Image

ഐ ഓ സി (യു കെ) - ഗ്ലാസ്‌ഗോ ക്ലൈഡ്ബാങ്ക് യൂണിറ്റ് രൂപീകരിച്ചു; അനീഷ് തോമസ് പ്രസിഡന്റ്, രോഹിത് ജനറല്‍ സെക്രട്ടറി, ഫിലിപ്പ് കുര്യാക്കോസ് ട്രഷററും

റോമി കുര്യാക്കോസ് Published on 01 June, 2026
ഐ ഓ സി (യു കെ) -  ഗ്ലാസ്‌ഗോ ക്ലൈഡ്ബാങ്ക് യൂണിറ്റ് രൂപീകരിച്ചു; അനീഷ് തോമസ് പ്രസിഡന്റ്, രോഹിത് ജനറല്‍ സെക്രട്ടറി, ഫിലിപ്പ് കുര്യാക്കോസ് ട്രഷററും

ഗ്ലാസ്‌ഗോ:  ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യു കെ) - കേരള ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ഗ്ലാസ്‌ഗോ ക്ലൈഡ്ബാങ്കില്‍ പുതിയ യൂണിറ്റ് രൂപീകരിച്ചു.  കേരള ചാപ്റ്ററിന്റെ മിഡ്ലാന്‍ഡ്‌സ് ഏരിയ നേതൃത്വത്തിന്റെ പരിധിയിലായിരിക്കും യൂണിറ്റിന്റെ പ്രവര്‍ത്തനം. മിഡ്ലാന്‍ഡ്‌സ് ഏരിയയില്‍ രൂപീകൃതമാകുന്ന പതിനഞ്ചാമത്തെയും സ്‌കോട്ട്‌ലന്‍ഡിലെ രണ്ടാമത്തെ യൂണിറ്റുമാണ് ഗ്ലാസ്‌ഗോ ക്ലൈഡ്ബാങ്ക്.

യൂണിറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം കോവളം നിയമസഭ അംഗം എം പി വിന്‍സെന്റ് എം എല്‍ എ ഓണ്‍ലൈനായി നിര്‍വഹിച്ചു. യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലേറാന്‍ യു കെയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വഹിച്ച വലിയ പങ്ക് എടുത്തു പറഞ്ഞ അദ്ദേഹം ഐ ഓ സി (യു കെ) ഗ്ലാസ്‌ഗോ ക്ലൈഡ്ബാങ്ക് യൂണിറ്റിനും പുതിയ ഭാരവാഹികള്‍ക്കും എല്ലാവിധ ആശംസകളും നേര്‍ന്നു.

ഐ ഓ സി (യു കെ) - കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് അധ്യക്ഷത വഹിച്ചു. ഐ ഓ സി (യു കെ) - കേരള ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി റോമി കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. 
സ്‌കോട്ട്‌ലാന്‍ഡ് യൂണിറ്റ് ജനറല്‍ സെക്രട്ടറി സുനില്‍ പായിപ്പാട് യൂണിറ്റ് രൂപീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. സ്‌കോട്ട്‌ലാന്‍ഡ് യൂണിറ്റിനെ പ്രതിനിധീകരിച്ച് യൂണിറ്റ് പ്രസിഡന്റ് മിഥുന്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ബിജു വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.

ഗ്ലാസ്‌ഗോ ക്ലൈഡ്ബാങ്ക് യൂണിറ്റിന്റെ നിയുക്ത പ്രസിഡന്റ് അനീഷ് തോമസ്, വൈസ് പ്രസിഡന്റ് ലിജോ വര്‍ഗീസ്, ജനറല്‍ സെക്രട്ടറി രോഹിത്, ജോയിന്റ് സെക്രട്ടറി ശ്യാമ, ട്രഷറര്‍ ഫിലിപ്പ് കുര്യാക്കോസ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികളും അംഗങ്ങളുമായ അജി ചെറിയാന്‍, ജീവന്‍ ജോയ്, ബിജു പി കെ, ജിജോ ജോണ്‍, ഷെറിന്‍, അരവിന്ദ് രഘുനാഥന്‍, ജര്‍ലിന്‍ ജോസഫ്, ബിനൂപ് പൗലോസ്, ജിജോ, അനില്‍ ലൂയിസ്, ഷെബി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി - യുവജന പ്രസ്ഥാനങ്ങളിലൂടെ വളര്‍ന്നു വന്നവരും ഭാരവാഹികളുമായിരുന്നവരും സ്‌കോട്ട്‌ലാന്‍ഡിലെ സാമൂഹിക - സാംസ്‌കാരിക മണ്ഡലത്തിലെ വ്യക്തിത്വങ്ങളും ഉള്‍പ്പെട്ടതാണ് യൂണിറ്റ് ഭാരവാഹി പട്ടിക.

നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഫ് മുന്നണി നേടിയ മിന്നുന്ന വിജയവും മുഖ്യമന്ത്രി ശ്രീ. വി ഡി സതീശന്റെ നേതൃത്വത്തില്‍ യു ഡി എഫിന്റെ ജനകീയ സര്‍ക്കാര്‍ അധികാരമേറ്റെടുത്തതിന്റെ ആഘോഷവും യൂണിറ്റ് രൂപീകരണത്തോടനുബന്ധിച്ചു സംഘടിപ്പിച്ചു. കേക്ക് മുറിച്ചും മധുരം പങ്കുവച്ചും വലിയ ആഘോഷം പരിപാടികളാണ് സംഘടിപ്പിക്കപ്പെട്ടത്.

ഗ്ലാസ്‌ഗോ ക്ലൈഡ്ബാങ്ക് യൂണിറ്റ് ഭാരവാഹികള്‍:

അനീഷ് തോമസ് (പ്രസിഡന്റ്)

രോഹിത് (ജനറല്‍ സെക്രട്ടറി)

ലിജോ വര്‍ഗീസ് 
(വൈസ് പ്രസിഡന്റ്)

ശ്യാമ ശശിധരന്‍ (ജോയിന്റ് സെക്രട്ടറി)

ഫിലിപ്പ് കുര്യാക്കോസ് 
(ട്രഷറര്‍)

എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍:
അജി ചെറിയാന്‍, ജീവന്‍ ജോയ്, ബിജു പി കെ, ജിജോ ജോണ്‍, ഷെറിന്‍
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക