കമ്മിറ്റിയുടെ യോഗത്തില്‍ സെക്രട്ടേറിയറ്റ് അംഗങ്ങളായ കോയിവിള മുഹമ്മദ് കുഞ്ഞു ,പ്രശാന്ത് പ്രബുദ്ധന്‍, രജീഷ് പട്ടാഴി  അനില്‍ കുമാര്‍ ഏരിയ കോഡിനേറ്റര്‍ പ്രദീപ് കുമാര്‍  എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു . ഏരിയയിലെ പ്രവാസി സമൂഹത്തിന്റെ ക്ഷേമവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുന്‍നിര്‍ത്തിയുള്ള വിപുലമായ കര്‍മ്മപരിപാടികളുമായി പുതിയ കമ്മിറ്റി മുന്നോട്ടുപോകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. നിയുക്ത ട്രഷറര്‍ സനോജ് കുമാറിന്റെ നന്ദിയോടെ സമ്മേളനം സമാപിച്ചു.
 
കൊല്ലം പ്രവാസി അസോസിയേഷന്‍ ഹമദ് ടൗണ്‍ ഏരിയക്ക് പുതിയ അമരക്കാര്‍
കൊല്ലം പ്രവാസി അസോസിയേഷന്‍ ഹമദ് ടൗണ്‍ ഏരിയക്ക് പുതിയ അമരക്കാര്‍
കൊല്ലം പ്രവാസി അസോസിയേഷന്‍ ഹമദ് ടൗണ്‍ ഏരിയക്ക് പുതിയ അമരക്കാര്‍
കൊല്ലം പ്രവാസി അസോസിയേഷന്‍ ഹമദ് ടൗണ്‍ ഏരിയക്ക് പുതിയ അമരക്കാര്‍
കൊല്ലം പ്രവാസി അസോസിയേഷന്‍ ഹമദ് ടൗണ്‍ ഏരിയക്ക് പുതിയ അമരക്കാര്‍
കൊല്ലം പ്രവാസി അസോസിയേഷന്‍ ഹമദ് ടൗണ്‍ ഏരിയക്ക് പുതിയ അമരക്കാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക