
ന്യൂയോർക്ക്: ഫോമാ ന്യൂയോർക്ക് മെട്രോ റീജിയന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 'റീജിയണൽ കൺവെൻഷനും ഫാമിലി ഫെസ്റ്റ് 2026'-ഉം ഇന്ന് (ജൂൺ 6, ശനിയാഴ്ച) വൈകുന്നേരം 5:00 മണി മുതൽ എൽമോണ്ടിൽ വെച്ച് നടക്കും. എൽമോണ്ടിലുള്ള സെന്റ് വിൻസെന്റ് ഡി പോൾ സിറോ-മലങ്കര കാത്തലിക് ചർച്ച് ഓഡിറ്റോറിയമാണ് (1500 De Paul Street, Elmont, New York 11003) ഡാൻസും മ്യൂസിക്കും ഡ്രാമയും ഒത്തുചേരുന്ന ഈ കലാ സന്ധ്യയ്ക്ക് വേദിയാകുന്നത്.
കൺവെൻഷന്റെ പ്രധാന ആകർഷണമായി ഫോമാ ദേശീയ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 'ടീം വോയ്‌സ് ഓഫ് ഫോമാ' (TEAM VOICE OF FOMAA), 'ടീം പ്രോമിസ്' (TEAM PROMISE) എന്നിവർ പങ്കെടുക്കുന്ന ഇലക്ഷൻ ഡിബേറ്റ് -'സ്നേഹപൂർവ്വം മുഖാമുഖം' ഉണ്ടായിരിക്കുന്നതാണ്. 'കണ്ടും കേട്ടും തീരുമാനിക്കുക' (Watch. Listen. Decide) എന്ന ആഹ്വാനത്തോടെ നടക്കുന്ന ഈ സംവാദം വരുംവർഷങ്ങളിലെ ഫോമയുടെ പ്രവർത്തനങ്ങളെ ആര് നയിക്കണമെന്ന് തീരുമാനിക്കും .
തുടർന്ന് റീജിയണിലെ പ്രഗത്ഭരായ കലാകാരന്മാർ അണിനിരക്കുന്ന നൃത്തം, സംഗീതം, നാടകം തുടങ്ങിയ വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറും. പ്രവേശനം തികച്ചും സൗജന്യം . പരിപാടിയിൽ പങ്കെടുക്കുന്നവർക്കായി രുചികരമായ അപ്പറ്റൈസറുകളും ഡിന്നറും ക്രമീകരിച്ചിട്ടുണ്ട്.
ഫോമാ നാഷണൽ എക്സിക്യൂട്ടീവ് അംഗങ്ങൾക്കൊപ്പം ന്യൂയോർക്ക് മെട്രോ നാഷണൽ ഭാരവാഹികളായ മാത്യു ജോഷ്വ (റീജിയണൽ വൈസ് പ്രസിഡന്റ്), പോൾ പി. ജോസ് (നാഷണൽ ജോയിന്റ് സെക്രട്ടറി), എബ്രഹാം ഫിലിപ്പ് (നാഷണൽ കമ്മിറ്റി മെമ്പർ), ജോസ് വർഗീസ് (എൻ.സി മെമ്പർ), ഡോ. ജേക്കബ് തോമസ് (എക്സ്-ഒഫീഷ്യോ & എൻ.സി മെമ്പർ ), ജൂലി ബിനോയ് (ഡബ്ല്യു.എഫ് ട്രഷറർ & എൻ.സി അംഗം), കോംപ്ലയൻസ് കൗൺസിൽ അംഗങ്ങളായ വർഗീസ് കെ. ജോസഫ്, ജോമോൻ കുളപ്പുരയ്ക്കൽ, ജുഡീഷ്യറി കൗൺസിൽ അംഗം ലാലി കളപ്പുരയ്ക്കൽ, ബൈലോ കമ്മിറ്റി അംഗവും റീജിയണൽ അഡ്വൈസറി ബോർഡ് അംഗവുമായ സജി അബ്രഹാം, ക്രെഡൻഷ്യൽ കമ്മിറ്റി ചെയർമാൻ വിജി എബ്രഹാം, ഹെൽപ്പിംഗ് ഹാൻഡ്സ് ചെയർമാൻ ബിജു ചാക്കോ, റീജിയണൽ കമ്മിറ്റി ചെയർമാൻ ഫിലിപ്പോസ് കെ. ജോസഫ്, സെക്രട്ടറി മാത്യു കെ. ജോഷ്വ (ബോബി), ട്രഷററും എൻ.സി അംഗവുമായ ബിഞ്ചു ജോൺ, വൈസ് ചെയർമാൻ ജെസ്വിൻ സാമുവൽ, ജോയിന്റ് സെക്രട്ടറി ഡോ. ബിന്ദു തോമസ്, ജോയിന്റ് ട്രഷറർ റിനോജ് കോരുത് എന്നിവരടങ്ങുന്ന നേതൃനിര പരിപാടികൾക്ക് ചുക്കാൻ പിടിക്കുന്നു.
കൾച്ചറൽ പ്രോഗ്രാം ചെയർമാൻ തോമസ് ഉമ്മൻ, യൂത്ത് ഫോറം ചെയർമാൻ അലക്സ് സിബി, ചാരിറ്റി ചെയർമാൻ രാജേഷ് പുഷ്പരാജൻ, റിക്രിയേഷൻ ചെയർമാൻ ബേബിക്കുട്ടി തോമസ് എന്നിവരും കമ്മിറ്റി അംഗങ്ങളായ പാർവ്വതി പ്രേം, ജയചന്ദ്രൻ, ഷാജി വർഗീസ്, ഷാജി മാത്യു, കുഞ്ഞ് മാളിറ്റിയൽ, ചാക്കോ കോട്ടയ്ക്കലത്ത്, മാത്യുക്കുട്ടി, തോമസ് ജെ. പായ്ക്കാട്ട്, തോമസ് പ്രകാശ്, ജോസി സ്കറിയ, ചാക്കോ എബ്രഹാം തുടങ്ങിയവരും പരിപാടിയുടെ വൻ വിജയത്തിനായി സജീവമായി രംഗത്തുണ്ട്.
ന്യൂയോർക്ക് മെട്രോ റീജിയണിലെ എല്ലാ മലയാളി കുടുംബങ്ങളെയും ഈ മഹത്തായ ഫാമിലി ഫെസ്റ്റിലേക്കും തെരഞ്ഞെടുപ്പ് സംവാദത്തിലേക്കും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു .