Image

ഫോമാ എംപയർ റീജിയൺ ന്യൂയോർക്ക് റീജിയണൽ കൺവെൻഷൻ ജൂലൈ 19-ന്

Published on 06 June, 2026
ഫോമാ എംപയർ റീജിയൺ ന്യൂയോർക്ക്  റീജിയണൽ കൺവെൻഷൻ ജൂലൈ 19-ന്

 

ന്യൂയോർക്ക്: ഫോമാ എംപയർ റീജിയൺ ന്യൂയോർക്കിന്റെ റീജിയണൽ കൺവെൻഷൻ  ജൂലൈ 19 ഞായറാഴ്ച യോങ്കേഴ്സിൽ (100 UNDERHILL ST, YONKERS NY 10710)  നടക്കും. വൈകുന്നേരം 4:00 മണി മുതൽ രാത്രി 8:00 മണി വരെയാണ്  കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്. 

ബേബി മണക്കുന്നേൽ (പ്രസിഡന്റ്), ബൈജു വർഗീസ് (ജനറൽ സെക്രട്ടറി), സിജിൽ ജോർജ് പാലയ്ക്കലോടി (ട്രഷറർ), ഷാജു മാത്യു പുന്നൂസ് (വൈസ് പ്രസിഡന്റ്), പോൾ പി. ജോസ് (ജോയിന്റ് സെക്രട്ടറി), അനുപമ കൃഷ്ണൻ (ജോയിന്റ് ട്രഷറർ),  ഷിജു ജോസഫ് (ഫോമാ അഡ്വൈസറി), മോളമ്മ വർഗീസ്, സുരേഷ് നായർ, ഡൊണാൾഡ് ജോഫ്രിൻ (യൂത്ത്), ഷോബി ഐസക് (വൈസ് ചെയർമാൻ കോംപ്ലയൻസ്), ജോഫ്രിൻ ജോസ് (ജുഡീഷ്യൽ കൗൺസിൽ വൈസ് ചെയർ), ജോൺ സി. വർഗീസ് (ബൈലോ  ചെയർ),  ഷോളി കുമ്പിളുവേലി (PRO), പി. ടി. തോമസ് (RVP), സെക്രട്ടറി മോൻസി വർഗീസ്-സെക്രട്ടറി (KSY പ്രസിഡന്റ്), ട്രഷറർ എബ്രഹാം കെ. എബ്രഹാം തുടങ്ങിയവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റിയാണ് കൺവെൻഷന്റെ വിജയത്തിനായി പ്രവർത്തിക്കുന്നത്.

എൽസി ജൂബ് (വൈസ് ചെയർ), സണ്ണി കല്ലൂപ്പാറ (MARC പ്രസിഡന്റ്). ജോസഫ് വടശ്ശേരി (സുവനീർ കമ്മിറ്റി),  തോമസ് സാമുവൽ (യൂത്ത് റെപ്രസെന്റേറ്റീവ്), ആശിഷ് ജോസഫ്  (ചെയർ), തോമസ് കോശി, തോമസ് മാത്യു (രജിസ്ട്രേഷൻ കമ്മിറ്റി ചെയർമാൻ), പോൾ ബ്ലിറ്റ്സ് (YMA പ്രസിഡന്റ്), ദേവസ്യാ ഇട്ടൂപ്പ് (WMA പ്രസിഡന്റ്), ജെ. മാത്യു. കോട്ടയ്ക്കൽ എം. ചാക്കോ (KAA പ്രസിഡന്റ്), പ്രദീപ് നായർ, ഫിലിപ്പ് ചെറിയാൻ (ROMA പ്രസിഡന്റ്), സുരേഷ് മുണ്ടയ്ക്കൽ (MHKA ന്യൂയോർക്ക് പ്രസിഡന്റ്), ബാബു രാജ് (ICAW പ്രസിഡന്റ്), റോയ് ചെങ്ങന്നൂർ, ജൂബ് ഡാനിയൽ, ജോസ് മലയിൽ, സോണി വടക്കേൽ, അനീഷ് കണ്ണമ്പുറത്ത് (ഗ്രാംനി  പ്രസിഡന്റ്), ഗോപിനാഥ കുറുപ്പ് , ഫിലിപ്പ് സാമുവൽ എന്നിവരും കൺവെൻഷന്റെ വിജയത്തിനായി അണിനിരക്കുന്നു.

കൺവെൻഷനോടനുബന്ധിച്ച് വിപുലമായ സാംസ്കാരിക പരിപാടികളും സ്നാക്സും ഡിന്നറും ക്രമീകരിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. കൺവെൻഷനിലേക്ക് എല്ലാ വരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക