Image

വന്ദേ മാതരം (സുമ ശ്രീകുമാർ, ഒറ്റപ്പാലം)

Published on 06 June, 2026
വന്ദേ മാതരം (സുമ ശ്രീകുമാർ, ഒറ്റപ്പാലം)

വന്ദേ മാതരം
വന്ദേ മാതരം
സുജലാം സുഫലാം
മലയജശീതളാം
സസ്യശ്യാമളാം മാതരം
വന്ദേ മാതരം

ശുഭ്രജ്യോത്സ്നാ പുളകിതയാമിനീം
ഫുല്ലകുസുമിത ദ്രുമദളശോഭിണീം
സുഹാസിനീം സുമധുരഭാഷിണീം
സുഖദാം വരദാം മാതരം
വന്ദേ മാതരം

കോടി കോടി കണ്ഠ കള കള നിനാദ കരാളേ
കോടി കോടിഭുജൈർധൃധഖരകരവാളേ
അബലാ കേനോ മാ ഏതോ ബലേ
ബഹുബല ധാരിണീം നമാമി താരിണീം
രിപുദലവാരിണീം...മാതരം॥
വന്ദേ മാതരം

തുമി വിദ്യാ തുമി ധർമ്മ് ,
തുമി ഹൃദി തുമി മർമ്മ്
ത്വം ഹി പ്രാണാ: ശരീരേ
ബാഹു തേ തുമി മാ ശക്തി,
ഹൃദയേ തുമി മാ ഭക്തി,
തോമാരീ പ്രതിമാ ഗഡി മന്ദിരേ..മന്ദിരേ॥
വന്ദേ മാതരം

ത്വം ഹി ദുർഗ്ഗാ ദശപ്രഹരണധാരിണീ
കമലാ കമലദള വിഹാരിണീ
വാണീ വിദ്യാദായിനീ,
നമാമി ത്വാo നമാമി കമലാം
അമലാം അതുലാം
സുജലാം സുഫലാം മാതരം
വന്ദേ മാതരം

ശ്യാമളാം സരളാം സുസ്മിതാം ഭൂഷിതാം
ധരണീം ഭരണീം മാതരം
വന്ദേ മാതരം


ബങ്കിം ചന്ദ്ര ചാറ്റർജി 1870 ൽ എഴുതിയ ആനന്ദമഠം എന്ന നോവലിൽ എഴുതിച്ചേർത്ത വരികളാണ്
നമ്മുടെ ദേശീയ ഗീതമായി അംഗീകരിച്ചു വരുന്നത്.

കേൾക്കുമ്പോൾ തന്നെ കോൾമയിർ കൊള്ളുന്ന ദേശസ്നേഹം നിറഞ്ഞു തുളുമ്പുന്ന , ഭാരതീയതയിൽ മുങ്ങിക്കുളിച്ച വരികൾ !

സ്വാതന്ത്ര്യം കിട്ടുന്നതിന് എത്രയോ മുൻപ് എഴുതിയ രചന, സ്വാതന്ത്ര്യ സമര സേനാനികളെ ആവേശം കൊള്ളിച്ച വരികൾ ചൊല്ലുന്നത് ശരിയല്ല എന്നു കേൾക്കുമ്പോൾ വല്ലാത്ത വിഷമം തോന്നുന്നു. കാരണം മറ്റൊന്നുമല്ല , മഗധവും ഗാന്ധാരവുമെല്ലാം ഖാണ്ഡഹാറും , അഫ്‌ഗാനും മറ്റുമായി മാറിക്കഴിഞ്ഞു. സ്വാതന്ത്ര്യാനന്തരം മതത്തിൻ്റെ പേരിൽ ഭാരത മാതാവിനെയും വെട്ടി മുറിച്ചു.
ഇപ്പോൾ ഭാരതത്തിന് ഭാരത ചിന്തകൾ പോലും നിഷിധം എന്നു കേൾക്കുമ്പോൾ ശരാശരി ഭാരതീയൻ ചിന്തിക്കുന്നത് നമ്മുടെ രാജ്യത്ത് നമ്മൾ അന്യരായോ എന്നു തന്നെയാണ്.
സംസ്കൃതവും ദുർഗാ സ്തുതിയും ഉണ്ട് എന്നു പറഞ്ഞ് അവഗണിക്കുന്നു.
അതിൽ എന്തിനാണ് നിങ്ങൾ ഇത്രമാത്രം അസ്വസ്ഥരാവുന്നത് ?
ഇതിൽ മറ്റുള്ളവരെ അപമാനിക്കുന്ന വരികൾ ഒന്നുമില്ല എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.

നിറഞ്ഞു നിൽക്കുന്ന വിവാദങ്ങൾക്കിടയിൽ കർണ്ണാടകയിൽ സത്യപ്രതിജ്ഞാ വേളയിൽ അത് മുഴുവനായ് ചൊല്ലുന്നത് കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം.

ഏതു പാർട്ടിയായാലും ഏതു വിശ്വാസമായാലും ഭാരതീയത്വം നഷ്ടപ്പെടാത്ത മനസ്സ് ഓരോ സംസ്ഥാനത്തെയും നയിക്കുന്നവർക്ക് ഉണ്ടാവണം എന്ന ആഗ്രഹം വലിയ അപരാധമല്ല എന്ന് ഉറച്ചു വിശ്വസിക്കുന്നു .....
ലോക സമസ്ത സുഖിനോ ഭവന്തു
വസുധൈവ കുടുംബകം എന്ന നിലപാട് ഭാരത ശബ്ദം രാജ്യങ്ങൾക്കിടയിൽ വേറിട്ടു നിൽക്കുന്നു.
അതാണ് നമ്മുടെ രാജ്യത്തിൻ്റെ വിജയം.

ഭാരത് മാതാ കി ജയ്
 

Join WhatsApp News
ശങ്കർ ഒറ്റപ്പാലം 2026-06-06 17:08:14
വന്ദേ മാതരം എന്ന ഗീതത്തെപ്പറ്റിയുള്ള വിവരണവും എഴുത്തും നന്നായി. എഴുത്തു തുടരുക.
Sudhir Panikkaveetil 2026-06-07 11:44:57
അതിഥി ദേവോ ഭവ ! അത് ഭാരതത്തിന്റെ സംസ്കാരം. അപ്പോൾ അതിഥിയുടെ ആവശ്യം നിറവേറ്റുന്നതിൽ .തെറ്റുണ്ടായിരിക്കില്ല. വന്ദേ മാതരം പാടിയാൽ കോപിക്കുന്ന ദൈവത്തെ സന്തോഷിപ്പിക്കുക. ഓം ശാന്തി..ശാന്തി... ശാന്തിയാണ് പ്രധാനം.
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-06-07 13:47:04
💥🔥അതിന് വന്ദേമാതരം പാടാതിരുന്നാൽ പോരേ ശ്രീ. സുധീർ??? അതല്ലാതെ ക്രിസ്തിയാനിയും ഇസ്ലാമും സന്തോഷിക്കില്ല.അവരുടെ ദൈവങ്ങളും സന്തോഷിക്കില്ല. അമ്മദൈവം അല്ലെങ്കിൽ, പെൺ ദൈവം എന്നൊരു Concept ,സെമിറ്റിക് മതങ്ങൾക്ക് സങ്കൽപ്പിക്കാനാവില്ല. {[യഹോവ സ്ത്രീകൊതിയൻ ആണ് }] അപ്പോൾ പിന്നെ ഇന്ത്യയെ ദേവി എന്നോ, അമ്മ എന്നോ വിളിച്ച് ഹൈന്ദവ രീതിയിൽ ആദരിക്കാൻ സാധിക്കില്ല. പക്ഷേ നദികളുടെയെല്ലാം പേരുകൾ തനി ഹൈന്ദവം ആണെങ്കിലും ,അവയെല്ലാം പടിഞ്ഞാറോട്ടൊഴുകി "അറബി" ക്കടലിൽ ആണല്ലോ ലയിക്കുന്നത് എന്ന്‌ അറിയുമ്പോൾ ഇസ്ലാം വേണമെങ്കിൽ ഒന്നു സന്തോഷിക്കും. എന്നാലും അവിടെയും ക്രിസ്തിയാനിക്ക് ഊമ്പലും കഞ്ഞിയും മാത്രം..ഓർക്കുന്നുണ്ടായിരിക്കുമല്ലോ "യഹോവാ സാക്ഷികൾ" സുപ്രീം കോടതിയിൽ നിന്നും അനുകൂല വിധി സമ്പാദിച്ചത്. ഇക്കാര്യത്തിൽ ക്രിസ്തിയാനിയും ഇസ്ലാമും ഒറ്റക്കെട്ടാണ്. അവർക്ക് പേഗൻ ദൈവങ്ങളെ ആരാധിക്കുക എന്നാൽ ശിർക്ക് ആകുന്നു , അമ്മയെ വ്യഭിചരിക്കുന്നതിനേക്കാൾ ‼️ അതിനാൽ വന്ദേഭാരതും, വന്ദേ മാതരവും, ജന ഗണയും നിരോധിക്കുക👹. റെജിസ്🔆
Sudhir Panikkaveetil 2026-06-07 15:16:37
പ്രിയ ശ്രീ റെജിസ് - പാടാതിരുന്നാൽ മതി എന്ന് തന്നെയാണ് പറഞ്ഞത്. 1938 ഇൽ അങ്ങനെ തീരുമാനം ഉണ്ടായല്ലോ. ഞാൻ കലാപരമായി പറഞ്ഞതാണ് വീട്ടിൽ വരുന്ന അതിഥികൾക്ക് ഇഷ്ടമില്ലാത്തത് ചെയ്യരുതെന്ന്. ഹ..ഹാ.. അതിഥികൾ ഉള്ളപ്പോൾ വേണ്ട. നമ്മുടെ വീട്ടിൽ നമുക്ക് പാടാമല്ലോ. അതും വേണ്ടെന്നു പറയുന്നതാണ് നമ്മൾ കാണുന്നത്. അപ്പോൾ പഴയ ചൊല്ല് ഓർമ്മ വരുന്നു. അരിയും തിന്നു ആശാരിച്ചിയേയും കടിച്ച് പിന്നെയും നായ മുറുമുറുക്കുന്നു. ( ഇതൊക്കെ സഹിക്കാൻ വയ്യെന്ന് പറഞ്ഞു ദൈവഹിതം മാത്രം നോക്കുന്നവർ ഇവിടെ വിട്ടു പോയല്ലോ)
Suma 2026-06-10 11:53:04
ദൈവങ്ങൾക്ക് ഇത്ര സ്ത്രീ വിരുദ്ധതയോ ? ഇത് ആദ്യമായാണ് കേൾക്കുന്നത് ..... എന്തായാലും പുതിയ അറിവിന് നന്ദി ..... ഭാരതാംബ യാണ് ഭാരത് മാതയാണ് ..... അച്ഛനേക്കാൾ അമ്മക്ക് കൂടുതൽ ഐഡൻ്റിറ്റി ഉണ്ടെന്നാണ് തോന്നുന്നത്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക