
മനാമ: ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷന്‍ ബഹ്‌റൈന്‍ (APAB) ജനറല്‍ ബോഡി യോഗം സല്‍മാനിയയിലെ ഇന്ത്യന്‍ ഡിലൈറ്റ്‌സില്‍ പ്രസിഡന്റ് ലിജോ കൈനടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ജനറല്‍ സെക്രട്ടറി അനൂപ് പള്ളിപ്പാട് സ്വാഗതം ആശംസിച്ചു.
APAB സ്ഥാപക അംഗവും സീനിയറുമായ ജോര്‍ജ് അമ്പലപ്പുഴ ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വിവിധ സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ ആശംസകള്‍ അര്‍പ്പിച്ചു.
യോഗത്തിന്റെ തുടക്കത്തില്‍ APAB സ്ഥാപകനും സംഘടനയുടെ വളര്‍ച്ചയ്ക്ക് നിര്‍ണായക നേതൃത്വം നല്‍കിയിരുന്ന ശ്രീ. ബംഗ്ലാവില്‍ ഷറീഫിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും അദ്ദേഹത്തിന്റെ സ്മരണയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു. സംഘടനയുടെ രൂപീകരണത്തിലും വളര്‍ച്ചയിലും അദ്ദേഹം നല്‍കിയ സംഭാവനകള്‍ യോഗം അനുസ്മരിച്ചു.
തുടര്‍ന്ന് സംഘടനയുടെ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിക്കുകയും അംഗീകാരം നല്‍കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ യോഗം, പുതിയ പ്രവര്‍ത്തന പദ്ധതികള്‍ക്കും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും രൂപം നല്‍കി.
യോഗത്തില്‍ 2026-2027 വര്‍ഷത്തേക്കുള്ള പുതിയ ഭരണസമിതിയെ ഏകകണ്ഠമായി തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികള്‍
രക്ഷാധികാരി : ജോര്‍ജ് അമ്പലപ്പുഴ
പ്രസിഡന്റ് : ലിജോ കൈനടി
വൈസ് പ്രസിഡന്റുമാര്‍ : ഹരീഷ് ചെങ്ങന്നൂര്‍, ആതിര പ്രശാന്ത്
ജനറല്‍ സെക്രട്ടറി : അനൂപ് പള്ളിപ്പാട്
സെക്രട്ടറിമാര്‍ : അനീഷ് മാളികമുക്ക്, അശ്വിനി അരുണ്‍
ഖജാന്‍ജി : അജിത് കാര്‍ത്തികപള്ളി
ചാരിറ്റി വിങ് കണ്‍വീനര്‍ : സാം കാവാലം
വനിതാ വേദി കണ്‍വീനര്‍ : ശാന്തി ശ്രീകുമാര്‍
മെമ്പര്‍ഷിപ്പ് സെക്രട്ടറി : അമല്‍ ജെയിംസ്
മീഡിയ വിങ് കണ്‍വീനര്‍ : സുജേഷ് എണ്ണയ്ക്കാട്
എക്‌സിക്യൂട്ടീവ് അംഗങ്ങള്‍
അരുണ്‍ മുട്ടം, ജോബി പുളിങ്കുന്ന്, ലിജു മാവേലിക്കര, പൗലോസ് കാവാലം, ശ്രീകുമാര്‍ കറ്റാനം, ജൂബിന്‍ ചെങ്ങന്നൂര്‍, ശ്രീജിത്ത് ആലപ്പുഴ, സജി കലവൂര്‍, രാജേശ്വരന്‍ കായംകുളം, രാജി ശ്രീജിത്ത്, രജനി എം. നായര്‍, ശ്യാമ ജീവന്‍, ആശ മുരളീധരന്‍, ചിഞ്ചു സച്ചിന്‍, സിജി സിബി എന്നിവര്‍.
പുതിയ ഭരണസമിതിയുടെ നേതൃത്വത്തില്‍ സംഘടനയുടെ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ബഹ്‌റൈനിലെ ആലപ്പുഴക്കാരുടെ കൂട്ടായ്മ കൂടുതല്‍ വിപുലീകരിക്കുന്നതിനും പ്രതിജ്ഞാബദ്ധരാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനും അടിയന്തര സഹായ പ്രവര്‍ത്തനങ്ങള്‍ക്കും പ്രത്യേക പ്രാധാന്യം നല്‍കുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
അംഗങ്ങളുടെ സജീവ പങ്കാളിത്തത്തോടെയും പിന്തുണയോടെയും ജനറല്‍ ബോഡി യോഗം വിജയകരമായി സമാപിച്ചു.
ഹരീഷ് ചെങ്ങന്നൂര്‍ നന്ദി രേഖപ്പെടുത്തി.