Image

കൊല്ലം പ്രവാസി അസോസിയേഷന്‍ റിഫാ ഏരിയക്ക് പുതിയ അമരക്കാര്‍

Published on 04 June, 2026
കൊല്ലം പ്രവാസി അസോസിയേഷന്‍ റിഫാ ഏരിയക്ക് പുതിയ അമരക്കാര്‍

 കൊല്ലം പ്രവാസി അസോസിയേഷന്റെ (കെ.പി.എ) ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള റിഫാ  ഏരിയ സമ്മേളനം പ്രൗഢ ഗംഭീരമായി നടന്നു. മാമീര്‍ ഗ്രാന്‍ഡ് റസ്റ്റോറന്റ്  ഹാള്‍  പ്രൊഫ. വി സാംബശിവന്‍ നഗറില്‍ നടന്ന സമ്മേളനം ഏരിയ കോഓര്‍ഡിനേറ്റര്‍ മജു വര്‍്ഗീസ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്  സുരേഷ് ഉണ്ണിത്താന്‍  അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി സുബിന്‍ സുനില്‍കുമാര്‍  സ്വാഗതം ആശംസിച്ചു. കെ.പി.എ വൈസ് പ്രസിഡന്റ്  കോയിവിള മുഹമ്മദ് കുഞ്ഞു മുഖ്യപ്രഭാഷണം നടത്തി.

കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഏരിയ പ്രവര്‍ത്തന റിപ്പോര്‍ട്ടും സാമ്പത്തിക റിപ്പോര്‍ട്ടും ഏരിയ സെക്രട്ടറി സാജന്‍ നായര്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു. തുടര്‍ന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ട് കെ.പി.എ ജനറല്‍ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധനും, സാമ്പത്തിക റിപ്പോര്‍ട്ട് കെ.പി.എ  സെക്രട്ടറി അനില്‍കുമാറിനും  കൈമാറി.

തുടര്‍ന്ന് 2026-28 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പിനു കെ.പി.എ സെക്രട്ടറി അനില്‍കുമാര്‍, ഏരിയ കോഓര്‍ഡിനേറ്റര്‍ മജു വര്‍്ഗീസ് എന്നിവര്‍ വരണാധികാരികളായിരുന്നു. ഏരിയ കമ്മിറ്റിയില്‍ നിന്നും സെന്‍ട്രല്‍ കമ്മിറ്റിയിലേക്കുള്ള പ്രതിനിധികളായി സുരേഷ് ഉണ്ണിത്താനെയും സാജന്‍ നായരെയും തിരഞ്ഞെടുത്തതായി മജു വര്ഗീസ് പ്രഖ്യാപിച്ചു.

പുതിയ ഏരിയ ഭാരവാഹികളായി സുബിന്‍ സുനില്‍ കുമാര്‍ (പ്രസിഡന്റ്), സരുണ്‍ തോമസ് (സെക്രട്ടറി), റെനി  എഡ്മണ്ട്  (ട്രഷറര്‍), അക്ബര്‍  നൂഹ്  കണ്ണ്  (വൈസ് പ്രസിഡന്റ്), അനീഷ്  കുമാര്‍ എ  (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തതായി കെ.പി.എ സെക്രട്ടറി അനില്‍കുമാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

നിയുക്ത കമ്മിറ്റിയുടെ യോഗത്തില്‍ സെക്രട്ടേറിയറ്റ് അംഗങ്ങളായ പ്രശാന്ത് പ്രബുദ്ധന്‍, അനില്‍ കുമാര്‍, സ്ഥാപക  ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍, ഏരിയ കോഡിനേറ്റര്‍ മജു വര്ഗീസ്  ഏരിയ വൈസ് പ്രസിഡന്റ്  ജമാല്‍ കോയിവിള  എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഏരിയയിലെ പ്രവാസി സമൂഹത്തിന്റെ ക്ഷേമവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുന്‍നിര്‍ത്തിയുള്ള വിപുലമായ കര്‍മ്മപരിപാടികളുമായി പുതിയ കമ്മിറ്റി മുന്നോട്ടുപോകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. നിയുക്ത ട്രഷറര്‍ റെനി  എഡ്മണ്ട് നന്ദി രേഖപ്പെടുത്തിയതോടെ സമ്മേളന നടപടികള്‍ സമാപിച്ചു.

 

കൊല്ലം പ്രവാസി അസോസിയേഷന്‍ റിഫാ ഏരിയക്ക് പുതിയ അമരക്കാര്‍
കൊല്ലം പ്രവാസി അസോസിയേഷന്‍ റിഫാ ഏരിയക്ക് പുതിയ അമരക്കാര്‍
കൊല്ലം പ്രവാസി അസോസിയേഷന്‍ റിഫാ ഏരിയക്ക് പുതിയ അമരക്കാര്‍
കൊല്ലം പ്രവാസി അസോസിയേഷന്‍ റിഫാ ഏരിയക്ക് പുതിയ അമരക്കാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക