
പീറ്റര്‍ബറോ: കേരളത്തിന്റെ സാംസ്‌കാരിക-സാമൂഹിക ചരിത്രതാളുകളില്‍ മുഖമുദ്ര ചാര്‍ത്തിയിട്ടുള്ള ചങ്ങനാശ്ശേരിയില്‍ നിന്നും യുകെയിലെ വിവിധ ഭാഗങ്ങളില്‍ പീവാസികളായി എത്തിയിട്ടുള്ള കുടുംബങ്ങളുടെ മഹാസംഗമം ജൂണ്‍ 21 ന് പീറ്റര്‍ബറോയില്‍ വിപുലമായ രീതിയില്‍ സംഘടിപ്പിക്കുന്നു.
ചങ്ങനാശ്ശേരിയുടെ നൊസ്റ്റാള്‍ജിയയും നാട്ടിന്‍പുറത്തിന്റെ സൗഹൃദ ഓര്‍മ്മകളും വീണ്ടും അനുഭവിക്കാനാകുന്ന തരത്തില്‍ കലാ-സാംസ്‌കാരിക പരിപാടികള്‍, കുടുംബ സൗഹൃദ കൂട്ടായ്മകള്‍, സംഗീതവിരുന്നുകള്‍, വിനോദപരിപാടികള്‍ എന്നിവ പരിപാടിയുടെ ഭാഗമായി അരങ്ങേറും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിവിധ പരിപാടികളാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്.
പ്രവാസി സമൂഹത്തിന്റെ ഐക്യവും കൂട്ടായ്മയും കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന സംഗമത്തില്‍ സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍, വിവിധ സംഘടനാ നേതാക്കള്‍, സാംസ്‌കാരിക നായകര്‍ എന്നിവര്‍ പങ്കെടുക്കും.
അതോടൊപ്പം, കേരളത്തിന്റെ തനത് രുചികള്‍ പരിചയപ്പെടുത്തുന്ന നാടന്‍ ഭക്ഷ്യമേളയും പരിപാടിയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരിക്കും. പഴയ സുഹൃത്തുക്കളെയും നാട്ടുകാരെയും വീണ്ടും കണ്ടുമുട്ടാനും പുതിയ തലമുറയ്ക്ക് സ്വന്തം നാടിന്റെ സംസ്‌കാരവും പാരമ്പര്യവും അഭിമാനപൂര്‍വ്വം പരിചയപ്പെടാനും ഈ സംഗമം വേദിയാകും.

യുകെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എല്ലാ ചങ്ങനാശ്ശേരി സ്വദേശികളെയും കുടുംബസമേതം പരിപാടിയിലേക്ക് ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും വേഗം പേരുകള്‍ രജിസ്റ്റര്‍ ചെയ്ത് കുടുംബസംഗമത്തില്‍ പ്രവേശനം ഉറപ്പാക്കുവാന്‍ അഭ്യര്‍ത്തിക്കുന്നു .
Please complete Google registration form?? https://forms.gle/68obB9YCsNvoyZ4k6 കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
Feby Philip: 07597 671197(Peterborough) Manoj Thomas:07846 475589
Jomon Mammoottil: 07930431445